അൽ ഐനിലെ തഗ്ഗുകൾ; തുറിച്ചു നോക്കേണ്ട ഉണ്ണീ ഇത് ആരെന്ന് മനസിലാകില്ല ; അന്നും കുഞ്ഞുതന്നെ ഇന്നും കുഞ്ഞു തന്നെ ; ആരെന്ന് കണ്ടുപിടിക്കാൻ പരമാവധി ശ്രമിച്ച് ആരാധകർ !
അൽ ഐനിലെ തഗ്ഗുകൾ; തുറിച്ചു നോക്കേണ്ട ഉണ്ണീ ഇത് ആരെന്ന് മനസിലാകില്ല ; അന്നും കുഞ്ഞുതന്നെ ഇന്നും കുഞ്ഞു തന്നെ ; ആരെന്ന് കണ്ടുപിടിക്കാൻ പരമാവധി ശ്രമിച്ച് ആരാധകർ !
അൽ ഐനിലെ തഗ്ഗുകൾ; തുറിച്ചു നോക്കേണ്ട ഉണ്ണീ ഇത് ആരെന്ന് മനസിലാകില്ല ; അന്നും കുഞ്ഞുതന്നെ ഇന്നും കുഞ്ഞു തന്നെ ; ആരെന്ന് കണ്ടുപിടിക്കാൻ പരമാവധി ശ്രമിച്ച് ആരാധകർ !
കുട്ടിക്കാലത്ത് ടെലിവിഷൻ ഷോകളിലൂടെയും സിനിമയിൽ ബാലതാരമായും മലയാള പ്രേക്ഷകരുടെ ശ്രദ്ധ നേടി പിൽക്കാലത്ത് മലയാളത്തിലെ യുവ നായികമാരിൽ പ്രധാനിയായി മാറിയ ഒരു താരമാണ് ചിത്രത്തിലുള്ളത്. റിയാലിറ്റി ഷോയിൽ അവതാരികയായി ചെറുപ്പത്തിൽ തന്നെ നിരവധി ആരാധകരെ സമ്പാദിച്ച താരത്തിന് ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
എത്ര തുറിച്ചു നോക്കിയാലും ഈ കൊച്ചു മിടുക്കി ആരെന്ന് കണ്ടത്താൻ ആകില്ലെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ഇനിയും ആരാണ് ഈ താരമെന്ന് നിങ്ങൾക്ക് മനസിലായില്ലേ? അതെ, നസ്രിയയാണ് ചിത്രത്തിൽ.
നസ്രിയയുടെ സഹോദരൻ നവീൻ നാസിം ആണ് നസ്രിയയുടെ കുട്ടിക്കാല ചിത്രം ആരാധകർക്കായി പങ്കുവച്ചത്. പണ്ടു യുഎഇയിലെ അൽ ഐനിൽ താമസിക്കുമ്പോൾ എടുത്ത നസ്രിയയുടെ സ്കൂൾ യൂണിഫോമിലുള്ള ചിത്രമാണ് നവീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.
നവീൻ പോസ്റ്റ് ചെയ്ത ചിത്രം നസ്രിയയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. നസ്രിയയുടെ ഇതുവരെ ആരാധകർ കണ്ടിട്ടുള്ള കുട്ടിക്കാല ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്‍തമായ ഒരു ചിത്രമാണ് നവീൻ ഇപ്പോൾ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
2005ൽ കൈരളി ടിവിയിലെ മ്യൂസിക് റിയാലിറ്റി ഷോയിൽ അവതരികയായാണ് നസ്രിയ ആദ്യമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ബാലതാരമായി അരങ്ങേറിയ നസ്രിയ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയും മറ്റുമാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രിയപ്പെട്ടവളാകുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര് അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...