Connect with us

സുപ്രിയയ്ക്ക് ഒപ്പം പൃഥ്വി; ചിത്രം പതിവുപോലെതന്നെ ; പക്ഷെ ആ ഒരു കാര്യത്തിൽ കണ്ണുടക്കി ആരാധകർ !

Malayalam

സുപ്രിയയ്ക്ക് ഒപ്പം പൃഥ്വി; ചിത്രം പതിവുപോലെതന്നെ ; പക്ഷെ ആ ഒരു കാര്യത്തിൽ കണ്ണുടക്കി ആരാധകർ !

സുപ്രിയയ്ക്ക് ഒപ്പം പൃഥ്വി; ചിത്രം പതിവുപോലെതന്നെ ; പക്ഷെ ആ ഒരു കാര്യത്തിൽ കണ്ണുടക്കി ആരാധകർ !

നടനായും നിർമ്മാതാവായും സംവിധായകനായും മലയാളികളുടെ ആവേശമായി ജ്വലിക്കുന്ന താരമാണ് പൃഥ്വിരാജ്. ‘ലൂസിഫർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ റോളിൽ തിളങ്ങുകയാണ് പൃഥ്വിരാജ്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി’. സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് തെലുങ്കാനയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയാണ് പൃഥ്വി. ചിത്രങ്ങൾ സാധാരണയായി പങ്കുവെക്കാറുണ്ടെങ്കിലും ഇത്തവണ മറ്റൊരു കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ബ്രോ ഡാഡി, പ്രോ വൈഫി,” എന്ന് പൃഥ്വി കൊടുത്തിട്ടുള്ള ചിത്രത്തിന്റെ ക്യാപ്ഷൻ.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴും സിനിമാഷൂട്ടിംഗിന് സർക്കാർ അനുവാദം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയിരിക്കുന്നത്.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ്് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.

about prithviraj

More in Malayalam

Trending

Recent

To Top