Connect with us

ലിംഗമാറ്റശസ്ത്രക്രിയ പരാജയപ്പെട്ടതും ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുള്ള ഭീഷണിയും വളരെ വലിയ രീതിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതും സാമ്പത്തിക ബുദ്ധിമുട്ടും കൊവിഡും അവളെ തോൽപ്പിച്ചുകളഞ്ഞു; പ്രതിഷേധം ശക്തമാക്കി സോഷ്യൽ മീഡിയ !

Malayalam

ലിംഗമാറ്റശസ്ത്രക്രിയ പരാജയപ്പെട്ടതും ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുള്ള ഭീഷണിയും വളരെ വലിയ രീതിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതും സാമ്പത്തിക ബുദ്ധിമുട്ടും കൊവിഡും അവളെ തോൽപ്പിച്ചുകളഞ്ഞു; പ്രതിഷേധം ശക്തമാക്കി സോഷ്യൽ മീഡിയ !

ലിംഗമാറ്റശസ്ത്രക്രിയ പരാജയപ്പെട്ടതും ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുള്ള ഭീഷണിയും വളരെ വലിയ രീതിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതും സാമ്പത്തിക ബുദ്ധിമുട്ടും കൊവിഡും അവളെ തോൽപ്പിച്ചുകളഞ്ഞു; പ്രതിഷേധം ശക്തമാക്കി സോഷ്യൽ മീഡിയ !

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യാ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ സമൂഹം കേട്ടത്. ഇപ്പോൾ വൻ പ്രതിശേഷധവും സോഷ്യൽ മീഡിയയിൽ ശക്തമായിക്കഴിഞ്ഞു. അനന്യയ്ക്ക് നീതി തേടി നിരവധി പേരാണ് രംഗത്തുവരുന്നത്. ഇതിനിടയിൽ അനന്യയ്ക്ക് നീതി വേണം എന്ന ആവശ്യവുമായി അനീഷ് ചന്ദ്രൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “അനന്യ ആണായി പിറന്നു പെണ്ണായി ജീവിച്ചു മരിക്കാൻ സ്വപ്നം കണ്ടവൾ.. ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളും പ്രവർത്തികളുമാണ് എപ്പോഴും അവളിൽ ഉണ്ടായിരുന്നത്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ മലയാളം ട്രാൻസ്ജൻഡർ റേഡിയോ ജോക്കി. കേരളനിയമസഭയിലേക്കു മത്സരിച്ച ആദ്യത്തെ ട്രാൻസ്ജൻഡർ സ്ഥാനാർഥി. കേരളത്തിലെ നിരവധി പ്രശസ്തരായ സിനിമ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ് .

നിരവധി ടെലിവിഷൻ ചർച്ചകളിൽ അവളുടെ ചടുലമായ വാക്കുകൾ ഞാൻ സാകൂതം കേട്ടിരുന്നിട്ടുണ്ട്. ഇപ്പോൾ ഏതോ ഒരു മലയാളം ടെലിവിഷൻ ചാനലിൽ “സ്വന്തം സുജാത” എന്ന ഒരു പരമ്പരയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

അതിനൊക്കെയും ഉപരി എന്റെ നാട്ടുകാരി ആണ് . എപ്പോഴും എന്റെ വിശേഷങ്ങൾ തിരക്കുന്ന, എന്റെ കുഞ്ഞുണ്ണിയുടെ വിശേഷങ്ങൾ കേൾക്കാനിഷ്ടപ്പെടുന് നല്ലൊരു സുഹൃത്ത് ആണ് . തോന്നിയാസം കാണിച്ചിട്ടു വരുമ്പോൾ കണ്ണ് പൊട്ടെ തെറി വിളിക്കാൻ എനിക്ക് അവകാശമുണ്ടായിരുന്ന ഒരു കൂടെപ്പുറപ്പിനെ പോൽ ആയിരുന്നു അവൾ.

ഈ കഴിഞ്ഞ ദിവസം അവളെ വിളിച്ചപ്പോൾ വിതുമ്പികൊണ്ടാണ് എന്നോടവൾ സംസാരിച്ചത് . ഒട്ടും ബോൾഡ് അല്ലാത്ത അനന്യയെ ആണ് ഞാൻ കണ്ടത്. പണ്ടത്തെ ആത്മവിശ്വാസവും എനർജിയും ഒന്നുമില്ലാത്ത അനന്യ.

ശസ്ത്രക്രിയക്ക് ശേഷം അവൾക്കു ഉറ്റവരും ഉടയവരും ആയി നിന്നവരുടെ പെരുമാറ്റങ്ങളിലും സ്വഭാവത്തിലുമുണ്ടായ മാറ്റങ്ങൾ അവരുടെ കുറ്റപ്പെടുത്തലും ഒറ്റപ്പെടലും, ബന്ധുക്കളുടെയും കൂട്ടുകാരുടെയും കളിയാക്കലുകൾ, ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുള്ള ഭീഷണി ഇതെല്ലാം അവളെ മാനസികമായി തളർത്തിയിരുന്നു.

ലിംഗമാറ്റശസ്ത്രക്രിയ പരാജയപ്പെട്ടതുകൊണ്ടു ജോലി ചെയ്യാനാവുന്നില്ലെന്നും വളരെ വലിയ രീതിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അവൾ സാമ്പത്തികമായും വളരെ പ്രശ്നത്തിലായിരുന്നു ഈ ശസ്ത്രക്രിയയും കോവിടും കാരണം.

നാളെ അവൾ ബോംബെയിലേക്ക് വീണ്ടും ശസ്ത്രക്രിയയുടെ കാര്യങ്ങൾക്കായി യാത്രയാകും എന്നായിരുന്നു പറഞ്ഞത്. പക്ഷെ ഇന്ന് അവൾ ഈ ലോകത്തു നിന്നും യാത്രയായി എന്ന വിവരം കേട്ടപ്പോ വല്ലാത്ത ഒരു ഷോക് ആയിപോയി. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ തോറ്റുകൊടുക്കാൻ എനിക്ക് മനസ്സില്ല അനീഷേട്ടാ എന്ന് പറഞ്ഞു വച്ച് പോയവൾ .. അവൾക്കിത് എന്താ പറ്റിയത് . ഞാൻ വിളിച്ചു വച്ചിട് 24 മണിക്കൂറിനുള്ളിൽ എന്താ സംഭവിച്ചത്. ജീവിതത്തെ ഇത്രേം പോസിറ്റീവ് ആയി കണ്ട അവൾ….ശരിക്കും വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും .അങ്ങനെ ഒരു പോരാളി ആയിരുന്നു അവൾ .

അവളുടെ മരണത്തിനു ഉത്തരവാദികൾ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.
തുടർചികിത്സക്കായി റെനായ് മെഡിസിറ്റിയിൽ നിന്നും അവളുടെ ട്രീറ്റ്മെന്റ് ഡീറ്റെയിൽസ് ചോദിച്ചപ്പോ അവളോട് മോശമായി പെരുമാറിയ അവളെ ഭീഷണിപ്പെടുത്തിയ ആളുകളുടെ പേര് വിവരങ്ങൾ അവൾ പരസ്യമായി പല ചാനലുകളിലും പറഞ്ഞിട്ടുണ്ട് . എന്നവസാനിക്കുന്നു കുറിപ്പ്.

about justice for ananya

More in Malayalam

Trending

Recent

To Top