Connect with us

എട്ടുവർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിൽ പുറത്തിറങ്ങിയ ഇ- കാർ ; ഒപ്പം നിൽക്കുന്ന നായികയെ മനസ്സിലായോ? ;ചരിത്രത്തിൽ രേഖപ്പെടുത്തിയ മലയാള നടി !

Malayalam

എട്ടുവർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിൽ പുറത്തിറങ്ങിയ ഇ- കാർ ; ഒപ്പം നിൽക്കുന്ന നായികയെ മനസ്സിലായോ? ;ചരിത്രത്തിൽ രേഖപ്പെടുത്തിയ മലയാള നടി !

എട്ടുവർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിൽ പുറത്തിറങ്ങിയ ഇ- കാർ ; ഒപ്പം നിൽക്കുന്ന നായികയെ മനസ്സിലായോ? ;ചരിത്രത്തിൽ രേഖപ്പെടുത്തിയ മലയാള നടി !

തൊണ്ണൂറുകളി മലയാള സിനിമയിലെ മിന്നും താരമായിരുന്ന നടിയാണ് ദിവ്യ ഉണ്ണി. സിനിമാലോകത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും മലയാളിക്ക് ദിവ്യ ഉണ്ണിയോട് ഇപ്പോഴും പ്രത്യേക ഒരു ഇഷ്ടമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ദിവ്യ.

സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ് ദിവ്യ. തന്‍റെ നൃത്തപരിപാടികളുടേയും ജീവിതത്തിലെ മനോഹര നിമിഷങ്ങളുടേയുമൊക്കെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ ദിവ്യ ഉണ്ണി പങ്കുവച്ചത് അത്ര നിസ്സാര ഫോട്ടോയല്ല . ചരിത്രത്തിൽ ഇടം പിടിച്ച ഒരു നിമിഷത്തെക്കുറിച്ചാണ് ദിവ്യ ഉണ്ണി ഓർമ്മപ്പെടുത്തുന്നത്.

വായു മലിനീകരണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ മറികടക്കാൻ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ രാജ്യം. എന്നാൽ 23 വർഷങ്ങൾക്കു മുൻപു കേരളത്തിന്റെ നിരത്തിൽ ഓടി ചരിത്രമായൊരു ഇലക്ട്രിക് കാർ ഉണ്ട്. തൃശൂർ സ്വദേശിയും ഇലക്ട്രിക്കൽ എൻജിനീയറുമായ എം ഡി ജോസായിരുന്നു ആ ഇലക്ട്രിക്കൽ കാറിന് രൂപം നൽകിയത്. അന്ന് പുറത്തിറങ്ങിയ ലൗവ് ബേർഡ് കാറുകൾ ഉദ്ഘാടനം ചെയ്തത് ദിവ്യ ഉണ്ണിയാണ്.

ചരിത്രത്തിൽ ഇടം പിടിച്ച ആ ദിവസത്തിന്റെ ഓർമയാണ് ദിവ്യ പങ്കിടുന്നത് . ” ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന് മോഡലായി ഞാനെത്തിയപ്പോഴുള്ള ഓർമ. 1993ൽ എഡ്ഡി ഇലക്ട്രിക് സീരിസാണ് ഈ കാർ നിർമ്മിച്ചത്. ഡൽഹിയിലെ ഓട്ടോ എക്സ്പോയിൽ ആയിരുന്നു ഈ വണ്ടിയുടെ ആദ്യ പ്രദർശനം. ഏതാനും അവാർഡുകളും ഈ കാറിന് ലഭിക്കയുണ്ടായി.”

” ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള യാസ്കവ ഇലക്ട്രിക് മാന്യുഫാക്ച്ചറിംഗ് കമ്പനിയുമായി സഹകരിച്ചാണ് എഡ്ഡി കറന്റ് കൺട്രോൾസ് ഇന്ത്യ ഈ ഇലക്ട്രിക് കാർ സാധ്യമാക്കിയത്. ചാലക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു നിർമ്മാണം. റീചാർജ് ചെയ്യാവുന്ന പോർട്ടബിൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന രണ്ടു സീറ്റർ കാറായിരുന്നു ലവ്ബേർഡ്,” ദിവ്യ കുറിക്കുന്നു.

എട്ടുവർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിലാണ് എം.ഡി.ജോസ് എന്ന തൃശൂർക്കാരൻ ഇലക്ട്രിക് കാർ എന്ന സ്വപ്നം സാധ്യമാക്കിയത്. 20 ലൗവ് ബേര്‍ഡുകളാണ് അന്ന് വിറ്റുപോയത്. രണ്ടു ലക്ഷം രൂപയായിരുന്നു അന്നത്തെ വില.

കഴിഞ്ഞ ദിവസം ഓമനത്തമുള്ള മറ്റൊരു ഫോട്ടോയുമായിട്ടായിരുന്നു ദിവ്യ ഉണ്ണി എത്തിയിരുന്നത്. മകള്‍ ഐശ്വര്യയോടൊപ്പമുള്ള അതിമനോഹരമായ ഒരു ചിത്രമായിരുന്നു അത്. ദിവ്യയുടെയും അരുണിന്‍റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത് കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു. മീനാക്ഷിക്കും അർജുനും ശേഷം എത്തിയ കുഞ്ഞതിഥിയ്ക്ക് ഐശ്വര്യ ഉണ്ണി അരുൺ കുമാർ എന്നാണ് പേര് നൽകിയത്.മകൾ ഐശ്വര്യയുടെ മടയിൽ തലവെച്ച് കിടക്കുന്ന ദിവ്യയെയാണ് ചിത്രത്തിൽ കാണാനാവുക.

ഗർഭിണി ആയി ഇരുന്ന സമയത്തെ മറക്കാൻ ആകാത്ത ചില അനുഭവങ്ങളെ കുറിച്ച് ദിവ്യ പറയുകയുണ്ടായിരുന്നു.ഒരിക്കൽ എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു പോകും വഴി മണ്ണാറശാല അമ്പലത്തിൽ കയറി. ഇതുവരെ ആ അമ്പലത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കാത്തതുകൊണ്ടുതന്നെ അവിടെ നൃത്തം അവതരിപ്പിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് ക്ഷേത്രഭാരവാഹികളോട് പറഞ്ഞതായി ദിവ്യ പറഞ്ഞു.

അടുത്ത കൊല്ലത്തേക്കേ വിളിക്കൂ എന്ന് പ്രതീക്ഷിച്ചുവെങ്കിലും വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ മണ്ണാറശാലയിൽ നിന്നു വിളിയെത്തി. ഈ വർഷം തന്നെ ഡാൻസ് അവതരിപ്പിക്കാമോ എന്നു ചോദിച്ച്. അങ്ങനെ മകൾ വയറ്റിൽ ഉള്ളപ്പോൾ തന്നെയാണ് അവിടെ നൃത്തം അവതരിപ്പിച്ചത്. അവിടെ മാത്രം അല്ല, എട്ടാം മാസത്തിന്റെ ആരംഭത്തിൽ സൂര്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഗുരുവായൂരിലും നൃത്ത പരിപാടി അവതരിപ്പിച്ച അനുഭവത്തെക്കുറിച്ചും ദിവ്യ പറഞ്ഞിരുന്നു.

ABOUT DIVYA UNNI

More in Malayalam

Trending

Recent

To Top