Connect with us

ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും; കുക്കിംഗ് വീഡിയോക്ക് പിന്നാലെ മോഹന്‍ലാലിനോട് ഷെഫ് സുരേഷ് പിള്ള ; അതിമോഹമാണ് മോനെ അതിമോഹം !

Malayalam

ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും; കുക്കിംഗ് വീഡിയോക്ക് പിന്നാലെ മോഹന്‍ലാലിനോട് ഷെഫ് സുരേഷ് പിള്ള ; അതിമോഹമാണ് മോനെ അതിമോഹം !

ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും; കുക്കിംഗ് വീഡിയോക്ക് പിന്നാലെ മോഹന്‍ലാലിനോട് ഷെഫ് സുരേഷ് പിള്ള ; അതിമോഹമാണ് മോനെ അതിമോഹം !

നടന്‍ മോഹന്‍ലാലിന്റെ പുതിയ കുക്കിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വലിയരീതിയിൽ രുചികരമായത് . വീഡിയോക്ക് താഴെ കമന്റുകള്‍ നിറയുകയാണ്. ലാലേട്ടന്റെ അഭിനയം എല്ലാവരും അത്രയധികം ആസ്വദിച്ചിട്ടുണ്ട്. എന്നാൽ, ലാലേട്ടന്റെ കൈപ്പുണ്യത്തെക്കുറിച്ചാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

ഇക്കൂട്ടത്തിലെ ഒരു കമന്റും അതിനെത്തിയ മറുപടി കമന്റുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഷെഫ് സുരേഷ് പിള്ളയാണ് മോഹന്‍ലാലിന്റെ വീഡിയോക്ക് താഴെ കമന്റുമായെത്തിയത്.

ലാലേട്ടാ, ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്നായിരുന്നു സുരേഷ് പിള്ളയുടെ കമന്റ്. ഇതിന് മറുപടിയായി ‘കേസ് കൊടുക്കണം പിള്ളേച്ചോ’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

പക്ഷെ, ലാലേട്ടന് അഭിനയിക്കാന്‍ കൂടി അറിയാമെന്നും നിങ്ങള്‍ സിനിമയില്‍ വന്നിട്ട് എന്ത് ചെയ്യുമെന്നാണ് മറ്റു ചിലരുടെ കമന്റുകള്‍.അതേസമയം, മോഹന്‍ലാലിന്റെ സിനിമാ ഡയലോഗുകളുമായെത്തി സുരേഷ് പിള്ളയ്ക്ക് മറുപടി കൊടുക്കുന്നവരുമുണ്ട്. അതിമോഹമാണ് മോനേ അതിമോഹം എന്ന ഡയലോഗൊക്കെ കമന്റുകളില്‍ നിറയുന്നു.

പുതിയ വീഡിയോയില്‍ ചിക്കന്‍ കറിയാണ് മോഹന്‍ലാല്‍ ഉണ്ടാക്കുന്നത്. വെള്ളം ഉപയോഗിക്കാനേ പാടില്ലാത്ത ചിക്കന്‍ കറിയാണിതെന്നും എന്നാല്‍ ഇനി ഉണ്ടാക്കുന്ന സമയത്ത് അടിയില്‍ പിടിക്കുകയാണെങ്കില്‍ മാത്രം കുറച്ച് ഒഴിച്ചുകൊടുത്തേക്കുവെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

കറിയുണ്ടാക്കാനുള്ള ഒരുവിധം എല്ലാ ഇന്‍ഗ്രീഡിയന്‍സും ചതച്ചാണ് ചേര്‍ത്തിരിക്കുന്നത്. വരൂ നമുക്ക് ചതച്ചു തുടങ്ങാം, എന്ന് പറഞ്ഞുകൊണ്ടാണ് കുക്കിങ്ങിലേക്ക് മോഹന്‍ലാല്‍ കടക്കുന്നത് തന്നെ.

ചിക്കന്‍കറി തയ്യാറായ ശേഷം ഭാര്യ സുചിത്ര അത് വന്നു രുചിച്ചുനോക്കുന്നതും വീഡിയോയിലുണ്ട്. അഞ്ച് മിനിറ്റ് മാത്രമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മീന്‍ പൊരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലാല്‍ ആരാധകരും ഭക്ഷണപ്രേമികളും ഒരുപോലെ ഷെയര്‍ ചെയ്ത വീഡിയോയായിരുന്നു അത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ ചിത്രീകരണം കൊവിഡിനെയും ലോക്ഡൗണും മൂലം നിര്‍ത്തിവെച്ചിരിക്കുയാണ്. നിലവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍.

about mohanlal

More in Malayalam

Trending

Recent

To Top