Connect with us

മുസ്‌ലിം കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി ആണെങ്കിലും ഒട്ടും തന്നെ ആ കൾച്ചർ ഫോളോ ചെയ്യാത്ത ആളാണ് ഞാൻ; ഒരു മനുഷ്യൻ ആയി നടക്കാൻ ആഗ്രഹിക്കുന്നു; മതമോ, ഇസ്ലാം ചിന്തകളോ അങ്ങനെ ഒന്നുമില്ല ; അടിപൊളി വിശേഷങ്ങളുമായി പരസ്പരത്തിലെ സുചിത്ര !

Malayalam

മുസ്‌ലിം കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി ആണെങ്കിലും ഒട്ടും തന്നെ ആ കൾച്ചർ ഫോളോ ചെയ്യാത്ത ആളാണ് ഞാൻ; ഒരു മനുഷ്യൻ ആയി നടക്കാൻ ആഗ്രഹിക്കുന്നു; മതമോ, ഇസ്ലാം ചിന്തകളോ അങ്ങനെ ഒന്നുമില്ല ; അടിപൊളി വിശേഷങ്ങളുമായി പരസ്പരത്തിലെ സുചിത്ര !

മുസ്‌ലിം കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി ആണെങ്കിലും ഒട്ടും തന്നെ ആ കൾച്ചർ ഫോളോ ചെയ്യാത്ത ആളാണ് ഞാൻ; ഒരു മനുഷ്യൻ ആയി നടക്കാൻ ആഗ്രഹിക്കുന്നു; മതമോ, ഇസ്ലാം ചിന്തകളോ അങ്ങനെ ഒന്നുമില്ല ; അടിപൊളി വിശേഷങ്ങളുമായി പരസ്പരത്തിലെ സുചിത്ര !

പരസ്പരം എന്ന സൂപ്പര്‍ഹിറ്റ് പരമ്പര മാത്രം മതിയാകും റൂബി ജ്യുവല്‍ എന്ന അഭിനയത്രിയെ ഓർക്കാൻ. അന്ന് സുചിത്രയായി എത്തുമ്പോൾ വെറും പത്താം ക്ലാസുകാരിയായിരുന്നു റൂബി. അതിമിടുക്കിയായ വില്ലത്തി വേഷത്തിലെത്തി ക്ലൈമാക്‌സെത്തിയപ്പോള്‍ സുചിത്ര പോസിറ്റീവായി . അന്ന് മുതൽ കുടുംബസദസ്സുകളുടെ പ്രിയങ്കാരിയായ നടിയായി റൂബി മാറി.

വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും ഇന്നും അതേ ആരാധനയും സ്നേഹവുമാണ് പ്രേക്ഷകർക്ക് റൂബിയോട് ഉള്ളത്. അത് തന്നെയാണ് റൂബിയുടെ വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങൾ പുറത്തുവന്നപ്പോൾ പ്രേക്ഷകർ പ്രകടിപ്പിച്ചതും. എന്നാൽ രഹസ്യമായാണ് എന്‍ഗേജ്‌മെന്റ് നടത്തിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതേകുറിച്ച് തുറന്നുപറയുകയാണ് റൂബി.

റൂബിയുടെ വാക്കുകളിങ്ങനെ , വിവാഹത്തിനുള്ള പ്രായമൊക്കെയായി എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം എന്റെ ബന്ധുക്കളുടെ കാര്യം നോക്കിയാൽ ഒരു 18 വയസ്സ് ആകുമ്പോൾ തന്നെ കുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാറുണ്ട്. പക്ഷെ എന്തോ ഭാഗ്യം കൊണ്ട് എന്റെ അച്ഛനും അമ്മയും വളരെ ലിബറൽ ആണ്. എനിക്ക് എന്റെ കരിയർ ബിൽഡ് ചെയ്യാനുള്ള സമയം തന്നിട്ടുണ്ട്.

എന്റെ പേഴ്സണൽ ചോയിസിന് തന്നെയാണ് അവർ കാര്യങ്ങൾ വിട്ടിരുന്നതും. എനിക്ക് പേഴ്സണലി വിവാഹം ആകാം എന്ന തോന്നൽ ഉണ്ടായ സമയത്തു തന്നെയാണ് വിവാഹം വന്നത്. അച്ഛൻ വന്ന ശേഷമാകും വിവാഹം. വിവാഹത്തിന് ശേഷവും, അഭിനയവും, പഠനവും മുൻപോട്ട് കൊണ്ട് പോകാൻ ആണ് ആഗ്രഹം.

മാട്രിമോണിയൽ വഴി വന്ന ബന്ധമാണ് അജാസുമായി. ഞാൻ പ്രേമിച്ചൊക്കെ വിവാഹം കഴിക്കാം എന്ന് വിചാരിച്ച അയാളാണ്. പക്ഷേ പ്രേമം ഒന്നും അത്രക്കങ്ങു വിജയിച്ചില്ല. അപ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ മാട്രിമോണിയൽ നോക്കി, വിവാഹം സെറ്റായി.

പെട്ടെന്ന് നടത്തേണ്ടി വരികയായിരുന്നു. അധികം ആരോടും പറയാൻ പോലും സാധിച്ചില്ല. മീഡിയയിൽ ഉള്ള സുഹൃത്തുക്കളോട് പോലും വിവാഹത്തെകുറിച്ചറിയിക്കാനും കഴിഞ്ഞില്ല. പക്ഷെ ന്യൂസ് വന്നപ്പോൾ രഹസ്യ വിവാഹം എന്ന രീതിയിൽ ഗോസിപ്പുകൾ വന്നു. ഇതൊക്കെ ഇതിന്റെ ഭാഗം ആണ് എന്നറിയാം. എങ്കിലും കഴിഞ്ഞത് എൻഗേജ്മെൻറ് ആയിരുന്നു. വിവാഹം കഴിഞ്ഞു എന്ന രീതിയിൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വല്ലാതെ ആയി പോയി. ഞങ്ങൾ 20 പേരായി ചടങ്ങു ചുരുക്കിക്കൊണ്ടാണ് നടത്തിയത്.

എനിക്ക് ഈ മൈലാഞ്ചിയും കാര്യങ്ങളും അൽപ്പം ഇഷ്ടക്കുറവുള്ള കൂട്ടത്തിലാണ്. അപ്പോൾ ഞാൻ അൽത്തയാണ് കയ്യിൽ അണിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഫുഡ് കഴിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം അതിലെ കളർ ഫുഡിലേക്ക് ആകുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ പുള്ളികാരനോട് ചോദിച്ചു വാരി തരാമോ എന്ന്, അങ്ങനെ പുള്ളിക്കാരൻ വാരി തന്നതാണ്. അത് ഞങ്ങളുടെ ഒരു കോമൺ ഫ്രണ്ട് സുബിൻ ലളിത, എന്റെ മേക്കപ്പ് ചെയ്തതും പുള്ളിയാണ്, സുബി ആണ് അത് പകർത്തിയത്. അത് ട്രോളാൻ വേണ്ടി ഇട്ടതാണ് എന്നാൽ പിന്നീട് അത് വൈറൽ ആവുകയായിരുന്നു.

പ്രണയവിവാഹമല്ല. പ്രണയവിവാഹത്തിനായി ട്രൈ ചെയ്തിരുന്നു. പക്ഷേ നടന്നില്ല. പിന്നെ നമ്മൾ എന്തൊക്കെ പ്ലാൻ ചെയ്താലും, നടക്കേണ്ടത് അതിന്റെ രീതിക്കേ നടക്കൂ. ഒരു യൂണിവേഴ്‌സൽ ലോ ഉണ്ടല്ലോ അതെ പോലെ കാര്യങ്ങൾ നടക്കൂ. അജാസിന്റെ പ്രൊപ്പോസൽ മാട്രിമോണിയൽ വഴിയാണ് എത്തിയത്. എന്റെ പ്രൊഫൈൽ കണ്ടപ്പോൾ അജാസ് അപ്രോച്ച്ചെയ്തു.

പിന്നെ ഇൻസ്റ്റയിൽ ഡയറക്ടായി മെസെജ് ചെയ്തു. ഇത് ഒരു എട്ടു ഒമ്പതുമാസം മുൻപേ നടന്ന സംഭവം ആയിരുന്നു. അന്ന് ഞാൻ വിവാഹം കഴിക്കാൻ പ്രിപ്പേർഡ് ആയിരുന്നില്ല. എങ്കിലും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. വളരെ ഒരു ഫ്രണ്ട്ലി ടോക്ക് തന്നെ ആയിരുന്നു,. അങ്ങനെയാണ് ഒരു ദിവസം കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് ചോദിക്കുന്നതും അവർ വീട്ടിൽ എത്തുന്നതും.

കുടുംബക്കാർ തമ്മിൽ കാണും മുൻപേ തന്നെ ഞങ്ങൾ ഒരിക്കൽ പുറത്തുവച്ചു കണ്ടിരുന്നു. എന്റെ അതെ വേവ് ലെങ്ത് ഉള്ള ആളാണ് എന്ന് എനിക്ക് തോന്നിയിരുന്നു അപ്പോൾ. ഞാൻ ഒരു മുസ്‌ലിം കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി ആണെങ്കിലും ഒട്ടും തന്നെ ആ കൾച്ചർ ഫോളോ ചെയ്യാത്ത ഒരാളാണ്. ഒരു മനുഷ്യൻ ആയി നടക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്കങ്ങനെ മതമോ, ഇസ്ലാം ചിന്തകളോ ഒന്നും ഇല്ല.

ഞാൻ എന്താണോ ഞാൻ അങ്ങിനെ തന്നെ നടക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്. അപ്പോൾ അതേ തോട്ട് മറ്റൊരാൾ ഷെയർ ചെയ്തപ്പോൾ ഇഷ്ടമായി. അങ്ങനെയാണ് കുടുംബം വീട്ടിലേക്ക് എയ്തുന്നത്. ഇതൊക്കെ വളരെ പെട്ടെന്നാണ് നടക്കുന്നതും. അജാസിന്റെ ഉമ്മയും, ഉപ്പയും ഇത്തയും ഒക്കെയും വളരെ സംസാരിക്കുന്ന കൂട്ടത്തിലാണ്. ഞാനും അതേ, എനിക്കും കുറെ സംസാരിക്കാൻ ഇഷ്ടമാണ്.ഇങ്ങനെ കുറെ വിശേഷങ്ങൾ താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

about ruby

Continue Reading
You may also like...

More in Malayalam

Trending

Recent

To Top