Connect with us

അന്ന് കോളേജിൽ വെച്ച് നടന്ന അവാർഡ് ചടങ്ങിൽ മഞ്ജുവിന് സംഭവിച്ചത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, 25 വർഷങ്ങൾക്കു ശേഷം നടന്നത്!

Malayalam

അന്ന് കോളേജിൽ വെച്ച് നടന്ന അവാർഡ് ചടങ്ങിൽ മഞ്ജുവിന് സംഭവിച്ചത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, 25 വർഷങ്ങൾക്കു ശേഷം നടന്നത്!

അന്ന് കോളേജിൽ വെച്ച് നടന്ന അവാർഡ് ചടങ്ങിൽ മഞ്ജുവിന് സംഭവിച്ചത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, 25 വർഷങ്ങൾക്കു ശേഷം നടന്നത്!

ലേഡി സൂപ്പർ സ്റ്റാർ, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചെത്തിയ പെൺകരുത്ത്… എത്രയൊക്കെ വിശേഷണം നൽകിയാലും മതിയാകില്ല. രണ്ടാം വരവിൽ നിശ്ചയദാർഢ്യം, അതായിരുന്നു മഞ്ജുവിന്റെ ഒപ്പം കൂട്ടായി ഉണ്ടായിരുന്നത്.

കഴിഞ്ഞദിവസം മഞ്ജുവിന്റെ രണ്ടാം വരവിനെകുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുകയുണ്ടായി. ഇപ്പോഴിതാ നടിയെകുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. എപ്പോഴും കറണ്ട് കടന്നു പോകുന്നൊരു ഇരുമ്പാണ് മഞ്ജു വാര്യർ എന്നാണ് കുറിപ്പിൽ പറയുന്നത്.

95 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നൃത്ത മത്സരങ്ങളിൽ ഒരു പെൺകുട്ടി സ്റ്റേജിൽ എത്തുമ്പോൾ തന്നെ നീണ്ട കരഘോഷം സദസ്സിൽനിന്നുയരുന്നത് കാണുമ്പോളുറപ്പിക്കാം, അത് കണ്ണൂർ ചൊവ്വ സ്കൂളിലെ വിദ്യാർത്ഥിനി മഞ്ജു വാര്യരാണെന്ന്. സംസ്ഥാന യുവജനോത്സവത്തിൽ കലാതിലകമായ കാലത്ത് മഞ്ജു വാര്യർ ഞങ്ങളുടെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ ആർട്സ് ക്ലബ്‌ ഉദ്‌ഘാടനത്തിനു വന്നിരുന്നു.

യൂണിയൻ ഉദ്ഘാടനത്തിലെ സ്ഥിരം പരിപാടിയായ ബഹളവും, കൂവലും, ചെറിയ രീതിയിലുള്ള അടിപിടികളും കാരണം അവർക്ക് പ്രസംഗം പൂർത്തിയാക്കാനായില്ല . നാടിന്റെ അഭിമാനമായ വളർന്നു വരുന്ന ഒരു കലാകാരിയോട് ഇങ്ങനെ പെരുമാറി അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കി കളയുമെന്നും പറഞ്ഞു കോളേജിനെയും, വിദ്യാർത്ഥികളെയും നിശിതമായി വിമർശിച്ചൊരു ലേഖനം ഇ എം അഷറഫ് എഴുതിയതാണെന്ന് തോന്നുന്നു അടുത്ത ദിവസത്തെ പത്രത്തിലും വന്നു

ഇതിനു ശേഷം ഏതാണ്ട് 25 വർഷങ്ങൾ കഴിഞ്ഞപ്പോളൊരു ദിവസം ഒരു സിനിമാ അവാർഡ് വിതരണ ചടങ്ങിൽ മഞ്ജു വാരിയർ അവാർഡ് ഏറ്റുവാങ്ങുന്നത് യുട്യൂബിലുണ്ട്. അതിമനോഹരമായ തമിഴിൽ അവർ പ്രസംഗിച്ചു. നിറഞ്ഞുകവിഞ്ഞ ആത്മവിശ്വാസത്തോടെ ചിരി മായാതെ സ്റ്റേജിൽ അവർ നിറഞ്ഞു നിന്നു. നാൽപത്തി ഒന്നാമത്തെ വയസ്സിൽ തമിഴിലേക്കുള്ള അരങ്ങേറ്റം ‘അസുരൻ’ എന്ന സിനിമയിലൂടെ അവർ അവിസ്മരണീയമാക്കുകയായിരുന്നു’

‘നാല് വർഷക്കാലം മാത്രം മലയാള സിനിമയിൽ അഭിനയിച്ചു തന്റെ ഇരുപത്തിയൊന്നാമത് വയസ്സിൽ 1999 ൽ അഭിനയജീവിതം നിർത്തിയ ആളാണ് മഞ്ജു. ഇരുപതാമത്തെ വയസിൽ വിവാഹവും, അതിനടുത്ത വർഷം സിനിമകളോട് വിട പറയലും നടത്തി. മഞ്ജുവാര്യർ ഇനി വരാനുള്ള കാലം മുഴുവൻ അറിയപ്പെടാൻ പോകുന്നത് പഴയ സിനിമകളുടെയും, അന്നത്തെ വേഷത്തിലും, രൂപത്തിലുമായിരിക്കുമെന്ന് ഏറെക്കുറെ എല്ലാവരും വിധിയെഴുതിയതുമാണ്’

പക്ഷേ 13 വർഷങ്ങൾക്ക് ശേഷം പതുക്കെ പൊതുവേദികളിൽ പ്രത്യക്ഷമാകുകയും തന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ ‘ഹൌ ഓൾഡ് ആർ യു ‘എന്ന സിനിമയിലൂടെ മഞ്ജു മലയാള സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തു.

2015 ൽ, 37 വയസ്സിൽ വിവാഹമോചിതയാകുന്നു,സിനിമകളിൽ കൂടുതൽ സജീവമാകുന്നു.പിന്നീട് അവരെ നമ്മൾ എത്രയെത്ര ഇടങ്ങളിലാണ് കാണുന്നത്. സിനിമകളിൽ, നാടകങ്ങളിൽ, പരസ്യങ്ങളിൽ, നൃത്ത പരിപാടികളിൽ, സർക്കാർ പരിപാടികളിൽ,മാരത്തോണിൽ അങ്ങനെയങ്ങനെ

നിശ്ചയദാർഢ്യം, അതെന്നും അവരുടെ രണ്ടാം വരവിൽ അവർക്കൊപ്പമുണ്ടായിരുന്നു. ഒറ്റയ്ക്കായിരുന്ന പഴയ കാലങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പറയുകയായിരുന്നില്ല അവർ, പുതിയകാലത്തിൽ ചെയ്തു തീർക്കാനേറെയുണ്ടെന്ന വെമ്പലിൽ ഓടുകയായിരുന്നു. ഈ ഓട്ടത്തിന് വേണ്ടിയുള്ള ഊർജ്ജം സംഭരിക്കുകയായിരുന്നോ അവരെ കാണാനോ, കേൾക്കാനോ സാധിക്കാതിരുന്ന അക്കാലത്തവർ ചെയ്തിരുന്നതെന്ന് സംശയിച്ചു പോകും ഇന്നത്തെ ചടുലതയും, പ്രസരിപ്പും കാണുമ്പോൾ.

അതുകൊണ്ട് തന്നെയാണ് ഈയടുത്ത ദിവസം മഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ അയച്ചു തന്ന സുഹൃത്ത് പറഞ്ഞതും, നമുക്കു മാത്രമാണ് പ്രായം കൂടുന്നത്, മഞ്ജു വാര്യരിന് പ്രായം കുറയുകയാണ്’

ആ അവാർഡ് ദാന ചടങ്ങിൽ അവതാരകനായ നടൻ പാർത്ഥിപൻ പറഞ്ഞത് ഓർമയിൽ വരുന്നുണ്ട്. ഇരുമ്പിലൂടെ കറണ്ട് കടന്നു പോവുകയാണെങ്കിൽ അത് എങ്ങനെ തുരുമ്പിക്കാനാണ്, അങ്ങനെ എപ്പോഴും കറണ്ട് കടന്നു പോകുന്നൊരു ഇരുമ്പാണ് മഞ്ജു വാര്യർ. ഇരുണ്ട കാലങ്ങളെ പിന്നിലാക്കി ജീവിതത്തിന്റെ മനോഹര മുഖം തിരിച്ചു പിടിക്കേണ്ടവർക്ക് മാതൃകയാക്കാവുന്നൊരു പാഠപുസ്തകമാകുന്നുണ്ട് മഞ്ജു വാര്യർ. അവൾ അബലയല്ല.. ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്

More in Malayalam

Trending

Recent

To Top