Connect with us

പാറു വന്നതയോടെ ആ സ്ഥാനം നഷ്ട്ടപെട്ടു! ലോക്ക് ഡൗണിൽ അത് സംഭവിച്ചു അങ്ങോട്ടുപോയ പാറുക്കുട്ടിയല്ല തിരിച്ചുവന്നത്!

Malayalam

പാറു വന്നതയോടെ ആ സ്ഥാനം നഷ്ട്ടപെട്ടു! ലോക്ക് ഡൗണിൽ അത് സംഭവിച്ചു അങ്ങോട്ടുപോയ പാറുക്കുട്ടിയല്ല തിരിച്ചുവന്നത്!

പാറു വന്നതയോടെ ആ സ്ഥാനം നഷ്ട്ടപെട്ടു! ലോക്ക് ഡൗണിൽ അത് സംഭവിച്ചു അങ്ങോട്ടുപോയ പാറുക്കുട്ടിയല്ല തിരിച്ചുവന്നത്!

ഉപ്പും മുളകുമെന്ന പരമ്പര മലയാളി പ്രേക്ഷകരുടെ ദൈനദിന ജീവിതത്തിലെ ഒരു ഘടകമായി മാറി കഴിഞ്ഞിരിക്കുകയാണ്.മലയാള ടെലിവിഷൻ ചരിത്രത്തിൽ ആരാധകർ ഇത്രയധികം ഏറ്റെടുത്ത ഒരു പരമ്പര ഉണ്ടോയെന്ന് സംശയമാണ്.പരമ്പരയിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഇക്കുറി ഉപ്പും മുളകിലെ വിശേഷങ്ങൾ പങ്കുവെച്ചാണ് ഇക്കുറി ശിവാനി എത്തിയത് ലോക്ക്ഡൗൺകാലത്ത് തേടിയെത്തിയ വലിയ സന്തോഷം പങ്കു വെയ്ക്കവേയാണ് ഉപ്പും മുളകിലെ കുറിയിച്ച് വാചാലയായത്

കുട്ടിക്കലവറയിൽ എന്നെ കണ്ടാണ് അവർ ‘ഉപ്പും മുളകി’ലേക്ക് വിളിക്കുന്നത്. ഒരു ചെറിയ റോൾ, മാക്സിമം 15 ദിവസത്തെ ഷൂട്ട് എന്നു പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ആ പറഞ്ഞ 15 ദിവസം അഞ്ച് കൊല്ലമായി എന്നെയുള്ളൂ,” ചിരിയോടെ ശിവാനി പറയുന്നു

‘വീട്ടിൽ ഞാൻ ഒറ്റക്കുട്ടിയാണ്, പക്ഷേ ‘ഉപ്പും മുളകും’ എനിക്കൊരു വലിയ ഫാമിലിയെ തന്നു. എന്റെ അച്ഛനമ്മമാരെ പോലെയാണ് ബാലുവച്ഛനും നീലുവമ്മയുമൊക്കെ എനിക്ക്. മുടിയൻചേട്ടൻ, ലക്ഷ്മി ചേച്ചി, കേശു, പാറുക്കുട്ടി അവരൊക്കെ സ്വന്തം സഹോദരങ്ങളെ പോലെയും. സത്യത്തിൽ, അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞങ്ങളൊക്കെ ലൊക്കേഷനിലാണ്. എന്തു പ്രശ്നം ഉണ്ടെങ്കിലും ബാലുവച്ഛനോടും നീലുവമ്മയോടും പറയാം. വീട്ടിൽ ഞാൻ അച്ഛനോടും അമ്മയോടുമൊക്കെ സംസാരിക്കുന്ന അത്രയും ഫ്രീഡത്തോടെ അവരോട് സംസാരിക്കാം.

ഉപ്പും മുളകും വീട്ടിലെ ഏറ്റവും ചെറിയ കുട്ടി ഞനായിരുന്നു . പാറു വന്നതോടെയാണ് എന്റെ കൊച്ചുകുട്ടി സ്ഥാനം പോയത്, ഇപ്പോൾ ഞാൻ ആ വീട്ടിലെ കൊച്ചു ചേച്ചിയാണ്. തിരിച്ചടിയായി എന്നൊക്കെ ചുമ്മാ പറഞ്ഞതാണ് കെട്ടോ, പാറുവിനെ ഒരുപാട് ഇഷ്ടമാണ്. ലോക്ക്ഡൗൺ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങിയപ്പോൾ കുറച്ചു ദിവസം പാറുവില്ലായിരുന്നു. അപ്പോൾ സെറ്റിൽ സമയം പോവുകയേ ഇല്ല,

ലോക്ക്ഡൗൺ ഒക്കെ കഴിഞ്ഞ് പാറുക്കുട്ടിയുടെ ഒരു മാസ് എൻട്രി ഉണ്ടായിരുന്നു. അങ്ങോട്ടു പോയ പാറുവല്ല തിരിച്ചുവന്നത്. സൂപ്പർ സ്മാർട്ട് ആയാണ്. പാട്ടും ഡാൻസും സംസാരവുമൊക്കെയായി നല്ല രസമാണ് ഇപ്പോൾ. പാറുക്കുട്ടി വല്യ മിടുക്കിയാണ്, നല്ല ഷാർപ്പാണ്. ഒരു കാര്യം ഒന്നു രണ്ടു തവണ പറഞ്ഞാൽ പാറു അത് എളുപ്പം പിക്ക് ചെയ്യും. സെറ്റിലിരുന്ന് ഞങ്ങൾ പാടുന്ന പാട്ടുകളൊക്കെ മൂന്നു നാലു തവണ കേട്ടാൽ, അതിന്റെ ഈണം ഉടനെ പിടിച്ചെടുക്കും. പിന്നെ വാക്കുകൾ തെറ്റിയാലും ട്യൂണിൽ അങ്ങനെ പാടി നടക്കുന്നത് കാണാം.

എല്ലാവരും ചോദിക്കും, പാറൂന് ശരിക്കുള്ള ഫാമിലിയും സീരിയലിലെ ഫാമിലിയും തമ്മിൽ കൺഫ്യൂഷനാവില്ലേ എന്നൊക്കെ. അതൊക്കെ വെറുതെയാണ്. പാറുക്കുട്ടിയ്ക്ക് എല്ലാം കൃത്യമായി അറിയാം. ലൊക്കേഷനിലെ ഓരോരുത്തരുടെയും കുടുംബാംഗങ്ങളെ ആൾക്ക് അറിയാം. രണ്ടും രണ്ട് ഫാമിലിയാണ്. ബാക്കി ഷൂട്ടിംഗ് ആണ്. ആക്ഷൻ പറയുമ്പോൾ അഭിനയിക്കണം, ഷൂട്ടിംഗ് തീരുമ്പോൾ പാക്കപ്പ് പറയും, എല്ലാം കൃത്യമായി അറിയാം’.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ടെലവിഷൻ പുരസ്കാരം ഇക്കുറി ശിവാനിയെ തേടിയെത്തുകയായിര്ന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top