Connect with us

രജനീകാന്ത് റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചിട്ട് നിരാശപ്പെട്ടുപോയ, സാക്ഷാൽ സത്യജിത് റായ് പോലും കാണാൻ ആഗ്രഹിച്ച സിനിമ; മമ്മൂട്ടിയുടെ വേദനകളുടെ ഉത്തരം; അധികമാർക്കും അറിയാത്ത ആ സിനിമയ്ക്ക് പിന്നിൽ!

Malayalam

രജനീകാന്ത് റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചിട്ട് നിരാശപ്പെട്ടുപോയ, സാക്ഷാൽ സത്യജിത് റായ് പോലും കാണാൻ ആഗ്രഹിച്ച സിനിമ; മമ്മൂട്ടിയുടെ വേദനകളുടെ ഉത്തരം; അധികമാർക്കും അറിയാത്ത ആ സിനിമയ്ക്ക് പിന്നിൽ!

രജനീകാന്ത് റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചിട്ട് നിരാശപ്പെട്ടുപോയ, സാക്ഷാൽ സത്യജിത് റായ് പോലും കാണാൻ ആഗ്രഹിച്ച സിനിമ; മമ്മൂട്ടിയുടെ വേദനകളുടെ ഉത്തരം; അധികമാർക്കും അറിയാത്ത ആ സിനിമയ്ക്ക് പിന്നിൽ!

മലയാള സിനിമയു‌ടെ ബോക്സ് ഓഫീസ് ഹിറ്റുകളിലേക്ക്, മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം നിർവഹിച്ച ന്യൂ ഡല്‍ഹി. അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തു കൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡൽഹിയിലെ പത്രപ്രവർത്തകനായ കൃഷ്ണ മൂർത്തിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ജയിലിൽ വച്ച് കാലുകൾ നഷ്ടമാകുന്ന കൃഷ്ണ മൂർത്തി, പുറത്തിറങ്ങി പ്രതികാരം ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായിട്ടാണ് ന്യൂഡല്‍ഹി എന്ന സിനിമയറിയപ്പെടുന്നത് . മമ്മൂക്കയെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമ എന്ന വിശേഷണവും ഇതിനുണ്ട് . 1987ല്‍ പുറത്തിറങ്ങിയ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്.

2.5 കോടി രൂപയാണ് ബോക്‌സോഫീസ് കളക്ഷനായി മമ്മൂട്ടി ചിത്രം അന്ന് നേടിയത്. മമ്മൂട്ടിക്കൊപ്പം ത്യാഗരാജന്‍, സുമലത, സുരേഷ് ഗോപി, ഉര്‍വ്വശി ഉള്‍പ്പെടെയുളള താരങ്ങളും ന്യൂഡല്‍ഹിയില്‍ പ്രധാന വേഷങ്ങളിലെത്തി. അതേസമയം മമ്മൂട്ടി ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ലാത്ത ചില കാര്യങ്ങളെ കുറിച്ചുളള ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാബെയ്‌സ് എന്ന ഗ്രൂപ്പില്‍ ഷംസു എം ഷംസുവിന്‌റെതായി വന്ന പോസ്റ്റിലാണ് ന്യൂഡല്‍ഹിയെ കുറിച്ച് പറയുന്നത്.

ഹിന്ദിയില്‍ ജിതേന്ദ്രയും തെലുങ്കില്‍ കൃഷ്ണം രാജുവും കന്നഡയില്‍ അംബരീഷുമാണ് മമ്മൂട്ടി ചിത്രത്തിന്‌റെ റീമേക്കുകളില്‍ നായക വേഷങ്ങള്‍ ചെയ്തത്. നാല് ഭാഷയിലും ന്യൂഡല്‍ഹി ജോഷി തന്നെ സംവിധാനം ചെയ്തു. നാല് ഭാഷയിലും പശ്ചാത്തല സംഗീതം ശ്യാമും ഛായാഗ്രാഹണം ജയനന്‍ വിന്‍സെന്‌റുമാണ് നിര്‍വ്വഹിച്ചത്. മലയാളത്തിന് പുറമെ റീമേക്ക് ചിത്രങ്ങളിലും സുരേഷ് ഗോപി, ത്യാഗരാജന്‍, സുമതല, ഉര്‍വ്വശി, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ജോസ് എന്നിവര്‍ തങ്ങളുടെ വേഷങ്ങളില്‍ അഭിനയിച്ചു.

മലയാളം, ഹിന്ദി ഭാഷകളില്‍ മാത്രം ദേവന്‍ ഒരേ വേഷം ചെയ്തു. മൂന്ന് ഭാഷകളില്‍ ന്യൂഡല്‍ഹി എന്ന പേര് ആയിരുന്നെങ്കില്‍ തെലുങ്കില്‍ മാത്രം അന്തിമ തീര്‍പ്പ് എന്നാക്കി. മൂന്ന് ഭാഷകളില്‍ നായക കഥാപാത്രം ജി കൃഷ്ണമൂര്‍ത്തി ജി കെ ആയിരുന്നെങ്കില്‍ ഹിന്ദിയില്‍ മാത്രം വിജയകുമാര്‍ വികെ എന്നായിരുന്നു. ന്യൂഡല്‍ഹിയുടെ മലയാളം വേര്‍ഷന്‍ തമിഴ്‌നാട്ടില്‍ കൂടി വിജയം നേടിയത് കൊണ്ട് തമിഴ് റീമേക്ക് വേണ്ടെന്ന് വെച്ചു.

ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്‌നാട്ടില്‍ 2 സെന്‌ററില്‍ 100 ദിവസം ഓടിയത് ന്യൂഡല്‍ഹി ആയിരുന്നു. തമിഴില്‍ ത്യാഗരാജനെ നായകനാക്കി ന്യൂഡല്‍ഹിയിലെ കഥാപാത്രം വെച്ച് സേലം വിഷ്ണു എന്ന പേരില്‍ ചിത്രം പുറത്തിറങ്ങി. രജനീകാന്ത് റീമേക്ക് ചെയ്യാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചതും, മണിര്തനം ഷോലെയ്ക്ക് ശേഷം ഞാന്‍ കണ്ട എറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും, സാക്ഷാല്‍ സത്യജിത് റായ് ന്യൂഡല്‍ഹി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്തെ വാര്‍ത്തകള്‍ ആയിരുന്നു.

ക്രൈം ത്രില്ലര്‍ ചിത്രമായിട്ടാണ് ന്യൂഡല്‍ഹി പുറത്തിറങ്ങിയത്. ജോയ് തോമസും ജി ത്യാഗരാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ജൂബിലി പ്രൊഡക്ഷന്‍സാണ് സിനിമ വിതരണത്തിന് എത്തിച്ചത്. 1987 ജൂലായ് 24നാണ് ന്യൂഡല്‍ഹി പുറത്തിറങ്ങിയത്. സിനിമയെ കുറിച്ചുള്ള മറ്റൊരു വിശേഷം ജൂബിലി ജോയ് ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്.

കാല്‍ നഷ്ടപ്പെട്ട ശേഷമുള്ള കൃഷ്ണമൂര്‍ത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി ഏറെ കഷ്ടപ്പെട്ടെന്നായിരുന്നു നിര്‍മ്മാതാവ് ജൂബിലി ജോയ് ഒരഭിമുഖത്തിൽ പറഞ്ഞത് . ഒരു പാട് വേദനകൾ സഹിച്ചാണ് മമ്മൂട്ടി കൃഷ്ണമൂർത്തിയ അവതരിപ്പിച്ചത്.

പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിന് പിന്തുണ നൽകുന്ന ഉപകരണം വെച്ച് നടക്കുന്നതുകൊണ്ട് രാത്രിയില്‍ മമ്മൂട്ടിയുടെ കാല് കുഴമ്പിട്ട് തിരുമ്മേണ്ടതായി വന്നുവെന്നും ജൂബിലി ജോയ് പറയുന്നു. ഏതായാലും മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായി ആ കഷ്ടപ്പാട് മമാറിയെന്നുപറയാം .

about mammootty

More in Malayalam

Trending

Recent

To Top