Connect with us

സുബിയുടെ വസ്ത്രത്തെ അടിവസ്ത്രവുമായി താരതമ്യം ചെയ്ത് കമെന്റ്; സദാചാര അമ്മാവനെ പഞ്ഞിക്കിടാൻ ആരാധകരും !

Malayalam

സുബിയുടെ വസ്ത്രത്തെ അടിവസ്ത്രവുമായി താരതമ്യം ചെയ്ത് കമെന്റ്; സദാചാര അമ്മാവനെ പഞ്ഞിക്കിടാൻ ആരാധകരും !

സുബിയുടെ വസ്ത്രത്തെ അടിവസ്ത്രവുമായി താരതമ്യം ചെയ്ത് കമെന്റ്; സദാചാര അമ്മാവനെ പഞ്ഞിക്കിടാൻ ആരാധകരും !

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സുബി സുരേഷ്. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് സുബി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കൂടുതലും കോമഡി പരിപാടികളിലാണ് സുബി സജീവമാകാറുള്ളത് . ഫേസ്ബുക്കില്‍ സജീവമായ സുബി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചെത്തിയ ആള്‍ക്ക് നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പ്രകാശം നിറയാനുള്ള സന്ദേശവും പേറി മോഡേൺ വസ്ത്രത്തിലെ ചിത്രം പോസ്റ്റ് ചെയ്ത് നടിയും അവതാരകയുമായ സുബി സുരേഷ്. ഫോട്ടോ പോസ്റ്റ് ചെയ്തതിനു താഴെ കമന്റ് ബോക്സിൽ മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് സദാചാര വാദവുമായി വന്ന ‘അമ്മാവന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അയൽക്കാരിക്കൊപ്പം നിൽക്കുന്ന സുബിയുടെ പോസ്റ്റിനാണ് ഒരാൾ സദാചാര വാദം ഉയർത്തിയത്. ടി ഷർട്ടും ബർമുഡയും ധരിച്ച ലുക്കിലായിരുന്നു സുബി എത്തിയത് . ഇതിനു താഴെ പോസ്റ്റ് ചെയ്ത സദാചാര അമ്മാവന്റെ കമന്റും അതിനു സുബി കൊടുത്ത മറുപടിയും ആരാധകർ ഏറ്റെടുത്തിരുന്നു.

സുബിയുടെ വസ്ത്രത്തെ അടിവസ്ത്രവുമായി താരതമ്യം ചെയ്തായിരുന്നു കമന്റ്. കൂടെ അശ്‌ളീല പദപ്രയോഗങ്ങളും. ‘എടീ പോടീ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ പോയി വിളിക്ക്’ എന്നായിരുന്നു സുബി നൽകിയ മറുപടി. പോസ്റ്റിട്ടു മണിക്കൂറുകൾ കഴിഞ്ഞിട്ടും ഈ സദാചാര അമ്മാവൻ ഇപ്പോൾ എവിടെ എന്ന ചോദ്യമാണ് കമന്റ് ബോക്സിൽ നിറയുന്നത്. ലോക്ക്ഡൗൺ കാലം കൂടുതലും കൃഷിലാണ് സുബി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

about subi suresh

More in Malayalam

Trending

Recent

To Top