Connect with us

അനൂപ് ചേട്ടന്‍ സ്നേഹിച്ച കുട്ടിയാണോ ഇത്, ആ കുട്ടി അല്ലല്ലോ ഇത്, ആള്‍ മാറിയോ, ഐശ്വര്യയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചത്! വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്; സംശയമുന്നയിച്ച് സോഷ്യല്‍ മീഡിയ വിമർശകരുടെ വായ അടപ്പിച്ചു അനൂപ് ഫാൻസ്‌!

Social Media

അനൂപ് ചേട്ടന്‍ സ്നേഹിച്ച കുട്ടിയാണോ ഇത്, ആ കുട്ടി അല്ലല്ലോ ഇത്, ആള്‍ മാറിയോ, ഐശ്വര്യയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചത്! വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്; സംശയമുന്നയിച്ച് സോഷ്യല്‍ മീഡിയ വിമർശകരുടെ വായ അടപ്പിച്ചു അനൂപ് ഫാൻസ്‌!

അനൂപ് ചേട്ടന്‍ സ്നേഹിച്ച കുട്ടിയാണോ ഇത്, ആ കുട്ടി അല്ലല്ലോ ഇത്, ആള്‍ മാറിയോ, ഐശ്വര്യയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചത്! വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്; സംശയമുന്നയിച്ച് സോഷ്യല്‍ മീഡിയ വിമർശകരുടെ വായ അടപ്പിച്ചു അനൂപ് ഫാൻസ്‌!

സീതാകല്യാണത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ നടനാണ് അനൂപ് കൃഷ്ണന്‍. ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരിച്ചതോടെയാണ് അനൂപിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്.

തൊണ്ണൂറ്റിയഞ്ച് ദിവസങ്ങളും വീടിനുള്ളില്‍ കഴിഞ്ഞ അനൂപ് പുറത്ത് ആരാധകരെ ഉണ്ടാക്കിയത് വിമര്‍ശനങ്ങള്‍ കാര്യമായി ഇല്ലാതെയാണ്. തുടക്കം മുതല്‍ തനിക്കൊരു പ്രണയിനി ഉണ്ടെന്ന് അനൂപ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പിറന്നാള്‍ ദിനത്തിലാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇഷ എന്നൊരു പെണ്‍കുട്ടി, അനൂപിന് പിറന്നാള്‍ സമ്മാനമൊരുക്കിയതൊക്കെ ബിഗ് ബോസിലൂടെ കാണിച്ചിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. എന്‍ഗേജ്‌മെന്റ് ചടങ്ങിന്റെ ലൈവ് വീഡിയോ അനൂപ് തന്നെ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളും ആരാധകരുമെല്ലാം ലൈവായി ചടങ്ങ് കണ്ടിരുന്നു. ഒരേ കളര്‍ കോംപിനേഷനിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ തികച്ചും ലളിതമായാണ് എന്‍ഗേജ്‌മെന്റ് നടത്തിയത്. ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് അനൂപ് എത്തിയിരുന്നു.

യൂട്യൂബ് ചാനലിലൂടെ നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. പോസിറ്റീവായി മാത്രമല്ല നെഗറ്റീവ് കമന്റുകളുമായും ഒരുവിഭാഗമെത്തിയിരുന്നു. എന്നാല്‍ അനൂപിന്റെ ഇഷ ഇത് തന്നെയാണോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്.

മുന്‍പ് ശബ്ദത്തിലൂടെ മാത്രമേ കേട്ടിട്ടുള്ളു എങ്കിലും ഐശ്വര്യയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചത് എന്നാണ് ചിലരുടെ അഭിപ്രായം. സേവ് ദ ഡേറ്റ് വീഡിയോയിലൂടെ കണ്ടതും മറ്റൊരാളെ ആണല്ലോ. അന്നത്തെ വീഡിയോയില്‍ കണ്ട ആളാണോ ഇതെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. അനൂപ് ചേട്ടന്‍ സ്നേഹിച്ച കുട്ടിയാണോ ഇത്, ആ കുട്ടി അല്ലല്ലോ ഇത്, ആള്‍ മാറിയോ തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. തടി കുറയ്ക്കൂ ഡോക്ടറെ എന്നിങ്ങനെ കമന്റുകളും വീഡിയോയ്ക്ക് കീഴില്‍ വരികയാണ്.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും അനൂപിനെയോ ഇഷയെയോ ബാധിക്കില്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ഥി അനൂപ് ആയിരുന്നു. സഹമത്സരാര്‍ഥികളോട് ഇത്രയും മാന്യമായി പെരുമാറിയ മറ്റൊരാള്‍ ഇല്ല. തുടക്കം മുതല്‍ അവസാനം വരെ സ്വന്തം നിലപാടുകളില്‍ തന്നെയാണ് അനൂപ് നിന്നിട്ടുള്ളത്. നന്നായി പാചകം ചെയ്യാന്‍ അറിയാവുന്ന ആളാണെന്ന് ബിഗ് ബോസിലൂടെ അനൂപ് തെളിയിച്ചിരുന്നു. അതുകൊണ്ട് ഇഷ ഭാഗ്യം ചെയ്ത ആളാണെന്നും ആരാധകര്‍ പറയുന്നു.

സീതാകല്യാണം എന്ന സീരിയലിലെ നായകനായി തിളങ്ങിയതോടെയാണ് അനൂപ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ഏറെ ആരാധികമാരുണ്ടായിരുന്നെങ്കിലും ബിഗ് ബോസിലെത്തിയതിന് ശേഷം പ്രണയകഥ നാട്ടില്‍ പാട്ടായി. അന്ന് വരെ ഇഷ എന്ന പേര് മാത്രമേ പുറത്ത് പറഞ്ഞിട്ടുള്ളു. അതുകൊണ്ട് തന്നെ അനൂപിന്റെ പ്രിയതമയെ കാണാനായി കാത്തിരിക്കുകയായിരുന്നു. ഇഷ എന്നാണ് വിളിക്കുന്നതെങ്കിലും ഐശ്വര്യ എന്നാണ് പേര്. വധു ഡോക്ടറാണെന്നും അനൂപ് സൂചിപ്പിച്ചിട്ടുണ്ട്.

More in Social Media

Trending