Connect with us

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി; പൃഥ്വിരാജിനും ടൊവിനോയ്ക്കും പിന്നാലെ കുഞ്ചാക്കോ ബോബനും ; നൽകിയത് ലക്ഷങ്ങൾ !

Malayalam

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി; പൃഥ്വിരാജിനും ടൊവിനോയ്ക്കും പിന്നാലെ കുഞ്ചാക്കോ ബോബനും ; നൽകിയത് ലക്ഷങ്ങൾ !

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി; പൃഥ്വിരാജിനും ടൊവിനോയ്ക്കും പിന്നാലെ കുഞ്ചാക്കോ ബോബനും ; നൽകിയത് ലക്ഷങ്ങൾ !

മലയാള സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പ​ദ്ധതിയിലേക്ക് നടൻ കുഞ്ചാക്കോ ബോബനും സംഭാവന നൽകി . ഒന്നര ലക്ഷം രൂപയാണ് താരം സംഭാവനയായി നൽകിയിരിക്കുന്നത്. ഫെഫ്ക ഭാരവാഹികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് കുഞ്ചാക്കോ ബോബന് നന്ദി അറിയിച്ച് സംഘടനയുടെ ജനറൽ സെക്ര‌ട്ടറി ബി ഉണ്ണികൃഷ്ണനും രംഗത്തുവന്നു,

നേരത്തെ നടന്മാരായ പൃഥ്വിരാജ്, അനൂപ് മേനോൻ, ടൊവീനോ തോമസ് തുടങ്ങിയവരും ഫെഫ്കയുടെ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പ​ദ്ധതിയിലേക്ക് സംഭാവന നൽകിയിരുന്നു. പൃഥ്വിരാജ് മൂന്ന് ലക്ഷം രൂപയും ടൊവീനോ രണ്ടു ലക്ഷം രൂപയും അനൂപ് മേനോൻ ഒരു ലക്ഷം രൂപയുമാണ് സംഭവനനായി നൽകിയത്. ബിഗ് ബ്രദർ സിനിമയുടെ നിർമാതാവ് ഫിലിപ്പോസ് കെ. ജോസഫ് , കല്യാൺ ഗ്രൂപ്പിന്റെ സ്ഥാപകൻ കല്യാണരാമൻ എന്നിവരും അഞ്ച് ലക്ഷം രൂപ സാന്ത്വന പദ്ധിയിലേക്ക് സംഭവന ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവർത്തകർക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങൾ രണ്ടാം ഘട്ടത്തിലും നൽകുന്നതിനായുള്ള പദ്ധതി ഫെഫ്ക ആരംഭിച്ചത്. 2021 ജനുവരി മാസം മുതൽ കൊവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .

പ്രസ്തുത കാലയളവ് മുതൽ കൊവിഡ് ബാധിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായവർക്ക് 5000 രൂപയാണ് ഫെഫ്ക നൽകുക . ഇതിന് പുറമെ പൾസ് ഓക്സിമീറ്റർ , തെർമ്മൊമീറ്റർ , വിറ്റാമിൻ ഗുളികകൾ , അനുബന്ധ മരുന്നുകൾ , ഗ്ലൗസുകൾ , മാസ്കുകൾ എന്നിവ അടങ്ങിയ കോവിഡ് കിറ്റും നൽകും . ആവശ്യമുള്ളവർക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും. കൊവിഡ് ബാധിച്ച് മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ സംഘടന നൽകും .

ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ / ഭർത്താവ് / മകൻ / മകൾ / സഹോദരൻ / സഹോദരി എന്നിവരിൽ ഒരാൾക്ക് കുടുംബം ആവശ്യപ്പെടുന്ന പ്രകാരം യൂണിയൻ നിയമങ്ങൾക്ക് വിധേയമായി യൂണിയൻ കാർഡ് തികച്ചും സൗജന്യമായി നൽകും .

ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കിൽ അവർക്ക് ജോലി ആവശ്യമാണെങ്കിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ / മറ്റ് 19 യൂണിയൻ ഓഫീസുകളിലോ / ഫെഡറേഷൻ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കും.

കുട്ടികളെ പഠിപ്പിക്കാൻ പ്രയാസപ്പെടുന്ന അംഗങ്ങൾക്ക് മക്കളുടെ പഠന സാമഗ്രികൾ വാങ്ങാൻ ആയിരം രൂപ നൽകുന്നതാണ് . ഇതിന്റെ ബില്ല് അതാത് യൂണിയൻ സെക്രട്ടറിമാരെ ഏല്പിക്കേണ്ടതാണ് . നിലവിൽ യൂണിയനുകൾ നൽകി വരുന്ന ഏതെങ്കിലും പഠന സഹായ പദ്ധതിയിൽ അംഗമായവർക്ക് ഈ സഹായം ലഭിക്കില്ല .

ജീവൻ രക്ഷാ ഔഷധങ്ങൾ കഴിക്കുന്ന അംഗങ്ങൾക്ക് നേരത്തെ നൽകിയത് പോലെ മരുന്നുകൾ കൺസ്യുമർ ഫെഡ് മെഡിക്കൽ ഷോപ്പുകൾ വഴി ഫെഫ്ക സൗജന്യമായി നൽകും . ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായവരിൽ രോഗം ഭേദമായവരും മരുന്ന് മാറ്റമുള്ളവരും ഉള്ളതിനാൽ ആവശ്യമായ മരുന്നിന്റെ ഡോക്ടർ നൽകിയ ശീട്ട് അതാത് സംഘടനാ ഓഫീസുകളിൽ പുതുതായി നൽകേണ്ടതാണ് .

സംഘടന നൽകുന്ന ഇൻഷുറൻസ് പദ്ധതിയിലൂടെ കോവിഡ് ചികിൽസാ സഹായം ലഭിച്ചവർക്കും നിലവിൽ കോവിഡ് സഹായ ധനം കൈപ്പറ്റിയവർക്കും സാമ്പത്തിക സഹായം ലഭിക്കുന്നതല്ല. ഫെഫ്കയ്ക്ക് കീഴിലെ പത്തൊൻപത് യൂണിയനുകളിൽ അംഗങ്ങളായ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികൾക്കാണ് സംഘടന നിഷ്കർഷിക്കുന്ന മാനദണ്ഡ പ്രകാരം കോവിഡ് സ്വാന്തന പദ്ധതിയുടെ പ്രയോജനം ലഭിക്കുക .

about kunchakko boban

More in Malayalam

Trending

Recent

To Top