Connect with us

എം.സി. ജോസഫൈനെ ട്രോൾ ചെയ്ത് നടി ആശ അരവിന്ദ്; വീഡിയോ വൈറലാകുന്നു

Malayalam

എം.സി. ജോസഫൈനെ ട്രോൾ ചെയ്ത് നടി ആശ അരവിന്ദ്; വീഡിയോ വൈറലാകുന്നു

എം.സി. ജോസഫൈനെ ട്രോൾ ചെയ്ത് നടി ആശ അരവിന്ദ്; വീഡിയോ വൈറലാകുന്നു

ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തുന്നത്

ഇപ്പോൾ ഇതാ എം.സി. ജോസഫൈനെ ട്രോൾ ചെയ്ത് നടി ആശ അരവിന്ദ്. ചാനലിലെ തത്സമയ പരിപാടിയിൽ സഹായം തേടിയവരോട് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ മോശമായി പെരുമാറിയതായി ആരോപണം നേരിടുന്നതിനിടെയാണ് വിഡിയോ ട്രോളുമായി ആശ രംഗത്തുവന്നത്. ചാനൽ പരിപാടിക്കിടെ നടന്ന ജോസഫൈന്റെ ശരീരഭാഷയും മറ്റും അനുകരിച്ചായിരുന്നു ആശ തന്റെ പ്രതിഷേധം അറിയിച്ചത്.

സ്ത്രീധന പീഡനം ചർച്ചയാകുന്ന സാഹചര്യത്തിൽ, വിവിധ പരാതികളിൽ വനിതാ കമ്മിഷന്റെ സഹായം തേടാൻ സ്ത്രീകൾക്ക് അവസരമൊരുക്കി ഒരു പ്രമുഖ ചാനൽ നടത്തിയ ‘എന്തിനു സഹിക്കണം’ എന്ന പരിപാടിക്കിടെ അധ്യക്ഷയിൽനിന്ന് ഇരയെ അപഹസിക്കുന്ന കമന്റ് ഉണ്ടായെന്നാണു പരാതി.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ നിഷേധിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ രംഗത്തെത്തിയിരുന്നു. യുവതിയോട് അനുഭവിച്ചോയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആത്മാർത്ഥതയോടെയും സത്യസന്ധതയോടുമാണ് സംസാരിച്ചതെന്നും ജോസഫൈന്‍ പറഞ്ഞു. കൊല്ലത്ത് വിസ്‍മയയുടെ വീട്ടിലെത്തിയ അവർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതയായി.

“അനുഭവിച്ചോയെന്ന് ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ പല വീഡിയോകളും വരും. ഇത്തരം സന്ദർഭങ്ങളിൽ അത്തരം ചോദ്യങ്ങൾ ചോദിക്കുകയല്ല വേണ്ടത്. ഞാനത് നിഷേധിക്കുന്നു. ഞങ്ങൾ മനുഷ്യരാണ്. ഞങ്ങൾ പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയരായാണ് മുന്നോട്ട് പോകുന്നത്. അതിനുമാത്രം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്”, എം സി ജോസഫൈന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top