Connect with us

പേളിക്ക് ഇപ്പോള്‍ അഞ്ച് മാസം ; സന്തോഷത്തോടെയിരിക്കുന്നു; പേർളിയുടെ ആ ഗുണമാണ് തനിയ്ക്ക് പ്രിയപ്പെട്ടതെന്ന് ശ്രീനിഷ്

Malayalam

പേളിക്ക് ഇപ്പോള്‍ അഞ്ച് മാസം ; സന്തോഷത്തോടെയിരിക്കുന്നു; പേർളിയുടെ ആ ഗുണമാണ് തനിയ്ക്ക് പ്രിയപ്പെട്ടതെന്ന് ശ്രീനിഷ്

പേളിക്ക് ഇപ്പോള്‍ അഞ്ച് മാസം ; സന്തോഷത്തോടെയിരിക്കുന്നു; പേർളിയുടെ ആ ഗുണമാണ് തനിയ്ക്ക് പ്രിയപ്പെട്ടതെന്ന് ശ്രീനിഷ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജീവിതത്തിൽ ഒന്നായവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. വിവാഹം കഴിഞ്ഞതോടെ കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണുകയാണ്. പേർളിയുടെ ഗർഭകാല വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രീനിഷ് ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇക്കുറി തന്റെ ഭാര്യയെകുറിച്ച് വാചാലനായി ശ്രീനിഷ്

‘ഇന്ന് എന്നോട് എല്ലാവരും പൊണ്ടാട്ടിയെക്കുറിച്ചാണ് ചോദിക്കുന്നത്. പേളിക്ക് ഇപ്പോള്‍ അഞ്ച് മാസമായി. സുഖമാണ് അവള്‍ക്ക്, സന്തോഷത്തോടെയിരിക്കുന്നു. ആരെക്കുറിച്ചും മോശം പറയുന്നത് അവള്‍ക്ക് ഇഷ്ടമില്ല. അവളുടെ ആ ഗുണമാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും ശ്രിനിഷ് പറയുന്നു. അറിയാതെ ഞാന്‍ എന്തെങ്കിലും പരദൂഷണം പറഞ്ഞാല്‍ അവള്‍ എന്നെ വഴക്ക് പറയും. ശ്രീനിയുടെ സ്വഭാവം മാറിയല്ലോ എന്നൊക്കെ ചോദിക്കുമെന്നും ശ്രീനിഷ് പറയുന്നു. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് അവള്‍ സുഹൃത്തുക്കള്‍ക്കായി നില്‍ക്കുന്നത്. അതൊക്കെ അവളില്‍ ഉള്ള നല്ല ഗുണങ്ങളാണെന്നും ശ്രീനി പറയുന്നു. പേളിയും ശ്രീനിയും മേഡ് ഫോര്‍ ഈച്ച്‌ അദറാണെന്നായിരുന്നു കുടുംബാംഗങ്ങളും ഒരുപോലെ പറഞ്ഞത്.

സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ‘സത്യാ എന്ന പെണ്‍കുട്ടി’യിലാണ് ശ്രീനിഷ് അഭിനയിക്കുന്നത്. പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലിനായി പോയാലും പെട്ടെന്ന് തന്നെ പേളിക്ക് അരികിലേക്ക് തിരിച്ചെത്താനായി ആഗ്രഹിക്കാറുണ്ടെന്നും ശ്രീനിഷ് പറയുന്നു

More in Malayalam

Trending

Recent

To Top