Malayalam
പൃഥ്വിരാജിന്റെ കഥാപാത്രം മരിക്കുന്നതായിരുന്നു ആദ്യ ക്ലൈമാക്സ്; എന്നാൽ പിന്നീട് നടന്നത്; സച്ചിയുടെ ഭാര്യ പറയുന്നു
പൃഥ്വിരാജിന്റെ കഥാപാത്രം മരിക്കുന്നതായിരുന്നു ആദ്യ ക്ലൈമാക്സ്; എന്നാൽ പിന്നീട് നടന്നത്; സച്ചിയുടെ ഭാര്യ പറയുന്നു
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓർമ്മയായിട്ട് ഒരു വർഷം തികയുന്നു. ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മയിൽ ആരാധകരും സുഹൃത്തുക്കളും സോഷ്യൽ മീഡിയ വഴി കുറിപ്പുകൾ പങ്കിട്ടിരുന്നു. സച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ഭാര്യ സിജിയും എത്തിയിരുന്നു
സച്ചി തന്നോട് കഥകള്‍ പറയുമായിരുന്നെങ്കിലും ആദ്യം കേള്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു. സൗഹൃദം വളര്‍ന്നതോടെ കഥകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് താനും അഭിപ്രായം പറയാന്‍ തുടങ്ങി. സച്ചിയുടെ 2015ന് ശേഷമുള്ള സിനിമകളാണ് താന്‍ കണ്ടിട്ടുള്ളതെന്നും സിജി പറയുന്നു . സച്ചിയുടെ സിനിമകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ താന്‍ പറയാറുണ്ടായിരുന്നു. അതു ശരിയാണെങ്കില്‍ അംഗീകരിക്കാറുമുണ്ട്.
അനാര്‍ക്കലി സിനിമയില്‍ തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വരുത്തിയതിനെ കുറിച്ചും സിജി വ്യക്തമാക്കി. ചിത്രത്തിലെ ക്ലൈമാക്‌സില്‍ ആദ്യം ചിന്തിച്ചത് പൃഥ്വിരാജിന്റെ കഥാപാത്രം മരിക്കുന്നതായിരുന്നു. ‘ജീവിപ്പിക്കുന്നതല്ലേ നല്ലത്, ആളുകള്‍ അവര്‍ ഒന്നിച്ച് ജീവിക്കുന്ന സന്തോഷത്തില്‍ പോട്ടെ’ എന്ന് താന്‍ നിര്‍ദേശിച്ചു എന്ന് സിജി പറഞ്ഞു.
സച്ചി ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അയ്യപ്പനും കോശിയും ആണെന്നും സിജി പറഞ്ഞു. സച്ചിയുടെ റണ്‍ ബേബി റണ്‍ പോലും മുഴുവന്‍ കണ്ടിട്ടില്ല. സിനിമ കാണാത്ത ഒരാളായതു കൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടതെന്ന് സച്ചി പറയുമായിരുന്നു എന്നും സിജി പറയുന്നു.
അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അവസാനം സംവിധാനം നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രവും വന്‍ ബോക്‌സ് ഓഫീസ് വിജയം ആയിരുന്നു. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് സച്ചിയുടെ ജനനം. സിനിമയില്‍ എത്തുന്നതിന് മുന്‍പ് സച്ചി അഭിഭാഷകനായി ജോലി ചെയ്തിരുന്നു. എട്ട് വര്‍ഷത്തോളം സച്ചി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു.