Malayalam
നസ്‌റിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന നായികയെ മനസ്സിലായോ? എന്നാലും എന്റെ ജ്യോതിർമയി ഇങ്ങനെയുണ്ടോ ഒരു മാറ്റം
നസ്‌റിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന നായികയെ മനസ്സിലായോ? എന്നാലും എന്റെ ജ്യോതിർമയി ഇങ്ങനെയുണ്ടോ ഒരു മാറ്റം
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് നസ്രിയ നസിം. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷവും അഭിനയത്തില്‍ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. താരമിപ്പോള്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി ജ്യോതിര്‍മയിക്കൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമ കല്ലിങ്കല്‍ കമന്റ് ബോക്‌സില്‍ എത്തിയപ്പോഴാണ് നസ്‌റിയയെ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ആ ആള്‍ ആരാണെന്ന് മനസ്സിലായത്. . നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് താരം. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലുള്ള ജ്യോതിര്‍മയിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.
2013 വരെയും സിനിമയില്‍ സജീവമായിരുന്ന ജ്യോതിര്‍മയി ഏറ്റവുമൊടുവില്‍ അഭിനയിച്ചത് ഉറവ എന്ന ചിത്രത്തിലാണ്. അതിനിടയില്‍ നടിയുടെ വിവാഹവും വിവാഹ മോചനവും സംഭവിച്ചിരുന്നു. തുടര്‍ന്ന് 2015 ല്‍ സംവിധായകന്‍ അമല്‍ നീരദുമായി രണ്ടാം വിവാഹം നടന്നതിന് ശേഷമാണ് ജ്യോതിര്‍മയി സിനിമയില്‍ നിന്നും പൂര്‍ണമായും ഇടവേള എടുത്ത്. ഒരിടയ്ക്ക് നടിയുടെ തല മുണ്ഡനം ചെയ്ത ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
