Connect with us

ട്രോളിയതിന് മറുപടിയായി ട്രോൾ പങ്കുവച്ച് സംവിധായകൻ പറഞ്ഞത് കണ്ടാൽ ആരും ചിരിച്ചുപോകും; അമ്മയെ കൂട്ടാൻ വന്ന പൃഥ്വിയെ പോലും വെറുതെവിട്ടില്ലന്ന് ആരാധകർ !

Malayalam

ട്രോളിയതിന് മറുപടിയായി ട്രോൾ പങ്കുവച്ച് സംവിധായകൻ പറഞ്ഞത് കണ്ടാൽ ആരും ചിരിച്ചുപോകും; അമ്മയെ കൂട്ടാൻ വന്ന പൃഥ്വിയെ പോലും വെറുതെവിട്ടില്ലന്ന് ആരാധകർ !

ട്രോളിയതിന് മറുപടിയായി ട്രോൾ പങ്കുവച്ച് സംവിധായകൻ പറഞ്ഞത് കണ്ടാൽ ആരും ചിരിച്ചുപോകും; അമ്മയെ കൂട്ടാൻ വന്ന പൃഥ്വിയെ പോലും വെറുതെവിട്ടില്ലന്ന് ആരാധകർ !

സോഷ്യൽ മീഡിയയിൽ കുറച്ചുദിവസമായി ചർച്ചനടക്കുന്നത് സാറാസ് എന്ന ജൂഡ് ആന്റണി ചിത്രത്തെ കുറിച്ചാണ്. സമൂഹം ഇതുവരെ ചർച്ചചെയ്യാത്ത വിഷയമായതുകൊണ്ടുതന്നെ ചിത്രത്തിന് എതിർപ്പുകളാണ് അധികവും വന്നുകൊണ്ടിരിക്കുന്നത്. അന്നാ ബെൻ ആണ് ചിത്രത്തിൻറെ കേന്ദ്ര കഥാപാത്രം.

ചിത്രത്തിൽ ഒരു ചെറിയ സീൻ ഒളിഞ്ഞിരുപ്പുണ്ട്. സിനിമ കണ്ട ചിലരെയെങ്കിലും അത്ഭുതത്തോടെ ആ ഒരു സീനിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സൂം ചെയ്തു നോക്കിയിട്ടുണ്ടാകണം . മക്കളുടെ വീട്ടിൽ നിന്നും മടങ്ങുന്ന മല്ലിക സുകുമാരന്റെ കഥാപാത്രത്തെ പിക്ക് ചെയ്യാൻ എത്തുന്ന ഒരു ഡ്രൈവറാണ് രൂപസാദൃശ്യം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചത്.

ഒറ്റ നോട്ടത്തിൽ പൃഥ്വിരാജിനെ പോലെ തോന്നിക്കുന്ന ആ ഡ്രൈവർ ഒരു സീനിൽ മാത്രമാണ് മിന്നി മറഞ്ഞ് പോവുന്നത്. അത് പൃഥ്വിയാണോ എന്ന് പ്രേക്ഷകരിൽ പലരും സാമൂഹികമാധ്യമങ്ങളിലൂടെ ജൂഡിനോട് ചോദിച്ചിരുന്നു.

ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന മല്ലിക സുകുമാരനെ പിക് ചെയ്യാൻ വന്ന പൃഥ്വിയേ ജൂഡ് ഷൂട്ട് ചെയ്ത് സീനിലാക്കി എന്ന രീതിയിൽ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. രൂപസാദൃശ്യം മാത്രമേയുള്ളൂ, അത് പൃഥ്വിയല്ലെന്ന് വെളിപ്പെടുത്തികൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ജൂഡ് ഇപ്പോൾ.

“മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവർക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാൽ സിനിമയിലെ ആ ചെറുപ്പക്കാരൻ രാജുവല്ല,” എന്നാണ് ജൂഡ് വിശദമാക്കിയിരിക്കുന്നത്. സാറാസിൽ ശക്തമായൊരു കഥാപാത്രത്തെയാണ് മല്ലിക സുകുമാരൻ അവതരിപ്പിച്ചിരിക്കുന്നത്. അന്നയുടെ അഭിനയത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് മല്ലിക സുകുമാരന്റെ പ്രകടനവും.

ABOUT PRITHVIRAJ TROLL

Continue Reading
You may also like...

More in Malayalam

Trending

Recent

To Top