സുരേഷ് ഗോപി തോക്കുമായി വന്നാൽ മാത്രം പടം ഓടുന്ന കാലം; മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും മത്സരിച്ചഭിനയിച്ചു; അവരായിരുന്നു ആ സൂപ്പർഹിറ്റ് സിനിമയിലെ ഹീറോസ് ; പഴയ സിനിമയെ കുറിച്ച് ദിനേഷ് പണിക്കര്‍!

മലയാള സിനിമാ മേഖലയിൽ നിര്‍മ്മാതാവായും അഭിനേതാവായും ശ്രദ്ധേയനായ താരമാണ് ദിനേഷ് പണിക്കര്‍. നിര്‍മ്മാണ മേഖലയിലാണ് ദിനേഷ് ആദ്യം തുടക്കം കുറിച്ചത്. പിന്നീട് അഭിനയ രംഗത്തേക്കും എത്തി അവിടെയും കഴിവുതെളിയിക്കുകയായിരുന്നു . സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ദിനേഷ് പണിക്കര്‍ അവതരിപ്പിച്ചു.
മോഹന്‍ലാലിന്റെ കരിയറില്‍ വഴിത്തിരിവായ കിരീടമാണ് ദിനേഷ് പണിക്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നിര്‍മ്മാണ രംഗത്ത് അദ്ദേഹം സജീവമായി. അതേസമയം താന്‍ നിര്‍മ്മിച്ച സിനിമകളെ കുറിച്ച് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ദിനേഷ് .
പ്രണയവര്‍ണ്ണങ്ങളിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായവയാണെന്ന് അദ്ദേഹം പറയുന്നു. ആ സമയത്ത് തിളങ്ങിനില്‍ക്കുന്ന രണ്ട് നായികമാരായിരുന്നു മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും. പുതിയ രണ്ട് എഴുത്തുകാരാണ് സിനിമയുടെ കഥ കൊണ്ടുവരുന്നത്. സിബി മലയിലാണ് കഥ എന്നോട് പറഞ്ഞത്.
അത് കേട്ടപ്പോള്‍ നല്ലതായി തോന്നി. കഥ പറഞ്ഞ ശേഷം നമുക്ക് ഇത് കുറച്ച് സിനിമാറ്റിക്ക് ആക്കാനുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു. ‘കുറച്ചുകൂടെ മാറ്റാനുണ്ട്. അവരുടെ വണ്‍ലൈന്‍ കൊളളാം. അപ്പോ മുഖ്യരണ്ട് കഥാപാത്രങ്ങള്‍ പെണ്‍കുട്ടികളാണ്. അപ്പോ നായികമാരെ വെച്ച് മാത്രം എങ്ങനെ സിനിമയെടുക്കാന്‍ പറ്റും’.’
കാരണം ഹീറോ ആധിപത്യമുളള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. സുരേഷ് ഗോപിയൊക്കെ തോക്കുമായി വന്നാലെ പടം ഓടത്തുളളൂ. എന്നാലും തോക്കൊന്നുമില്ലാതെ സുരേഷിനെ കൊണ്ടുവന്ന് ഡെപ്യൂട്ടി കളക്ടറായി അവതരിപ്പിച്ച്, പാട്ടിലൊക്കെ അഭിനയിപ്പിച്ചു. സുരേഷ് എല്ലാത്തിനും പിന്തുണയുമായി ഒപ്പം നിന്നു.
മഞ്ജുവും ദിവ്യയുമാണ് ശരിക്കും അതിലെ ഹീറോസ്, സുരേഷ് ഗോപിയും ബിജു മേനോനുമല്ല. രണ്ട് നടിമാരും മല്‍സരിച്ചഭിനയിച്ചു. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. സംതൃപ്തി നല്കിയ ചിത്രമാണ്’, ദിനേഷ് പണിക്കര്‍ അഭിമുഖത്തില്‍ പറഞ്ഞു.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...