Connect with us

‘മാലിക്’ ഒടിടിക്ക് വിറ്റ തുക വെളിപ്പെടുത്തി സംവിധായകൻ ; ‘ദൃശ്യം 2’ വിനെ താരതമ്യപ്പെടുത്തുമ്പോഴുള്ള കണക്കുകളും വെളിപ്പെടുത്തുന്നു !

Malayalam

‘മാലിക്’ ഒടിടിക്ക് വിറ്റ തുക വെളിപ്പെടുത്തി സംവിധായകൻ ; ‘ദൃശ്യം 2’ വിനെ താരതമ്യപ്പെടുത്തുമ്പോഴുള്ള കണക്കുകളും വെളിപ്പെടുത്തുന്നു !

‘മാലിക്’ ഒടിടിക്ക് വിറ്റ തുക വെളിപ്പെടുത്തി സംവിധായകൻ ; ‘ദൃശ്യം 2’ വിനെ താരതമ്യപ്പെടുത്തുമ്പോഴുള്ള കണക്കുകളും വെളിപ്പെടുത്തുന്നു !

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ ‘മാലിക്’ ഒടിടി റിലീസായതിന് പിന്നാലെ സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ച‍ർച്ചകൾക്കാണ് തുടക്കമിട്ടത് . സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തോട് പലരും വിയോജിപ്പുക്കള്‍ അറിയിച്ചെങ്കിലും സിനിമയിലെ അഭിനേതാക്കളുടെ പ്രകടനം ഏറെ മികച്ചതാണെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ സമ്മതിക്കുന്നുണ്ട് . ഫഹദ് ഫാസിൽ, വിനയ് ഫോര്‍ട്ട്, നിമിഷ സജയൻ, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തൻ തുടങ്ങി ഓരോ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.

ഒടിടിയിൽ കണ്ടവരെല്ലാം പറയുന്നത് തിയറ്റർ അനുഭവം നഷ്ടമായതിന്റെ വേദനയാണ് . ഇപ്പോഴിതാ ചിത്രം ആമസോൺ പ്രൈം വീഡിയോയ്ക്ക് നൽകിയ തുക വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ.

സിനിമ തീയേറ്ററുകളിൽ എത്തിക്കുന്നതിനായി ഒന്നരവര്‍ഷത്തോളം തങ്ങള്‍ കാത്തിരുന്നുവെന്നും പക്ഷേ അത് അനിശ്ചിതമായി നീണ്ടു, പണം മുടക്കിയ നിർമ്മാാതാവിനെ സുരക്ഷിതനാക്കുകയെന്നത് എന്‍റെ കൂടെ ബാധ്യതയല്ലേ,അദ്ദേഹത്തിന് 22 കോടി രൂപ ഒടിടി വിൽപ്പനയിലൂടെ ലഭിച്ചുവെന്നും മഹേഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

സിനിമയുടെ മറ്റ് വിൽപ്പനകള്‍ കൂടിയാകുമ്പോള്‍ സിനിമ ലാഭകരമാകുമെന്നാണ് വിശ്വാസം. സിനിമകളുടെ റീച്ച് എന്ന കാര്യത്തിൽ ഡിജിറ്റൽ മീഡിയ ഉണ്ടാക്കിയിരിക്കുന്നത് വലിയ അത്ഭുതം തന്നെയാണെന്നും നമ്മളൊക്കെ ചിന്തിക്കുന്നതിനും അപ്പുറമാണെതെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. 27 കോടിയോളം രൂപയ്ക്കാണ് മാലിക് ഒരുക്കിയതെന്ന് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ റിലീസായ ദൃശ്യം 2 ആമസോണ്‍ പ്രൈം വാങ്ങിയിരുന്നത് 30 കോടി രൂപക്കായിരുന്നു. ഒരു മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ ഒ.ടി.ടി റേറ്റായിരുന്നു ദൃശ്യം 2ന് ലഭിച്ചിരുന്നത്. 20 കോടി രൂപയ്ക്കായിരുന്നു ദൃശ്യം 2 ഒരുക്കിയിരുന്നത്.

about malik

Continue Reading
You may also like...

More in Malayalam

Trending

Recent

To Top