Connect with us

അയ്യോ… ദേവാ…..പൊട്ടിക്കരഞ്ഞു പോകുന്ന ആ കാഴ്ച ; ഇനിയും ഇത് കണ്ടുനിൽക്കാനാകുന്നില്ല ; ട്രോളുകളുമായി യൂത്തന്മാർ പണി തുടങ്ങി !

Malayalam

അയ്യോ… ദേവാ…..പൊട്ടിക്കരഞ്ഞു പോകുന്ന ആ കാഴ്ച ; ഇനിയും ഇത് കണ്ടുനിൽക്കാനാകുന്നില്ല ; ട്രോളുകളുമായി യൂത്തന്മാർ പണി തുടങ്ങി !

അയ്യോ… ദേവാ…..പൊട്ടിക്കരഞ്ഞു പോകുന്ന ആ കാഴ്ച ; ഇനിയും ഇത് കണ്ടുനിൽക്കാനാകുന്നില്ല ; ട്രോളുകളുമായി യൂത്തന്മാർ പണി തുടങ്ങി !

കുടുംബ പ്രേക്ഷകരുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ് സീരിയൽ കാണുക എന്നത്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്രമേയത്തിലുള്ള സീരിയലുകളാണ് ഇപ്പോൾ അധികവും ടെലിവിഷൻ ചാലിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തുന്നത്. അതുകൊണ്ടുതന്നെ കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പരമ്പരകൾക്ക് മികച്ച കാഴ്ചക്കാരുണ്ട്. തിങ്കൾ മുതൽ ശനിവരെ ആഴ്ചയിൽ ആറ് ദിവസമാണ് ഇപ്പോൾ പരമ്പരകൾ സംപ്രേക്ഷണം ചെയ്യുന്നത്.

കൊറോണ എല്ലാവരെയും നാല് ചുവരുകൾക്കുള്ളിലാക്കിയപ്പോൾ യൂത്തന്മാരും പതിയെ ടെലിവിഷൻ പാരമ്പരകളിലേക്ക് തിരിഞ്ഞു. ഇതോടെ സോഷ്യൽ മീഡിയയിൽ പാരമ്പരകളുടെ ചർച്ചകളും തുടങ്ങി. ഫാൻ പേജുകൾ പോലെ ഓരോ പരമ്പരകൾക്കും ഇപ്പോൾ ട്രോൾ പേജുകളും ഉണ്ട്.

പരമ്പരകളുടെ കൂട്ടത്തിൽ പ്രേക്ഷകർ മുടങ്ങാതെ കാണുന്ന പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 നാണ് പരമ്പര ആരംഭിക്കുന്നത് . കൺമണി എന്ന പാവം പെൺകുട്ടിയുടേയും ദേവയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. പുതുമുഖ താരങ്ങളായ മനീഷയും സൂരജ് സണ്ണുമായിരുന്ന സീരിയലിൽ പ്രധാന വേഷത്തിലെത്തിയത്. തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.

റേറ്റിംങ്ങിൽ ആദ്യസ്ഥാനം നേടി പാടാത്ത പൈങ്കിളി മുന്നോട്ട് പോകുമ്പോഴായിരുന്നു സൂരജ് സീരിയലിൽ നിന്ന് പിൻമാറുന്നത്. ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് സീരിയൽ വിടുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അധികം വൈകാതെ തന്നെ പുതുമുഖ താരം ലക്ജിത്ത് ദേവയായി എത്തുകയും ചെയ്തു . എന്നാൽ ലക്കിയെ പൂർണ്ണമായി അംഗീകരിക്കാൻ ഇതുവരെ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. സൂരജിനെ പരമ്പരയിലേയ്ക്ക് തിരികെ കൊണ്ട് വരണമെന്ന് ഇപ്പോഴും പ്രേക്ഷകർ സീരിയൽ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.

സൂരജ് പോയതോടെ പാടാത്ത പൈങ്കിളി റേറ്റിംങ്ങിൽ നിന്ന് താഴേയ്ക്ക് പോകുകയായിരുന്നു. നിലവിൽ അഞ്ചാം സ്ഥാനമാണുള്ളത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സീരിയലിന്റെ ഏറ്റവും പുതിയ പ്രെമോയാണ്. ദേവയും കൺമണിയും വീട് വിട്ട് ഇറങ്ങുകയാണ്. മധുരിമയുടെ ചതിയിൽ കുരുങ്ങിയ ദേവയോട് അച്ഛൻ ആനന്ദ വർമ്മ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് ദേവയും കൺമണിയും വീട് വിട്ട് ഇറങ്ങുന്നത്

വീട് വിട്ട് പോകുന്നതിന് മുൻപ് അച്ഛന്റെ കയ്യിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ദേവയെയാണ് ഇന്നത്തെ പ്രെമോ വീഡിയോയിൽ കാണിക്കുന്നത്. ഏറെ വേദനയോടെയാണ് ആനന്ദ വർമ മകന് ഭക്ഷണം വാരി നൽകുന്നത്. ഇതെല്ലാം കണ്ട് നിൽക്കുന്ന കൺമണിയേയും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഏറെ വൈകാരികമായ രംഗമായിട്ടുപോലും അതിൽ നർമ്മം കാണാൻ പ്രേക്ഷകർക്ക് സാധിച്ചിരിക്കുകയാണ്. അവ ഓരോന്നും ട്രോളുകളായി രംഗത്തെത്തിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇവരുടെ സങ്കടം കണ്ടിട്ട് വിഷമം തോനുന്നു!! അങ്ങനെ ആനന്ദ വർമ്മയുടെ കയ്യിൽ നിന്നും ഭക്ഷണം കഴിച്ചു രണ്ടുപേരും വീട്ടിൽ നിന്നും ഇറങ്ങാൻ പോകുകയാണ് സൂർത്തുക്കളെ,

ഈ പൈങ്കിളി എങ്ങോട്ടെന്നില്ലാതെ പറക്കാൻ തുടങ്ങിട്ടു കുറച്ചായി.. ഇതിനെ പിടിച്ചു കുട്ടിലടക്കാൻ ആരും ഇല്ലെ ഏഷ്യാനെറ്റിൽ, കേറിപോന്നെ .. നല്ല ഒരു കഥ കൊളമാക്കല്ലേ ചേട്ടാ,ആനന്ദ് വർമ്മ ദേവയ്ക് ഭക്ഷണം വാരി കൊടുക്കുന്നത് കണ്ട് ഭയങ്കര സങ്കടം വരുന്നു അച്ഛന്റെ ആ ഗ്രഹം പോലെ ദേവ ഉയരങ്ങളിൽ എത്തട്ടെ…. ദേവാമണി ഉയിർ എന്നിങ്ങനെയുള്ള കമന്റുകളാണ് ഇപ്പോൾ ലഭിക്കുന്നത്

പാടാത്തെ പൈങ്കിളിയെ ട്രോളുന്നതിനോടൊപ്പം തന്നെ സൂരജിനെ മിസ് ചെയ്യുന്നതായും പ്രേക്ഷകർ പറയുന്നുണ്ട്. സൂരജേട്ടൻ പോയതോടെ സീരിയൽ കാണൽ നി൪ത്തി എന്നാണ് ഒരു ആരാധിക പറഞ്ഞത് . എന്നാൽ, സൂരജിന് തിരിച്ചു വരൻ താല്പര്യം ഇല്ലെങ്കിൽ പിന്നെന്തിന് നിർബന്ധിക്കണം . ലെക്ജിത്തും നന്നായി അഭിനയിക്കുന്നുണ്ട്. അതും ഒരു കലാകാരനാണ് അദ്ദേഹത്തെ അംഗീകരിക്കൂ എന്നും ചിലർ പറയുന്നു.

about padatha painkili

Continue Reading
You may also like...

More in Malayalam

Trending

Recent

To Top