Connect with us

സിനിമയിൽ അഭിനയിക്കുമ്പോൾ അത് അറിയാതെ ചെയ്തുപോകുന്നതാണ് ; സിനിമ സുരക്ഷിതമല്ലെന്ന് പറഞ്ഞ നിത്യ സുരക്ഷ നോക്കാതെ സിനിമയിൽ ചെയ്തത് കണ്ടോ? ; അമ്പരന്ന് ആരാധകർ !

Malayalam

സിനിമയിൽ അഭിനയിക്കുമ്പോൾ അത് അറിയാതെ ചെയ്തുപോകുന്നതാണ് ; സിനിമ സുരക്ഷിതമല്ലെന്ന് പറഞ്ഞ നിത്യ സുരക്ഷ നോക്കാതെ സിനിമയിൽ ചെയ്തത് കണ്ടോ? ; അമ്പരന്ന് ആരാധകർ !

സിനിമയിൽ അഭിനയിക്കുമ്പോൾ അത് അറിയാതെ ചെയ്തുപോകുന്നതാണ് ; സിനിമ സുരക്ഷിതമല്ലെന്ന് പറഞ്ഞ നിത്യ സുരക്ഷ നോക്കാതെ സിനിമയിൽ ചെയ്തത് കണ്ടോ? ; അമ്പരന്ന് ആരാധകർ !

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. സൂപ്പര്‍ ഹിറ്റായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി കര്‍ണാടകയിലാണ് ജനിച്ചത്. മലയാളമടക്കം പല ഭാഷകളും സിനിമയില്‍ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് പഠിക്കുന്നത് . ഇപ്പോഴിതാ ഒരു സ്വകാര്യ ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിത്യാ മേനോൻ പങ്കുവച്ച വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുൻപും നിത്യയുടെ വിശേഷങ്ങളും ഇഷ്ടങ്ങളുമൊക്കെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഇപ്പോൾ വളരെ നന്നായി മലയാളം സംസാരിക്കാന്‍ കഴിയുന്നത് എങ്ങനെയെന്നുള്ളതും സിനിമയിലെ വെല്ലുവിളികളെയും കുറിച്ചാണ് നിത്യ പറഞ്ഞിരിക്കുന്നത്.

അതുപോലെ നിത്യ മേനോന്റെ ഫാഷന്‍ കാഴ്ചപാടുകള്‍ എന്തൊക്കെയാണെന്നത് അടക്കമുള്ള ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നുണ്ട്. സിനിമാ മേഖല അത്ര സുരക്ഷിതമായ ഇടമല്ലെന്നുള്ള കാര്യങ്ങളടക്കം തുറന്നുപറഞ്ഞിരിക്കുകയാണ് നിത്യ.

സുരക്ഷിതത്വം നോക്കിയാല്‍ സിനിമ സുരക്ഷ ഉള്ള ജോലി അല്ല. പക്ഷേ അതൊരു ചോയിസ് ആണ്. നമുക്ക് സെക്യൂരിറ്റി വേണോ അതോ ക്രീയേറ്റിവായി എന്തെങ്കിലും ചെയ്യണമോ എന്ന് തീരുമാനിക്കാം. ക്രിയേറ്റിവായിട്ടുള്ള ആളുകള്‍ സുരക്ഷ നോക്കില്ല. അതൊരു ഉള്‍പ്രേരണ ആണ്. നമുക്കൊന്നും ചെയ്യാനും പറ്റില്ല. ക്രീയേറ്റിവായ ഒരാള്‍ എന്തെങ്കിലും പുതിയതായി ചെയ്ത് കൊണ്ടേ ഇരിക്കും. അല്ലെങ്കില്‍ പറ്റില്ല. അതുകൊണ്ട് സുരക്ഷയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ടാവും അത് തിരഞ്ഞെടുക്കുക.

എനിക്ക് വെല്ലുവിളി തോന്നിയ കഥാപാത്രം കാഞ്ചന ആണെന്നാണ് നിത്യ പറയുന്നത്. കാരണം ആ വേഷം കടുപ്പമുള്ളതായിരുന്നു. ഞാനും ആ ക്യാരക്ടറും രണ്ട് വിപരീത ദിശയില്‍ ഉള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഉള്ളില്‍ നിന്നൊരു പ്രതിരോധം ഉണ്ടാവും. എനിക്കറിയില്ല ഈ റോള്‍ എങ്ങനെയാണ് ചെയ്യുക എന്ന സംശയവും ഉണ്ടായി. അത് മാത്രമായിരുന്നു ഒരു വെല്ലുവിളി തോന്നിയ കഥാപാത്രമെന്ന് നടി പറയുന്നു.

ഫാഷനില്‍ കാഴ്ചപാടുള്ള വ്യക്തിയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. ചില കാര്യങ്ങള്‍ എനിക്ക് ഇഷ്ടമാണ്. അത് ഞാന്‍ ഉപയോഗിക്കുന്നുണ്ട് എന്നേ ഉള്ളു. അല്ലാതെ ഫാഷന്‍ എന്ന് പറഞ്ഞ് നടക്കാറില്ല. എനിക്ക് ഇഷ്ടമുള്ളത് ഒരു ക്ലാസിക്കല്‍ ലുക്കാണ്.

മലയാളം നന്നായി സംസാരിക്കാന്‍ സാധിക്കുന്നത് സിനിമകള്‍ ചെയ്തിട്ടാണ്. പിന്നെ ഇവിടെ നിറയെ സുഹൃത്തുക്കളായി. അവരോട് സംസാരിക്കും. ഏത് ഭാഷയിലാണ് ഞാനൊരു സിനിമ ചെയ്യുന്നത്. അപ്പോള്‍ ആ ഭാഷ ആയിരിക്കും ഞാന്‍ നന്നായി സംസാരിക്കുന്നത്. ഇത്രയധികം ഭാഷകള്‍ സംസാരിക്കുമ്പോള്‍ ഒന്ന് വിട്ട് പോവും. പക്ഷേ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ ആ ഭാഷയില്‍ സംസാരിച്ച് പോവും. അങ്ങനെയാണ് മലയാളവും തനിക്ക് ഈസിയായി വഴങ്ങുന്നതെന്നാണ് നിത്യ പറയുന്നത്.

തന്റെ വീട്ടില്‍ സിനിമ ചര്‍ച്ച ചെയ്യാറില്ല. അതെന്റെ ജോലിയാണ്. അച്ഛന്റെയും അമ്മയുടെയും അടുത്ത് സാധാരണ സംസാരിക്കുന്നത് പോലെ അതുണ്ടായി, ഇത് നടന്നു എന്നൊക്കെ പറയും. അത് അഭിപ്രായം അറിയാന്‍ വേണ്ടി പറയുന്നതല്ലെന്നാണ് നിത്യ പറയുന്നത്.

സ്വന്തം സിനിമകള്‍ക്ക് വേണ്ടി പ്രൊമോഷനൊന്നും നടത്താറില്ല. ഞാന്‍ സിനിമകള്‍ കാണാറില്ല. വളരെ കുറച്ച് സിനിമകളെ കണ്ടിട്ടുള്ളു. എനിക്ക് സമയം കിട്ടുമ്പോള്‍ സാധാരണ ആളുകളെ പോലെയാണ് നില്‍ക്കുന്നത്. വീട്ടിലേക്ക് പോകും. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുമെന്നും നടി പറയുന്നു.

ക്രിയേറ്റിവിറ്റി ഇഷ്ടപ്പെടുന്ന നായികയാണെന്ന് മുമ്പേ തെളിയിച്ച നായികയാണ് നിത്യാ മേനോൻ. താൻ ആദ്യമായി വരച്ച ചിത്രമെന്ന് പറഞ്ഞ് നിത്യാ മേനോൻ പങ്കുവെച്ച ചിത്രം ആരാധകര്‍ക്കിടയിൽ വലിയ കൗതുകമുയർത്തിയിരുന്നു. നേരത്തെ ഞാൻ ഇവിടെ പറഞ്ഞതുപോലെ. ഞാൻ സ്‍കെച്ച് ചെയ്‍ത ആദ്യത്തെ ശരിയായ ചിത്രം.

ഞാൻ ഇടം കൈ ഉപയോഗിക്കാൻ തീരുമാനിച്ചു. അത് ഒരുപാട് സ്വാഭാവികമായി. കോളാംബി എന്ന സിനിമയില്‍ ഞാൻ കലാകാരിയായിട്ടാണ് അഭിനയിച്ചത്. എനിക്ക് മുമ്പൊരിക്കലും ശരിക്കും വരയ്‍ക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് പോസ്റ്റ് ചെയ്യാൻ ഇന്ന് നല്ല ദിവസമാണ്. ഏവര്‍ക്കും ഗണേശ ചതുര്‍ത്ഥി ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് നിത്യ സ്കെച്ച് ചെയ്ത ചിത്രം പങ്കുവച്ചത്.

about nithya menon

More in Malayalam

Trending

Recent

To Top