Malayalam
പാടി വന്നെങ്കിലും അതെല്ലാം മറന്നിരിക്കുകയായിരുന്നു, സിനിമയിറങ്ങിയപ്പോഴും ഓര്‍ത്തിരുന്നില്ല ; പിന്നീട് വൈറാലയെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിയുന്നത് ; മാലിക്കിലെ വൈറല്‍ ഗാനം പാടിയ കൊച്ചുമിടുക്കി!
പാടി വന്നെങ്കിലും അതെല്ലാം മറന്നിരിക്കുകയായിരുന്നു, സിനിമയിറങ്ങിയപ്പോഴും ഓര്‍ത്തിരുന്നില്ല ; പിന്നീട് വൈറാലയെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിയുന്നത് ; മാലിക്കിലെ വൈറല്‍ ഗാനം പാടിയ കൊച്ചുമിടുക്കി!
സോഷ്യൽ മീഡിയയിൽ എങ്ങും മാലിക്കും മാലിക്കിന്റെ രാഷ്ട്രീയമൊക്കെയാണ് ചർച്ചയിക്കൊണ്ടിരിക്കുന്നത് . ഇതിനിടെ മാലക്കിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. ചിത്രത്തിലെ ഒരു ബിജിഎം ഗാനമാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിലെ നിര്‍ണായക ഘട്ടത്തിലെത്തുന്ന പാട്ട് പാടിയിരിക്കുന്നതൊരു കുട്ടിയാണ്. ഗൗരവമായ ചർച്ച നടക്കുമ്പോഴും ആരാണ് ഈ കുട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ തിരഞ്ഞത്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.
മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് വൈറലായി മാറിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്. പത്ത് വയസുകാരിയായ ഹിദയാണ് മലയാളികള്‍ തേടി നടന്ന ഗായിക. ഒരു വാർത്താ ചാനലിലൂടെയാണ് ഹിദ തന്റെ പാട്ടിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. രസകരമായ വസ്തുത എന്തെന്നാല്‍ താന്‍ ഈ പാട്ട് പാടുമ്പോള്‍ അത് മാലിക്കിന് വേണ്ടിയുള്ളതായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് ഹിദ പറയുന്നത്.
ഹിദയുടെ ചേച്ചിമാരും ഗായികമാരാണ്. സ്റ്റേജ് ഷോകളിലൊക്കെ പാടാറുണ്ട്. അവര്‍ക്കൊപ്പം സ്റ്റുഡിയോയിലൊക്കെ ഹിദയും പോകാറുണ്ട്, അങ്ങനെയൊരു ദിവസം സ്റ്റുഡിയോയില്‍ ചെന്നപ്പോഴാണ് ഒരു സിനിമയ്ക്ക് വേണ്ടി നാല് വരി പാടാന്‍ ആവശ്യപ്പെടുന്നത്.
പാടിക്കൊടുത്തുവെങ്കിലും മാലിക് എന്ന ചിത്രത്തിന് വേണ്ടിയാണ് താന്‍ പാടിയതെന്ന് ഹിദയ്ക്ക് അന്ന് അറിയില്ലായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോഴാണ് തങ്ങള്‍ അറിയുന്നതെന്നും വൈറലായി മാറിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഹിദ പറയുന്നു.
ഇങ്ങനെ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സിനിമയില്‍ പാടുക, പിന്നണി ഗായിക എന്ന പേര് ലഭിക്കുക എന്നതൊക്കെ ഒരുപാട് ആഗ്രഹമുള്ള കാര്യമാണ്. അത് ഇത്രപെട്ടെന്ന് സഹോദരിയിലൂടെ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹിദയുടെ ചേച്ചിമാര്‍ പറയുന്നു.
നാലാം ക്ലാസിലാണ് ഹിദ പഠിക്കുന്നത്. രണ്ട് സഹോദരിമാരാണ് ഹിദയ്ക്കുള്ളത്. രണ്ട് പേരും ഗായികമാരാണ്. പാടി വന്നെങ്കിലും അതെല്ലാം മറന്നിരിക്കുകയായിരുന്നു, സിനിമയിറങ്ങിയപ്പോഴും ഓര്‍ത്തിരുന്നില്ലെന്നും പിന്നീട് പാട്ട് വൈറാലയെന്ന് കൂട്ടുകാര്‍ അറിയിക്കുന്നതോടെയാണ് ഹിദയുടെ വീട്ടുകാരും സംഭവം അറിയുന്നത്.
സുഷിന്‍ ശ്യാം ആണ് മാലിക്കിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പാട്ടും സിനിമയും ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് കുടുംബം. ജയസൂര്യയും നമിത പ്രമോദും അഭിനയിച്ച ഗാന്ധി സ്‌ക്വയര്‍ എന്ന ചിത്രത്തിലും ഹിദ പാടിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഈ കുഞ്ഞു പാട്ടുകാരിയും കുടുംബവും ഇപ്പോള്‍.
about malik
