Connect with us

എന്ത് യോഗ്യതയാണ് ഉള്ളത്? ആ തീരുമാനം നിങ്ങൾ എടുക്കണം,കലി തുള്ളി സുരേഷ് ഗോപി,ശക്തമായ മുന്നറിയിപ്പ്! സ്ത്രീധനവിഷയത്തിൽ സുരേഷ് ഗോപി അന്ന് പറഞ്ഞത് വീണ്ടും വൈറൽ

Malayalam

എന്ത് യോഗ്യതയാണ് ഉള്ളത്? ആ തീരുമാനം നിങ്ങൾ എടുക്കണം,കലി തുള്ളി സുരേഷ് ഗോപി,ശക്തമായ മുന്നറിയിപ്പ്! സ്ത്രീധനവിഷയത്തിൽ സുരേഷ് ഗോപി അന്ന് പറഞ്ഞത് വീണ്ടും വൈറൽ

എന്ത് യോഗ്യതയാണ് ഉള്ളത്? ആ തീരുമാനം നിങ്ങൾ എടുക്കണം,കലി തുള്ളി സുരേഷ് ഗോപി,ശക്തമായ മുന്നറിയിപ്പ്! സ്ത്രീധനവിഷയത്തിൽ സുരേഷ് ഗോപി അന്ന് പറഞ്ഞത് വീണ്ടും വൈറൽ

വിസ്മയയുടെ മരണത്തോടെ സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെ കുറിച്ച് ജനങ്ങൾ വളരെയധികം ആഴത്തിൽ ചിന്തിച്ചു തുടങ്ങി. പലരും സ്ത്രീധനത്തിനെതിരെ രംഗത്തുവന്നു. ബിജെപി അംഗവും സിനിമാ നടനുമായ സുരേഷ് ഗോപി പണ്ടൊരിക്കൽ സ്ത്രീധനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.

സ്ത്രീധനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അതിശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അതേ വിഷയത്തിൽ നടനും എംപിയുമായ സുരേഷ് ഗോപി നേരത്തെ പറഞ്ഞ അഭിപ്രായവും വൈറലാകുന്നത്.

സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്ത ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ എന്ന പരിപാടിയിലെ മത്സരാർഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ടപ്പോൾ ആയിരുന്നു അദ്ദേഹം പെട്ടന്ന് വികാരനിർഭരനായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു കൃഷ്ണ. താൻ നേരിടേണ്ടി വന്ന അനുഭവം പരിപാടിയിൽ തുറന്നുപറയുന്നതിനിടെയാണ് സുരേഷ് ഗോപി ഈ സാമൂഹ്യ വിപത്തിനെതിരെ പ്രതിഷേധം അറിയിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോടായിരുന്നു സുരേഷ് ഗോപി തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്.

അദ്ദേഹത്തിന്റെ വൈറലായ വാക്കുകൾ ഇങ്ങനെ

‘ലോകത്തുള്ള പെൺമക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആൺകുട്ടികൾ തന്നെ എടുക്കണം. പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ. ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺകുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ….ഈ ആണുങ്ങൾ എന്തുചെയ്യും.’–സുരേഷ് ഗോപി പറഞ്ഞു.

‘ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർക്കു വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും.’– എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. യൂറി കട്ടത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ വളരെയധികം പടർന്നുപിടിക്കുകയാണ്.

അതേസമയം ഇതിനോടകം തന്നെ സിനിമാരംഗത്തെ പലരും സ്ത്രീധനത്തിനെതിരെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്തുവന്നിരുന്നു

അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല…ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവർ..പക്ഷേ ഇന്ന് വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ടു പെൺമക്കളുടെ മാതാപിതാക്കളാണ് ഞങ്ങളുമെന്നാണ് സിനിമ സീരിയൽ നടൻ ഷാജു പറയുന്നത്.

നടി അഹാനയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.ആരെങ്കിലും സ്ത്രീധനം നല്‍കുന്നതിനെയോ വാങ്ങുന്നതിനെയോ കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം, എനിക്ക് അവരോടുള്ള ചുമ്മാ നഷ്ടമാവുകയാണ് എന്നും എന്റെ വീട്ടിൽ അങ്ങനെ ഒന്നുമില്ലെന്നും അവർ പറയുന്നു.വിവാഹത്തിന്റെ പേരില്‍ മറ്റൊരു വീട്ടിലേക്ക് വില്‍ക്കപ്പെടാനുള്ള ഒരു ചരക്ക് അല്ല നിങ്ങള്‍ എന്നും അഹാന പറയുന്നു.

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങള്‍ സ്ത്രീധനം എന്ന രോഗത്തെ അംഗീകരിച്ചാല്‍, നിങ്ങളുടെ മകളെ വിലപ്പെട്ടതായി കാണുന്നില്ല എന്നാണ് അര്‍ഥം. നിങ്ങളുടെ മകള്‍ക്ക് മൂല്യമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന ഭയാനകമായ സന്ദേശം അത് നല്‍കുന്നു. സ്ത്രീധനത്തിന് സമ്മതിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ആ ദുരന്തത്തിന് മൂല കാരണമെന്നും താരം പറയുന്നു .

Continue Reading
You may also like...

More in Malayalam

Trending

Recent

To Top