Connect with us

ഇത് ദീപ്ത്തി ഐ പി എസ് തന്നെ; പക്ഷെ അച്ഛനാണ് കൊടുക്കൽ വാങ്ങൽ കാര്യത്തിൽ മുന്നിൽ ; ഗായത്രി അരുണിന്റെ വ്യത്യസ്‍തമായൊരു കുറിപ്പ് !

Malayalam

ഇത് ദീപ്ത്തി ഐ പി എസ് തന്നെ; പക്ഷെ അച്ഛനാണ് കൊടുക്കൽ വാങ്ങൽ കാര്യത്തിൽ മുന്നിൽ ; ഗായത്രി അരുണിന്റെ വ്യത്യസ്‍തമായൊരു കുറിപ്പ് !

ഇത് ദീപ്ത്തി ഐ പി എസ് തന്നെ; പക്ഷെ അച്ഛനാണ് കൊടുക്കൽ വാങ്ങൽ കാര്യത്തിൽ മുന്നിൽ ; ഗായത്രി അരുണിന്റെ വ്യത്യസ്‍തമായൊരു കുറിപ്പ് !

മിനിസ്ക്രീൻ പ്രേക്ഷകരുടെ ദീപ്ത്തി ഐ പി എസ് ആണ് ഗായത്രി അരുൺ. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ ആരാധക ഹൃദയം കീഴടക്കിയ നായികാ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം . ഇപ്പോഴിതാ, തന്റെ വായനാശീലത്തെക്കുറിച്ചും അച്ഛന്റെ ലൈബ്രറി ശേഖരത്തെക്കുറിച്ചുമുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

അച്ഛന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിച്ചാണ് ഞാൻ വളർന്നത്. ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നും ഒക്കെ പ്രൊമോഷൻ സ്വയം നേടിയെടുത്തത് പത്താംക്ലാസ് വെക്കേഷൻ സമയത്താണ്.

അത് വരെ എനിക്ക് അന്യമായിരുന്ന അച്ഛന്റെ പുസ്തകങ്ങൾ നിറച്ച അലമാരയോട് പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. തകഴിയും ബഷീറും എം.ടി യും എസ്.കെ യും ഒക്കെ പരിചയക്കാരായി മാറി. കൂട്ടത്തിൽ ബഷീറിനെ കുറച്ചധികം ഇഷ്ടമായി. ആളുടെ ഓരോരോ തമാശകൾ! ആ വേനലവധിക്കാലത്ത് വായിച്ചു തീർത്ത അത്ര ആവേശത്തോടെ പിന്നീട് വായന തുടരാൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുക്കുന്നതിലും സ്വന്തമായ് വാങ്ങിച്ച് വായിക്കുന്നത് ആണ് എനിക്കിഷ്ടം. നമ്മുടെ സ്വന്തം സാധനങ്ങളോടുള്ള സ്വാതന്ത്ര്യകൂടുതലോ ഷെൽഫിൽ പുസ്തകങ്ങളുടെ എണ്ണം കൂടുന്നത് കാണുമ്പോളുള്ള സന്തോഷമോ ഒക്കെ ആവാം അതിനു പിന്നിലെ കാരണം. അങ്ങനെ വാങ്ങിച്ചു മുഴുവൻ വായിച്ചതും പകുതി വായിച്ചതും തീരേ വായിക്കാത്തതും ആയ കുറച്ചു പുസ്തകങ്ങൾ ഇപ്പോൾ ശേഖരത്തിൽ ഉണ്ട്.

അവയൊക്കെ ഭംഗിയായി അടുക്കി വയ്ക്കാനും വായിക്കാനുമായ് ഒരു ചെറിയ മുറിയുടെ പണിയിലാണ് ഇപ്പോൾ. അപ്പോഴാണ് ഓർമ്മ വന്നത്. അച്ഛന്റെ കൈയിലെ പുസ്തകങ്ങൾ കൂടി എടുക്കാം. വീട് പുതുക്കി പണിതപ്പോൾ കെട്ടി ഒതുക്കി വച്ചിരുന്നതെല്ലാം ഇന്ന് അമ്മയും ഞാനും കൂടെ തപ്പി എടുത്തതാണ് ഈ പുസ്തകങ്ങൾ.

ഇതിന്റെ എണ്ണം കണ്ട് ഞാൻ ഞെട്ടേണ്ടതാണ്. ഒരു അലമാര നിറയെ ഉണ്ടായിരുന്നവ ഇപ്പോൾ കൈയിൽ ഒതുങ്ങുന്ന എണ്ണത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. പക്ഷെ ഞെട്ടാത്തതിന് കാരണം ഉണ്ട്.
പൊതുവെ കൈയിൽ ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഇഷ്ടമുള്ള ആളാണ് ഞാൻ, എന്റെ പുസ്തകങ്ങൾ ഒഴിച്ച്.

എന്നാൽ അച്ഛൻ ഇതിന് നേരെ വിപരീതവും. മറ്റുള്ളവർക്ക് എന്തും കൊടുത്ത് സഹായിക്കാനുള്ള അച്ഛന്റെ സ്വഭാവത്തിന് പുസ്തകങ്ങളുടെ കാര്യത്തിലും മാറ്റമില്ലായിരുന്നു. അതിന്റെ ഫലമാണ് ഈ നാലുംമൂന്നേഴിലേക്കുള്ള എണ്ണത്തിലെ ചുരുക്കം.

ഇതിനെ കുറിച്ച് ചോദിച്ചാൽ അച്ഛൻ പറഞ്ഞിരുന്ന ഒരു ഡയലോഗ് ഉണ്ട്‌. ‘മറ്റെന്ത് വസ്തുക്കൾ കൊടുത്താലും ഉപയോഗിച്ചാലും അതിന്റെ അളവ് കുറയും പക്ഷെ പുസ്തകങ്ങൾ ഉപയോഗിക്കുന്തോറും അതിലെ വാക്കുകൾ കുറയില്ലല്ലോ. മറിച്ച് വായിക്കുന്ന ആളുടെ അറിവ് കൂടുകയല്ലേ ഉള്ളൂയെന്നായിരുന്നു ഗായത്രി കുറിച്ചത്.

about gayathri

More in Malayalam

Trending

Recent

To Top