മലയാള സിനിമയിലെ മികച്ച നടനും സംവിധായകനുമാണ് ദിലീഷ് പോത്തന്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരമായിരുന്നു. വന്‍ ഹിറ്റായ ചിത്രത്തിന് ശേഷം തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന റിയലിസ്റ്റിക് ചിത്രം അദ്ദേഹം ഒരുക്കി.
സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ വലിയ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയ സംവിധായകനാണ് ദിലീഷ് പോത്തന്. പക്ഷേ തന്റെ സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെന്നും പക്ഷേ ഒരു താരത്തിന്റെ ഡേറ്റിനു വേണ്ടി കാത്തിരിക്കാന്‍ താല്പര്യമില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം
സൂപ്പര്‍ താരങ്ങള്‍ നല്ല നടന്മാരായതിനാല് തന്നെ മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും പോലെയുള്ള ഒരു നല്ല നടന്റെ ഡേറ്റ് ലഭിക്കാന്‍ താന്‍ എത്ര കാലം വേണേലും കാത്തിരിക്കുമെന്നും ദിലീഷ് പറയുന്നു.
‘ലാലേട്ടനെയും മമ്മുക്കയെയും വച്ച് സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട് അതൊരു വാശി ഒന്നുമല്ല. 1981-ല്‍ ജനിച്ച എന്നെ അവര്‍ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഒരു താരത്തിന്റെ ഡേറ്റിന് വേണ്ടി കാത്തു നില്ക്കുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്.
പക്ഷേ മമ്മൂട്ടി- മോഹന്‍ലാല്‍ എന്നീ മികച്ച നടന്മാരുടെ ഡേറ്റിനു വേണ്ടി എത്ര വേണേലും കാത്തിരിക്കാന്‍ മടിയില്ല. ഒരു മോഹന്‍ലാല്‍ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിട്ടില്ല. നമ്മള് ആലോചിക്കുന്ന കഥയില്‍ ലാലേട്ടനും മമ്മുക്കയ്ക്കും ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഉണ്ടോ എന്ന് ചിന്തിക്കും. അവരെ വച്ചൊരു സിനിമ തീര്‍ച്ചയായും മനസ്സിലെ ആഗ്രഹമാണ്’. ദിലീഷ് പോത്തന് കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...