Connect with us

മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് പറഞ്ഞതായി ഞാന്‍ വിശ്വസിക്കില്ല; വരികള്‍ അടര്‍ത്തി എടുത്ത് വ്യാഖ്യാനിച്ചു; എം ജയചന്ദ്രന്‍

Malayalam

മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് പറഞ്ഞതായി ഞാന്‍ വിശ്വസിക്കില്ല; വരികള്‍ അടര്‍ത്തി എടുത്ത് വ്യാഖ്യാനിച്ചു; എം ജയചന്ദ്രന്‍

മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് പറഞ്ഞതായി ഞാന്‍ വിശ്വസിക്കില്ല; വരികള്‍ അടര്‍ത്തി എടുത്ത് വ്യാഖ്യാനിച്ചു; എം ജയചന്ദ്രന്‍

വിജയ് യേശുദാസിന്റെ  ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം അണയാതെ കത്തി നിൽക്കുകയാണ്.മലയാള സിനിമയില്‍ പാടില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അർഹിക്കുന്ന അംഗീകാരം മലയാള ഗായക രംഗത്തുള്ളവർക്ക് കിട്ടുന്നില്ല എന്ന വിമർശനം ഉയർത്തിയായിരുന്നു വിജയ് അങ്ങനെ പറഞ്ഞത്

വിജയ് യേശുദാസിനും അദ്ദേഹത്തിന്റെ പിതാവും മലയാളികളുടെ പ്രിയപ്പെട്ട ഗായകനുമായ കെ.ജെ യേശുദാസിനെതിരെയും കടുത്ത ആക്രമണവും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയിലും ട്രോള്‍ ഗ്രൂപ്പുകളിലും ഉയര്‍ന്നത്. ഇപ്പോൾ ഇതാ സംഗീതജ്ഞനായ എം ജയചന്ദ്രന്‍ ഇപ്പോള്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പാട്ട് ജീവിതത്തിന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ദേശാഭിമാനി വാരാന്ത്യ പതിപ്പില്‍ നല്‍കിയ അഭിമുഖത്തിലാണ് എം ജയചന്ദ്രന്‍ വിജയ് യേശുദാസ് മലയാളത്തില്‍ പാടുന്നത് നിര്‍ത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുന്നത്.

ജയചന്ദ്രന്‍റെ വാക്കുകള്‍

മലയാളത്തില്‍ ഇനി പാടില്ല എന്ന് വിജയ് യേശുദാസ് പറഞ്ഞതായി അവനെ അറിയുന്ന ഞാന്‍ വിശ്വസിക്കില്ല. വരികള്‍ അടര്‍ത്തി എടുത്ത് വ്യാഖ്യാനിച്ചതാകാം. ഇക്കാര്യം വിജയുമായി സംസാരിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ത്തും വ്യക്തിപരമാകാം.മലയാളിയുടെ ഹൃദയമിടിപ്പായ യേശുദാസ് സാറിനെ ചീത്തവിളിക്കുകയും തളളിപ്പറയുകയും ചെയ്യുന്നതും അതിന് വിജയിനെ ആയുധമാക്കുകയും ചെയ്യുന്നത് ശരിയല്ല.

വനിത ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വിവാദമായതോടെ തിരുത്തുമായി വിജയ് യേശുദാസ് തന്നെ രം​ഗത്ത് എത്തിയിരുന്നു. അഭിമുഖത്തിനിടെ നടത്തിയൊരു പരാമര്‍ശം അവര്‍ ഹൈലൈറ്റായി നല്‍കുകയായിരുന്നു. കുറെ കാര്യങ്ങള്‍ പറഞ്ഞതിന്റെ കൂട്ടത്തില്‍ ഇതും പറഞ്ഞു. പക്ഷേ, അതവര്‍ ആഘോഷമാക്കി. തുടര്‍ന്നാണത് മാധ്യമങ്ങളില്‍ വാര്‍ത്തയായതെന്നും വിജയ് യേശുദാസ് പിന്നീട് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇനി മലയാളത്തില്‍ പാടില്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണ്. അതിനര്‍ത്ഥം മലയാള സിനിമകളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയെന്നല്ല. എന്നെ ആവശ്യമുളളവര്‍ എന്റെ വില മനസിലാക്കി വരികയാണെങ്കില്‍ അവരുമായി ഇനിയും സഹകരിയ്ക്കുമെന്നാണ് വിജയ് തന്റെ നിലപാടിനെക്കുറിച്ച്‌ വ്യക്തമാക്കിയത്.

More in Malayalam

Trending

Recent

To Top