Connect with us

ഒരു ദിവസത്തെ ഏറ്റവും വലിയ അധ്വാനം, പക്ഷെ കിച്ചുവും മക്കളും വന്നാൽ എല്ലാം തലകീഴാവും ; മലയാളത്തിന്റെ വലിയ താര കുടുംബത്തിലെ അമ്മയുടെ പരിഭവം ഇതൊക്കെ; വിശേഷണങ്ങളുമായി സിന്ധു കൃഷ്ണ!

Malayalam

മലയാളത്തിലെ ഏറ്റവും വലിയ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കൾ , നാലുപേരും പല പ്രായക്കാർ. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെ വളർത്തിവലുതാക്കിയത് അവരുടെ അച്ഛനും അമ്മയും മാത്രമല്ല, അപ്പച്ചിയും കൂടെ ചേർന്നാണ്. അവരുടെ കുട്ടിക്കാലം മുഴുവനും തിരുവനന്തപുരത്തെ വീടിനുള്ളിലാണ് കഴിഞ്ഞത്. ഹൻസികയാണ് ഈ വീട്ടിൽ വന്ന ശേഷം പിറന്ന മകൾ. ഇപ്പോൾ 17 വർഷമായുള്ള തന്റെയൊരു ദിനചര്യയെ കുറിച്ച് അവരുടെ അമ്മ സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ കവർന്നിരിക്കുന്നത്.

നാല് പേരും അവരുടെ കുട്ടിക്കാലം ചെലവിട്ടത് ഈ വീട്ടിലെങ്കിൽ അന്നേരം മുഴുവനും അമ്മയ്ക്ക് നിലയ്ക്കാത്ത പണി കൊടുത്ത ഒരു കാര്യമുണ്ട്. പക്ഷെ എന്ത് ചെയ്താലും കിച്ചുവും മക്കളും വന്നാൽ എല്ലാം തലകീഴെയാവും എന്നാണ് സിന്ധു പങ്കുവെക്കുന്ന പരിഭവം.

അഹാനയുടെയും സഹോദരിമാരുടെയും നൃത്ത വീഡിയോകളിൽ പലരും കണ്ടിരിക്കുന്ന ഇടമാണിത്. വീടിന്റെ ഹാൾ മുറിയാണ് ഇവരുടെ പ്രിയപ്പെട്ട സ്ഥലം. അവിടെ സോഫ ഒതുക്കിമാറ്റിയ ശേഷമാവും അവർ വീഡിയോ ഷൂട്ട് ചെയ്യുക. എന്നാൽ ആ സോഫ അമ്മ സിന്ധുവിന് ചെറിയ പണിയൊന്നുമില്ല കൊടുക്കുന്നത്.

ഒരു ദിവസം കുറഞ്ഞത് പത്തു തവണയെങ്കിലും താനത് നേരെയാക്കി വയ്ക്കും. എന്നാൽ അച്ഛനും മക്കളും മുകളിലെ നിലയിൽ നിന്നും താഴേക്കിറങ്ങിയാൽ തീർന്നു കഥ. എല്ലാം കുഴഞ്ഞുമറിയാൻ പിന്നെ അധിക സമയം വേണ്ട. ചിലപ്പോൾ താൻ ഈ കുഴഞ്ഞുമറിഞ്ഞ അവസ്ഥയെ ഇഷ്‌ടപ്പെടുന്നുണ്ടാവാം എന്ന് സിന്ധു

മക്കൾ നാലും അവരുടെ കുട്ടിക്കാലം കുത്തിമറിഞ്ഞ് കളിച്ചു തീർത്തത് ഈ സോഫയുടെ മുകളിലായിട്ടും ഇപ്പോഴും അത് നല്ല നിലയിൽ തന്നെ തുടരുന്നു എന്ന് സിന്ധു പറയുന്നു . നീണ്ട 17 വർഷമായി ഈ സോഫ അവർക്കൊപ്പമുണ്ട്.

മക്കളുടെ കൂട്ടത്തിൽ സിനിമയിൽ ആദ്യം തിളങ്ങിയത് അഹാന കൃഷ്ണയാണ്. അതേസമയം മമ്മൂട്ടി ചിത്രം വണ്ണിലൂടെ ഇഷാനിയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. വീട്ടിലെ ഓരോരുത്തർക്കും ഓരോ യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ടുതന്നെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

about krishnakumar

More in Malayalam

Trending

Recent

To Top