Connect with us

ഇതിലും ഭേദം നിർത്തുന്നതായിരുന്നു ; ഇപ്പോൾ പഴങ്കഞ്ഞി അല്ല കാടി വെള്ളമായിട്ടുണ്ട്; ഇനി ബിഗ് ബോസ് ഫിനാലെ നടത്തിയാൽ ആരെങ്കിലും കാണാനുണ്ടാകുമോ ? ബിഗ് ബോസ് ഫിനാലെയെ ട്രോളി ആരാധകർ !

Malayalam

ഇതിലും ഭേദം നിർത്തുന്നതായിരുന്നു ; ഇപ്പോൾ പഴങ്കഞ്ഞി അല്ല കാടി വെള്ളമായിട്ടുണ്ട്; ഇനി ബിഗ് ബോസ് ഫിനാലെ നടത്തിയാൽ ആരെങ്കിലും കാണാനുണ്ടാകുമോ ? ബിഗ് ബോസ് ഫിനാലെയെ ട്രോളി ആരാധകർ !

ഇതിലും ഭേദം നിർത്തുന്നതായിരുന്നു ; ഇപ്പോൾ പഴങ്കഞ്ഞി അല്ല കാടി വെള്ളമായിട്ടുണ്ട്; ഇനി ബിഗ് ബോസ് ഫിനാലെ നടത്തിയാൽ ആരെങ്കിലും കാണാനുണ്ടാകുമോ ? ബിഗ് ബോസ് ഫിനാലെയെ ട്രോളി ആരാധകർ !

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറെ പ്രചാരത്തിലുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വിജയമായതോടെ മറ്റ് ഭാഷകളിലും തുടങ്ങുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രഞ്ജിനി ഹരിദാസ്, പേളി മാണി, സാബു, അരിസ്റ്റോ സുരേഷ്, ശ്രീനീഷ് തുടങ്ങിയ മത്സരാര്‍ത്ഥികളാണ് എത്തിയിരുന്നത്.

തുടര്‍ന്ന് ഏറെ പ്രേക്ഷക സ്വീകാര്യത സീസണ്‍ ഒന്നിന് ലഭിച്ചതോടെ ഇതിന്റെ രണ്ടാം സീസണും എത്തി. 2020 ൽ ആയിരുന്നു ബിഗ് ബോസ് സീസൺ 2 ആരംഭിച്ചത്. രജിത്ത് കുമാർ , രജിനി ചാണ്ടി, ആര്യ, വീണ, ജസ്ല മാടശ്ശേരി തുടങ്ങിവരാണ് സീസൺ ടു വിലൂടെ ശ്രദ്ധേയമായത് . എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു.

പിന്നീട് , കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 ലാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. ഷോ ഗംഭീരമായി മുന്നോട്ട് പോകുമ്പോഴാണ് സീസൺ 3യും നിർത്തി വെയ്‌ക്കേണ്ടതായി വന്നത്. എന്നാൽ 95 ദിവസം വരെ എത്തിച്ചിട്ടാണ് ഷോ നിർത്തി വയ്ക്കുന്നത്.

മത്സരം നിർത്തി വെച്ചുവെങ്കിലും ഫിനാലെ നടത്താനുള്ള ഒരുക്കത്തിലാണ് ബിഗ് ബോസ് അധികൃതർ. വോട്ടിംഗിലൂടെയാണ് ഇക്കുറി വിജയിയെ കണ്ടെത്തുന്നത്. ഇതിനായുള്ള ഒരാഴ്ചത്തെ വോട്ടിംഗ് കഴിഞ്ഞിട്ടുണ്ട്. വോട്ടിംഗ് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് പ്രേക്ഷകരെ വളരെയധികം നിരാശപ്പെടുത്തുകയുണ്ടായി . തുടർന്ന് ബിഗ് ബോസ് അണിയറ പ്രവർത്തകർക്കെതിരേയും ചാനലിനെതിരേയും രൂക്ഷ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.

സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഫിനാലെയെ കുറിച്ചുള്ള ചർച്ചകളും മത്സരാർത്ഥികളെ കുറിച്ചുള്ള ഗോസിപ്പുകളും സജീവമായി നടക്കാറുണ്ട് . ഇപ്പോൾ ഫിനാലെ വൈകുന്നതിനെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നാണ് ഇയാൾ കുറിച്ചിരിക്കുന്നത്. തമാശയായി പോസ്റ്റ് ചെയ്തതാണെങ്കിലും ആരാധകർ കാര്യമായിത്തന്നെ കുറിപ്പ് ഏറ്റെടുക്കുകയായിരുന്നു. പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്.

അത് കുഴപ്പമില്ല തണുത്ത കഞ്ഞി ആണെങ്കിലും ഒന്ന് വിളമ്പിയാൽ മതി. കട്ട വെയിറ്റിംഗ് എന്നാണ് ഒരാൾ മറുപടിയായി കുറിച്ചിരിക്കുന്നത്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് ഒരു കൂട്ടർ പറയുമ്പോൾ, വൈകുന്നതിലുള്ള പ്രതിഷേധവും മറ്റൊരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ട്. സീസൺ 4 തുടങ്ങാൻ സമയം ആയി അപ്പോഴാണ് ഫിനാലെ, ഇത് ഇപ്പോൾ കാടി വെള്ളമായിട്ടുണ്ടെന്നും ചിലർ പറയുന്നുണ്ട്. വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും സീസൺ 3 യുടെ വിജിയിയെ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

അതേസമയം, കൊറോണ പ്രതിസന്ധിയ്ക്കിടയിലും ബിഗ് ബോസ് സീസൺ ത്രീയെ ഇത്രത്തോളം വിജയകരമാക്കി മാറ്റിയ ഷോയുടെ സംവിധായകൻ ഫൈസൽ റാസി അടുത്തിടെ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് പറഞ്ഞും എത്തിയിരുന്നു.

ബിഗ്‌ബോസ് വീടിനുള്ളില്‍ തലേന്ന് നടന്ന കാര്യങ്ങള്‍ പിറ്റേന്ന് രാവിലെ എഡിറ്റ് ചെയ്ത് വൈകുന്നേരം തന്നെ സംപ്രേക്ഷണം ചെയ്യുന്നതിനെകുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. 70 ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്ത് അതില്‍ നിന്നും മികച്ചവ എഡിറ്റ് ചെയ്ത് ഒന്നോ ഒന്നരയോ മണിക്കൂറുള്ള എപ്പിസോഡ് ആക്കി മാറ്റണം. അതും വളരെ പെട്ടെന്ന് തന്നെ അതിന്റെ ഔട്ട്പുട്ട് ഇറക്കണം. അത്ര നിസ്സാരമല്ല കാര്യങ്ങള്‍.

ഒരു നിമിഷം പോലും പാഴാക്കാനാവില്ല,’ ഫൈസല്‍റാസി പറഞ്ഞു. കൊവിഡ് പ്രശ്‌നങ്ങളുണ്ടായിട്ടും 95ാമത്തെ ദിവസമാണ് തങ്ങള്‍ ഷോ അവസാനിപ്പിച്ചതെന്നും അത്രയും ദിവസം എത്തിച്ചത് തന്നെ വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരാർത്ഥികൾക്കൊപ്പം ബിഗ് ബോസിനെയും ആരാധകർ ഏറെ ഇഷ്ട്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ബിഗ് ബോസിന്റെ വിഷമം ആരാധകർ മനസിലാക്കുമെന്ന് പ്രതീക്ഷിക്കാം.

about biggboss

More in Malayalam

Trending