Connect with us

മലയാള സിനിമയ്‌ക്ക് നഷ്‌ടമായാത് കോടികൾ ; ആരും തിരിഞ്ഞുനോക്കാനില്ലാതെ തീയേറ്റർ ഉടമകൾ ; സർക്കാർ ഒ ടി ടി തുടങ്ങുന്നതിൽ ആശങ്ക !

Malayalam

മലയാള സിനിമയ്‌ക്ക് നഷ്‌ടമായാത് കോടികൾ ; ആരും തിരിഞ്ഞുനോക്കാനില്ലാതെ തീയേറ്റർ ഉടമകൾ ; സർക്കാർ ഒ ടി ടി തുടങ്ങുന്നതിൽ ആശങ്ക !

മലയാള സിനിമയ്‌ക്ക് നഷ്‌ടമായാത് കോടികൾ ; ആരും തിരിഞ്ഞുനോക്കാനില്ലാതെ തീയേറ്റർ ഉടമകൾ ; സർക്കാർ ഒ ടി ടി തുടങ്ങുന്നതിൽ ആശങ്ക !

ലോക്ക് ഡൗൺ കഴിഞ്ഞിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനമായിട്ടില്ല. കൊറോണ മൂന്നാം തരംഗവും പ്രവചിക്കുന്നതിനാൽ തന്നെ ഉടനൊന്നും തിയറ്റർ തുറക്കാൻ സാധ്യതയില്ല. അതിനാൽ തന്നെ തിയറ്റർ ഉടമകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് .

ഒന്നാം ലോക്ക്‌ഡൗൺ കാലത്ത് ലഭിച്ച ആനുകൂല്യങ്ങൾ പോലും രണ്ടാം തരംഗത്തോട് അനുബന്ധിച്ച് വന്ന പൂട്ടിയിടലിൽ ലഭിക്കാതെ പോയതോടെയാണ് തീയേറ്റർ ഉടമകൾ കഷ്ടത്തിലായിരിക്കുന്നത് . ഒന്നാം ലോക്ക്‌ഡൗൺ കാലത്ത് വൈദ്യുതി ഫിക്‌സഡ് ചാർജിൽ അമ്പത് ശതമാനം ഇളവ് സർക്കാർ നൽകിയിരുന്നു. മാത്രമല്ല ബാക്കി അമ്പത് ശതമാനം അടയ്‌ക്കാനായി ആറ് മാസം സാവകാശവും ലഭിച്ചു.

വൈദ്യുതി ചാർജിൽ ഇളവ് നൽകിയെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട നികുതികളിൽ യാതൊരു ആനുകൂല്യവും നൽകിയിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾ പെനാൽറ്റിയോടെയാണ് പിന്നീട് നികുതിതുക തീയേറ്റർ ഉടമകളിൽ നിന്ന് വാങ്ങിയത്. ചലച്ചിത്ര അക്കാദമിക്കും ചലച്ചിത്ര വികസന കോർപ്പറേഷനും ഒരു വർഷം നിശ്‌ചിതതുക തീയേറ്ററുകൾ അടയ്‌ക്കേണ്ടതുണ്ട്. ഇവയിലൊന്നും യാതൊരു ഇളവും നൽകാൻ സർക്കാർ ഇതുവരെ തയ്യാറായില്ല.

ജനുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് സംസ്ഥാനത്ത് തീയേറ്ററുകൾ പകുതി സീറ്റുകളോടെ തുറന്നുപ്രവർത്തിച്ചത്. അതിൽ അവസാനത്തെ മൂന്നാഴ്‌ച മാത്രമായിരുന്നു ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സെക്കൻഡ് ഷോ ഉണ്ടായിരുന്നത്. സാധാരണ ലഭിക്കുന്നതിൽ നിന്ന് മുപ്പത് ശതമാനത്തിനകത്ത് വരുമാനം മാത്രമാണ് ഈ സമയത്ത് തീയേറ്ററുകൾക്ക് ലഭിച്ചിരുന്നത്.

വിജയ് ചിത്രവും പ്രീസ്റ്റും തരക്കേടില്ലാതെ ഓടിയത് ഒഴിച്ചാൽ മറ്റ് ചിത്രങ്ങൾക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. 45,000 രൂപ വൈദ്യുതി ഫിക്‌സഡ് ചാർജ് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ അറുപതിനായിരം രൂപയാണ് ഫി‌ക്‌സഡ് ചാർജ് ഈടാക്കുന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നു. ഷോ ഇല്ലെങ്കിലും തീയേറ്ററുകൾ ദിവസും തുറന്നു പ്രവർത്തിക്കേണ്ടതുണ്ട്.

17 മാസത്തിനിടെ 900 കോടിയുടെ നഷ്‌ടമാണ് മലയാളസിനിമ നേരിട്ടത്. കേരളത്തില്‍ 620 തിയേറ്ററുകളാണ് ഉള്ളത്. അതില്‍ 289 എണ്ണം മള്‍ട്ടിപ്ലെക്‌സുകളാണ്. ആറ് ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍. 270 കോടിയുടെ ബഡ്‌ജറ്റാണ് മൊത്തത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ഉള്ളത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്‍റെ മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹമാണ് പ്രുഖ റിലീസ്.

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്‍റെ ചിത്രം ഒടിടിയിലേക്ക് ഇല്ലെന്ന് നിര്‍മ്മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ചിത്രം ഓണം റിലീസായി തീയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി. എന്നാല്‍ അപ്പോഴും തിയേറ്റര്‍ തുറക്കുമെന്ന് ഉറപ്പില്ല. തുറന്നാലും മൂന്നാംതരംഗം എപ്പോഴെന്ന ആശങ്കയും തീയേറ്റർ ഉടമകളെ ആശങ്കയിലാഴ്‌ത്തുന്നു.

ABOUT CINEMA

More in Malayalam

Trending

Recent

To Top