Connect with us

സ്വന്തം സുജാതയുടെ ഷൂട്ടിങ്ങിനായി മുന്നാറിൽ പോയപ്പോൾ, ബാലേട്ടാ എന്ന് വിളിച്ചുകൊണ്ട് ആളുകൾ അടുത്തെത്തി; വലിയൊരു അംഗീകാരമായിരുന്നു അത്! കിഷോർ സത്യ

serial

സ്വന്തം സുജാതയുടെ ഷൂട്ടിങ്ങിനായി മുന്നാറിൽ പോയപ്പോൾ, ബാലേട്ടാ എന്ന് വിളിച്ചുകൊണ്ട് ആളുകൾ അടുത്തെത്തി; വലിയൊരു അംഗീകാരമായിരുന്നു അത്! കിഷോർ സത്യ

സ്വന്തം സുജാതയുടെ ഷൂട്ടിങ്ങിനായി മുന്നാറിൽ പോയപ്പോൾ, ബാലേട്ടാ എന്ന് വിളിച്ചുകൊണ്ട് ആളുകൾ അടുത്തെത്തി; വലിയൊരു അംഗീകാരമായിരുന്നു അത്! കിഷോർ സത്യ

കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രനായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു കിഷോർ സത്യ. ഒരു ഇടവേളക്ക് ശേഷം സ്വന്തം സുജാത എന്ന സീരിയലിലൂടെ മലയാളം ടെലിവിഷൻ രംഗത്തേക്ക് തിരിച്ചു വരവ് നടത്തിയിക്കുകയാണ് കിഷോർ.

കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തു ആരംഭിച്ച സീരിയൽ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട്തന്നെ ജനശ്രദ്ധ നേടിയിരുന്നു. ഈയിടെ ഷൂട്ടിംഗ് പുനരാരംഭിച്ചതിന്റെ സന്തോഷവും കിഷോർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ഇതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഈ ഐക്കോണിക് കഥാപാത്രമായ ബാലചന്ദ്രനെ ഓർത്തെടുക്കുകയാണ് കിഷോർ. കൂടാതെ, ഷൂട്ടിംഗ് സമയത്തെ കുറച്ചു രസനിമിഷങ്ങളും പങ്കുവെക്കുന്നുണ്ട്

സത്യം പറഞ്ഞാൽ ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് എനിക്ക് ഡോക്ടർ ബാലചന്ദ്രൻ. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം അതാണോ എന്ന് ചോദിച്ചാൽ അല്ല താനും. എന്നാൽ, പ്രേക്ഷകർക്കിടയിൽ ആ കഥാപാത്രത്തിന് വല്ലാത്ത സ്വീകാര്യത ആയിരുന്നു. ചിലപ്പോൾ,സീരിയൽ എയർ ചെയ്ത ചാനലിന്റെ റീച്ച് കാരണമാകാം. ഇപ്പോഴും ആളുകൾ എന്ന് ഡോക്ടർ ബാലചന്ദ്രൻ എന്നാണ് വിളിക്കുന്നത്. ഈയിടെ സ്വന്തം സുജാതയുടെ ഷൂട്ടിങ്ങിനായി മുന്നാറിൽ പോയപ്പോൾ, ബാലേട്ടാ എന്ന് വിളിച്ചുകൊണ്ട് ആളുകൾ അടുത്തെത്തി.വലിയൊരു അംഗീകാരമാണ് അത്,” കിഷോർ പറയുന്നു.

ഷൂട്ടിങ്ങിനിടെ പ്രേക്ഷകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും കിഷോർ പറയുന്നു. അതിനിടെ ഉണ്ടായ കുറച്ചു രസകരമായ അനുഭവങ്ങളും താരം ഓർത്തെടുക്കുന്നു

‘ഒരിക്കൽ ഞാൻ കോഴിക്കോട് ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു. ഹെയർ സ്റ്റയിലും ലുക്കുമൊക്കെ വ്യത്യസ്തം. എന്നിട്ടും പ്രായംചെന്ന ഒരു സ്ത്രീ എന്നെ തിരിച്ചറിഞ്ഞു, എന്റെ അടുത്ത് വന്നു ചോദിച്ചു ‘ഡോക്ടർ ബാലചന്ദ്രൻ അല്ലെ?’ ഞാൻ അതേ എന്നും പറഞ്ഞു.തമാശ എന്താണെന്നാൽ, അന്ന് സീരിയലിൽ കാർത്തികയെ കാണാതെ തിരഞ്ഞു നടക്കുകയാണ് ബാലൻ. ഞാൻ ബാലചന്ദ്രൻ ആണെന്ന് ഉറപ്പിച്ച ശേഷം ആ സ്ത്രീ എന്നോട് പറഞ്ഞു,’ഡോക്ടറെ കാർത്തിക, അയ്യർ സാറിന്റെ ആശുപത്രിയിൽ ഉണ്ട് അവിടെ ചെന്നാൽ മതി’. ആ കഥാപാത്രത്തിന്റെയും സീരിയലിന്റെയും റീച്ച് മനസിലാക്കി ഞാൻ ഞെട്ടി അന്ന്,” താരം പറയുന്നു.

More in serial

Trending

Recent

To Top