Malayalam
ജിപിയ്ക്കും മഹിമയ്ക്കും കല്യാണം; ഞെട്ടലോടെ ആരാധകർ! വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ജിപിയ്ക്കും മഹിമയ്ക്കും കല്യാണം; ഞെട്ടലോടെ ആരാധകർ! വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളികളുടെ പ്രിയ നടനും നടനും അവതാരകനുമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. ചുരുങ്ങിയ സമയം കൊണ്ടാണ് ജി പി പ്രേക്ഷക ഹൃദയത്തിൽ തൻ്റേതായ ഇടം കണ്ടെത്തിയത്. അവിവാഹിതനായ താരത്തിന്റെ വിവാഹത്തെച്ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
ഏറ്റവും ഒടുവിലായി നടി ദിവ്യ പിള്ളയുമായി ജിപിയുടെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ ആണ് ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ട് വിവാഹ വാർത്ത പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് മറ്റൊരു ‘വിവാഹക്കാര്യം’ കൂടി പുറത്തുവരുന്നത്.
താരത്തിന്റെ ഏറ്റവും പുതിയ പരസ്യചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ വീഡിയോ വൈറൽ ആയതിനു പിന്നാലെ താരത്തിന്റെ വിവാഹം കഴിഞ്ഞ എന്ന രീതിയിലും വാർത്തകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയുണ്ടായി.
കാനൻ ക്യാമറയുടെ പരസ്യത്തിനായിട്ടാണ് വരന്റെ വേഷത്തിൽ ജിപി എത്തുന്നത്. ഒപ്പം എത്തിയിരിക്കുന്നത് നടി മഹിമ നമ്പ്യാർ ആണ്. ജിപി തന്നെയാണ് വരന്റെ വേഷത്തിൽ എത്തിയ പരസ്യ ചിത്രത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടത്. ഇവർക്കൊപ്പം മിനി സ്‌ക്രീൻ ബിഗ് സ്‌ക്രീൻ അഭിനയരംഗത്തെ പ്രശസ്ത താരങ്ങളും അണിനിരക്കുന്നുണ്ട്.
ഞങ്ങൾ വിചാരിച്ചതേ ഉള്ളു മമ്മുക്ക ഈ ഇൻസ്റ്റയിൽ ഇട്ടു. അഭിനയിച്ച ജിപി ചേട്ടൻ എന്താ ഇടഞ്ഞത് എന്ന്. ഇതിനാണോ യുട്യൂബിൽ ആരോ പറഞ്ഞു ജിപി കല്യാണം കഴിഞ്ഞെന്നു പറഞ്ഞത് ഉള്ളതാണോന്നു അറിയാൻ വന്നതാ, എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി താരങ്ങളും ജിപിയെ കളിയാക്കികൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.