Connect with us

സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി ;മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റാത്ത അവസ്ഥയിലേക്ക് കീറിമുറിച്ചുകളഞ്ഞു ;ശ്രീധന്യയുടെ മരണത്തിന് പിന്നാലെ അനന്യയും ; ‘അ’നീതി സംഭവിച്ചുകഴിഞ്ഞു !

Malayalam

സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി ;മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റാത്ത അവസ്ഥയിലേക്ക് കീറിമുറിച്ചുകളഞ്ഞു ;ശ്രീധന്യയുടെ മരണത്തിന് പിന്നാലെ അനന്യയും ; ‘അ’നീതി സംഭവിച്ചുകഴിഞ്ഞു !

സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി ;മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റാത്ത അവസ്ഥയിലേക്ക് കീറിമുറിച്ചുകളഞ്ഞു ;ശ്രീധന്യയുടെ മരണത്തിന് പിന്നാലെ അനന്യയും ; ‘അ’നീതി സംഭവിച്ചുകഴിഞ്ഞു !

ട്രാൻജെൻഡർ ആക്ടിവിസ്റ്റ് അനന്യ അലെക്സിന്റെ ആത്മഹത്യ മറ്റുപല വെളിപ്പെടുത്തലുകളിലൂടെയുമാണ് കടന്നുപോകുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച ലിംഗമാറ്റ ശസ്ത്രക്രിയയുടെ പരിണിത ഫലം ഒന്നൊന്നായി പുറത്തുവരുമ്പോൾ സാക്ഷര സമൂഹം തല താഴ്ത്തേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

അനന്യയുടെ മരണത്തിൽ മനം നൊന്ത് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പുകൾ പങ്കുവെച്ചെത്തിയത് . വളരെ ബോൾഡ് ആയി ജീവിതത്തെ നേരിട്ടുവന്ന അനന്യ ഇത്തരത്തിലൊരു മണ്ടത്തരം കാണിച്ചത് വിശ്വസിക്കാനാകുന്നില്ല എന്നാണ് അനന്യയുടെ സുഹൃത്തുക്കൾ പറയുന്നത്. ഇത് ആദ്യമല്ല ഒരു ട്രാൻസ് വുമണിന്റെ ജീവിതം ഹനിക്കപ്പെടുന്നത്. അവരും മനുഷ്യരാണ്, തുല്യ അവകാശവും അധികാരവുമുള്ള മനുഷ്യർ. എത്ര പ്രതിഷേധിച്ചിട്ടും സമൂഹത്തിൽ നിന്നും തുടച്ചുമാറ്റാനാകാത്ത ട്രാൻസ്‌ഫോബിയയുടെ ഇരയായി അനന്യയുടെ പേര് പതിഞ്ഞിരിക്കുകയാണ്.

ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അനന്യയെ പോലെ വെന്തുതീർന്ന മനുഷ്യരെകുറിച്ചാണ് . ആദി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഇപ്രകാരമാണ്…

“ഇത് എഴുതാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. കഴിഞ്ഞ മാസമാണ് ട്രാൻസ് സ്ത്രീയായ ശ്രീധന്യയെ വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ശ്രീധന്യയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. അയൽവാസികളായ സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നതെന്നാണ് അറിഞ്ഞത്. പോലീസ് അന്വേഷണത്തിൽ ശ്രീധന്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. ശ്രീധന്യയുടെ മരണത്തിന്റെ ഉത്തരവാദിയായി സ്റ്റേറ്റിനെ ആരും കുറ്റപ്പെടുത്തുകയില്ല. കോവിഡ് കാലം എത്ര രൂക്ഷമായാണ് ക്വിയർ മനുഷ്യരെ ബാധിച്ചിരിക്കുന്നതെന്ന് ആരും ചർച്ചയ്ക്കെടുക്കുകയുമില്ല.

ഇന്ന്,അനന്യയുടെ മരണവാർത്ത കേൾക്കുമ്പോൾ വീണ്ടും ഞെട്ടിപ്പോകുന്നുണ്ട്. ഈ മരണം തികച്ചും അപ്രതീക്ഷിതമാണ്. അനന്യ ( Anannyah Kumari Alex ) വളരെ ബോൾഡായിരുന്നുവെന്നേ എനിക്കറിയൂ. 2019 ലെ ക്വിയർ പ്രൈഡ് ആംഗർ ചെയ്യുന്ന അനന്യയെയാണ് ആദ്യം ഞാൻ കാണുന്നത്. കുറച്ച് ദിവസം മുന്നേ രാത്രി,ക്ലബ് ഹൗസ്സിൽ അനന്യയുള്ള ഒരു ചർച്ച കേട്ടത്. അനന്യയുടെ സർജറിയിൽ വന്ന വീഴ്ച്ചകളെ കുറിച്ചാണ് അനന്യ സംസാരിച്ചത്.

മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റുന്നില്ലെന്നും,വല്ലാത്ത വേദനയാണെന്നും അനന്യ പറഞ്ഞു. സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി. വളരെ ഭീകരമായിരുന്നു അത്. എത്ര കഷ്ടപ്പെട്ടാകും അവർ ഈ സർജറിക്കായുള്ള പണമുണ്ടാക്കിയത് ? എന്നിട്ടും വേണ്ട വിധത്തിലുള്ള റിസൾട്ട് അവർക്ക് കിട്ടിയില്ല. അനന്യയുടെ അനുഭവങ്ങൾ ഞെട്ടിച്ചുകളയുന്നുണ്ട്.

അതിലേറെ ഞെട്ടിയത്, ചില ക്വിയർ ആക്ടിവിസ്റ്റുകൾ ചർച്ചയിൽ അനന്യയോട് ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടിട്ടാണ്. സർജറിയ്ക്ക് ശേഷം അനന്യ നേരിടുന്ന പ്രയാസങ്ങൾ കേട്ടിട്ടും,ആശുപത്രിയെയും സർജറി ചെയ്ത ഡോക്ടറെയും ന്യായീകരിക്കുന്ന പോലെയാണ് ആദ്യ ഘട്ടത്തിൽ “ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിലൊ”ക്കെയുള്ള ഒരു ആക്ടിവിസ്റ്റ് സംസാരിച്ചത്.

അനന്യ ഈ വിഷയം ഉയർത്തിയതിനാൽ Sex Reassignment Surgery ചെയ്യുന്നതിൽ നിന്ന് പ്രസ്തുത ആശുപത്രിയും അർജുൻ ഡോക്റ്ററും വിട്ടുനിൽക്കുകയാണെന്നും ഇത് മറ്റ് ട്രാൻസ് മനുഷ്യരെ കൂടി കഷ്ടത്തിലാക്കിയുമെന്നാണ് ഈ ആക്ടിവിസ്റ്റ് പറഞ്ഞത്. വളരെ ശക്തമായ അടിത്തറയുള്ള സിസ്-ഹെറ്ററോ നോർമാറ്റീവായ ഒരു വ്യവസ്‌ഥയെ ന്യായമായും ചോദ്യം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം, ‛ഒറ്റ വ്യക്തികളെന്ന’ നില വിട്ട് പരസ്പരം കുറെകൂടി കരുതലോടെ അന്യോന്യം സഹകരിക്കാൻ നമ്മൾക്ക് കഴിയേണ്ടതില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

അനന്യയുടെ ആത്മഹത്യയിൽ എല്ലാവർക്കും പങ്കുണ്ടെന്നേ എനിക്കിപ്പോൾ പറയാൻ പറ്റൂ. അനന്യയ്ക്ക് വേണ്ടി മെഴുകുതിരി കത്തിക്കാൻ ഞാനില്ല. അനന്യ ഉയർത്തിവിട്ട പ്രശ്നം പരിഹരിക്കപ്പെട്ടാൽ മാത്രമേ അവരുടെ മരണത്തോടെങ്കിലും നീതി കാണിക്കാനാകൂ. ഇവിടെ ആ നീതി വളരെ എളുപ്പം അവർക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. റെനേ മെഡിസിറ്റിയും ഡോ.അർജുൻ അശോകും അടങ്ങുന്ന മെഡിക്കൽ സമൂഹവും കണക്ക് പറയേണ്ടതുണ്ട്,ലജ്ജിക്കേണ്ടതുണ്ട്;അവർ മാത്രമല്ല എന്നവസാനിക്കുന്നു ആദിയുടെ ഫേസ്ബുക്ക് കുറിപ്പ്.

about anannyah

Continue Reading
You may also like...

More in Malayalam

Trending

Recent

To Top