Connect with us

നീതിക്കു വേണ്ടി പോരാടിയെ തീരൂ; ചിലർക്കത് “എന്റെ വ്യക്തിപരമായ വിഷയം” മാത്രമായിരിക്കാം , ആഹ് ഞാനിപ്പോ എന്ത് പറയാനാ ;എനിക്ക് ഈ നാട്ടിൽ ജീവിച്ചല്ലേ പറ്റൂ ; ഇതെഴുതിയിട്ട് പത്തുദിവസം പോലും തികഞ്ഞില്ല ; അനന്യ ജീവിതം മതിയാക്കി !

Malayalam

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യാ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ സമൂഹം കേട്ടത്. ട്രാൻസ് സമൂഹം നേരിടുന്ന വെല്ലുവിളികൾ അധികമാരും ശ്രദ്ധിക്കാതെ, മനഃപൂർവം ചർച്ച ചെയ്യാതെ പോകുന്നത് സാധാരണമാണ്. എന്നാൽ, അടിച്ചമർത്തലുകൾക്കിടയിൽ നിന്നും ഉയർന്നുവന്ന വ്യക്തിയാണ് അനന്യ. വളരെയധികം ബോൾഡായ അനന്യയുടെ ആത്മഹത്യ ഇനിയും ആർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.

ഇന്ത്യയിലെ തന്നെ ആദ്യത്തെ മലയാളം ട്രാൻസ്ജൻഡർ റേഡിയോ ജോക്കി. കേരളനിയമസഭയിലേക്കു മത്സരിച്ച ആദ്യത്തെ ട്രാൻസ്ജൻഡർ സ്ഥാനാർഥി. കേരളത്തിലെ നിരവധി പ്രശസ്തരായ സിനിമ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ് . നിരവധി ടെലിവിഷൻ ചർച്ചകളെ ചടുലമായ വാക്കുകൾ കൊണ്ട് അമ്പരപ്പിച്ചവൾ . ഇപ്പോൾ ഒരു മലയാളം ടെലിവിഷൻ ചാനലിൽ “സ്വന്തം സുജാത” എന്ന ഒരു പരമ്പരയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇതൊക്കെയാണ് അനന്യ പൊരുതി വാങ്ങിച്ചെടുത്ത നേട്ടങ്ങൾ.

അനന്യയുടെ ഇതുവരെയുള്ള ജീവിതം എല്ലാ മനുഷ്യർക്കും പ്രചോദനമായിരുന്നു. പൂർണ്ണമായും സ്ത്രീയാകണം എന്ന തികച്ചും ന്യായമായ ആഗ്രഹത്തിനുമേൽ സർജറിയ്ക്ക് തയ്യാറെടുത്ത വ്യക്തി. ഡോക്ടറുടെ ക്രൂര പരീക്ഷണത്തിനിരയായിട്ടും മുന്നോട്ടുകുതിക്കാൻ ശ്രമിച്ചവൾ തന്നെയായിരുന്നു അനന്യ. അതിന്റെ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ പതിമൂന്നാം തിയതി അനന്യ ഫേസ്ബുക്കിൽ പങ്കുവച്ച വാക്കുകൾ ജീവിക്കാനുള്ള വീറും വാശിയും നിറഞ്ഞതായിരുന്നു. ആ വാക്കുകൾ, ആ പ്രതീക്ഷകൾക്ക് എപ്പോഴാകാം നിറം മങ്ങിയത്?

“നീതിക്കു വേണ്ടി പോരാടിയെ തീരൂ.ചിലർക്കത് “എന്റെ വ്യക്തിപരമായ വിഷയം” മാത്രമായിരിക്കാം , ആഹ് ഞാനിപ്പോ എന്ത് പറയാനാ , എനിക്ക് ഈ നാട്ടിൽ ജീവിച്ചല്ലേ പറ്റൂ”. ജീവിക്കാനുള്ള കൊതിയും ജീവിക്കാനാകാത്ത നിസ്സഹായാവസ്ഥയും ഈ വാക്കുകളിൽ നിന്നും വായിച്ചെടുക്കാം. അപ്പോൾ ഈ ദിവസത്തിന് ശേഷമാണ് ആത്മഹത്യ എന്ന ചിന്ത അനന്യയിലേക്ക് എത്തപ്പെട്ടത്. അതോ ആത്മഹത്യയിലേക്ക് തള്ളിവിട്ടതോ? നീതി നേടാൻ വേണ്ടി കാത്തിരുന്നവൾക്ക് അനീതിയായിരുന്നു ഫലം .

about ananya

More in Malayalam

Trending

Recent

To Top