Connect with us

പെണ്‍കുട്ടികള്‍ക്ക് മാത്രമാണോ ഇതൊക്കെ നേരിടേണ്ടി വരുന്നത്? ആണ്‍കുട്ടികള്‍ ഇതുപോലെ അനുഭവിക്കുന്നില്ലേ? പെണ്‍കുട്ടികളെ പിന്തുണയ്ക്കാന്‍ ഒരു ടീം ഉളളത് പോലെ ആണ്‍കുട്ടികൾക്കും വേണം, ആണ്‍കുട്ടികള്‍ക്കായൊരു നിയമം വേണം…

Malayalam

പെണ്‍കുട്ടികള്‍ക്ക് മാത്രമാണോ ഇതൊക്കെ നേരിടേണ്ടി വരുന്നത്? ആണ്‍കുട്ടികള്‍ ഇതുപോലെ അനുഭവിക്കുന്നില്ലേ? പെണ്‍കുട്ടികളെ പിന്തുണയ്ക്കാന്‍ ഒരു ടീം ഉളളത് പോലെ ആണ്‍കുട്ടികൾക്കും വേണം, ആണ്‍കുട്ടികള്‍ക്കായൊരു നിയമം വേണം…

പെണ്‍കുട്ടികള്‍ക്ക് മാത്രമാണോ ഇതൊക്കെ നേരിടേണ്ടി വരുന്നത്? ആണ്‍കുട്ടികള്‍ ഇതുപോലെ അനുഭവിക്കുന്നില്ലേ? പെണ്‍കുട്ടികളെ പിന്തുണയ്ക്കാന്‍ ഒരു ടീം ഉളളത് പോലെ ആണ്‍കുട്ടികൾക്കും വേണം, ആണ്‍കുട്ടികള്‍ക്കായൊരു നിയമം വേണം…

വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായി എത്തുകയായിരുന്നു എയ്ഞ്ചല്‍ തോമസ്. അധികനാള്‍ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ എയ്ഞ്ചലിന് സാധിച്ചില്ല.
ബിഗ് ബോസ് വീട്ടിലെത്തിയ എയ്ഞ്ചല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം തന്നെ പുറത്താവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് എയ്ഞ്ചല്‍.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ എയ്ഞ്ചല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ നേടിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് കൂടി സംസാരിക്കേണ്ടതുണ്ടെന്നാണ് എയ്ഞ്ചല്‍ പറയുന്നത്. ആണ്‍-പെണ്‍ വേര്‍ തിരിവില്ലാതെ കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ സാധിക്കണമെന്നാണ് എയ്ഞ്ചല്‍ പറയുന്നത്.

എയ്ഞ്ചലിന്റെ വാക്കുകളിലേക്ക്…

എല്ലാവരും പറയുന്ന പെണ്‍കുട്ടികള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെന്ന്, ഞാന്‍ ചോദിക്കട്ടെ ആണ്‍കുട്ടികള്‍ ഇതുപോലെ അനുഭവിക്കുന്നില്ലേ? പെണ്‍കുട്ടികള്‍ക്ക് മാത്രമാണോ ഇതൊക്കെ നേരിടേണ്ടി വരുന്നത്? എന്തുകൊണ്ട് ആണ്‍കുട്ടികള്‍ നേരിടുന്നത് വാര്‍ത്തയാകുന്നില്ല? പെണ്‍കുട്ടികളെ പോലെ തന്നെയാണ് ആണ്‍കുട്ടികളും. ഒരു പെണ്‍കുട്ടിയ്ക്ക് എന്തെങ്കിലും നേരിടേണ്ടി വന്നാല്‍ അത് വാര്‍ത്തയാകും. അതില്‍ തന്നെ വേര്‍തിരിവുണ്ട്. ഒരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ അതവിടെ കിടക്കും, കുറച്ച് ഉയര്‍ന്ന നിലയിലാണെങ്കില്‍ ആളുകള്‍ എടുത്തുകൊണ്ടു പോകും.

മാതാപിതാക്കളുടെ തെറ്റാണെന്ന് കേട്ടു. എന്തിനാണ് മാതാപിതാക്കളെ പറയുന്നത്. പെണ്ണിനൊരു വേദന ആണിനൊരു വേദനയെന്നൊന്നുമില്ല. എല്ലാവരുടേതും വേദനയാണ്. ഒരു പെണ്‍കുട്ടി വിട്ടിട്ട് പോയെന്ന് പറഞ്ഞൊരു ആണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വായിച്ചിരുന്നു. അവനും ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും വന്നതല്ലേ. എത്ര ആണ്‍കുട്ടികളുടെ കേസുകള്‍ ഇതുപോലെ ഉണ്ടായിട്ടുണ്ട്. കൊല്ലത്ത കേസില്‍ ഞാനവനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അതില്‍ തെറ്റ് അവന്റെ ഭാഗത്തു തന്നെയാണ്

പലരും പറയുന്നുണ്ട് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നമാണെന്ന്. എനിക്ക് അറിയാവുന്ന സുഹൃത്തുക്കളുണ്ട്, ഒരു പെണ്ണിനെ സ്‌നേഹിച്ച് കൂടെ കൊണ്ട് നടന്നിട്ട് വേറൊരുത്തനെ കാണുമ്പോള്‍ അവളുമാര്‍ ഇട്ടിട്ട് പോകുന്നത്. അത് ആരുടെ ഭാഗത്താണ് തെറ്റ്? എന്റെ സുഹൃത്തുക്കള്‍ കാല് പിടിക്കുന്നത് കണ്ടിട്ടുണ്ട്. ഒരാള്‍ ചെയ്തതിന്റെ പേരില്‍ എല്ലാ ആണ്‍കുട്ടികളെയും അങ്ങ് പറയുവാണ്. അവന്‍ ചെയ്ത തെറ്റിന് അവനെ പറയുക. അല്ലാതെ എല്ലാ ആണ്‍കുട്ടികളേയും പറയുന്നത് ശരിയല്ല

പെണ്ണുങ്ങള്‍ക്ക് ക്രിമിനല്‍ മനസ് ഇല്ലേ? ജോളി കേസില്‍ ആ പെണ്ണ് അല്ലേ അത്രയ്ക്കും ചെയ്തത്? ജനിപ്പിച്ച് ഇത്രയും ആക്കിയ അപ്പനമ്മമാരെ ഇട്ട് വന്ന് വിളിക്കുന്ന ചെക്കന്റെ കൂടെ ഇറങ്ങി പോകുന്നത് എന്ത് മനസായിരിക്കും? പെണ്‍കുട്ടികളെ മാത്രം പിന്തുണയ്ക്കുന്നതിന് പകരം കുറ്റം ചെയ്യുന്നവരെ മാത്രമായിട്ട് ചൂണ്ടിക്കാണിക്കൂ.

ആണുങ്ങള്‍ മാത്രമാണ് കുറ്റവാളികള്‍ എന്ന കാഴ്ചപ്പാട് മാറ്റണം. ഒരാള്‍ കുറ്റകൃത്യം ചെയ്യുന്നുണ്ടെങ്കില്‍ അത് അയാളുടെ മൈന്റ് അങ്ങനെയായത് കൊണ്ടാണ്. ഇതില്‍ ആണ്‍-പെണ്ണ് എന്ന വേര്‍തിരിവില്ലാതെ സംസാരിച്ചാല്‍ നന്നായിരിക്കും”. പെണ്‍കുട്ടികളെ പിന്തുണയ്ക്കാന്‍ ഒരു ടീം ഉളളത് പോലെ ആണ്‍കുട്ടികളെ പിന്തുണയ്ക്കാനും ഒരു ടീം വേണം. ആണ്‍കുട്ടികള്‍ക്കായൊരു നിയമം വേണം. പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ട് ചെയ്യരുത്. രണ്ടു പേരും ജനിച്ച് വീഴുന്നതും മരിച്ച് പോകുന്നതും ഒരുപോലെയല്ലേയെന്നും പെണ്ണ് പെണ്ണ് എന്ന് പറയുന്നത് മാറ്റി നിയമം നിയമമായിട്ട് മുന്നോട്ട് കൊണ്ടു പോകാന്‍ നോക്കണമെന്നും ഏയ്ഞ്ചല്‍ പറയുന്നു.

More in Malayalam

Trending

Recent

To Top