Malayalam
ആദ്യ പ്രതിഫലം 500 രൂപയായിരുന്നു, സിനിമയിൽ നിന്നോ, ടിവി ഷോയിൽ നിന്നോ ആയിരുന്നില്ല; തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ
ആദ്യ പ്രതിഫലം 500 രൂപയായിരുന്നു, സിനിമയിൽ നിന്നോ, ടിവി ഷോയിൽ നിന്നോ ആയിരുന്നില്ല; തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് വിദ്യ ബാലന്‍. എവിടെയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്താറുള്ള വിദ്യ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. ബിടൗണിലെ സൂപ്പർ നായികയാകുന്നതിനു മുമ്പ് നടിക്ക് ലഭിച്ച ആദ്യ പ്രതിഫലം 500 രൂപയാണെന്നാണ് താരം പറയുന്നത്
ആദ്യം കിട്ടിയ ശമ്പളം സിനിമയിൽ നിന്നോ, ടിവി ഷോയിൽ നിന്നോ ആയിരുന്നില്ല. ഒരു ടൂറിസം ക്യാംപെയ്നു വേണ്ടിയുള്ള പത്ര പരസ്യമായിരുന്നു അതെന്നാണ് താരം പറയുന്നത്
‘ഞങ്ങള്‍ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നിൽക്കണം. കൂടാതെ ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെ അവർ ഷൂട്ട് ചെയ്തു.’
ആദ്യമായി പങ്കെടുത്ത ഓഡിഷനെ കുറിച്ചും അഭിമുഖത്തില്‍ വിദ്യാ ബാലന്‍ മനസുതുറന്നു. ‘ഒരു ടെലിവിഷന്‍ സീരിയലിന് വേണ്ടി ആയിരുന്നു ഓഡീഷന്‍. എന്റെ ആദ്യത്തെ ഷോ ആണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഫിലിം സിറ്റിയില്‍ പോയതും ഒരു ദിവസം മുഴുവന്‍ അവിടെ കാത്തുനിന്നതും ഞാന്‍ ഓര്‍ക്കുന്നു.’
‘150ന് അടുത്ത് ആളുകള്‍ അന്ന് ഓഡിഷന് വന്നു. അത് ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. അവസാനം ഇത് മറന്നേക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഇത് ചെയ്യാന്‍ പോകുന്നില്ല എന്ന് മനസിൽ വിചാരിച്ച സമയത്ത് എന്നെ വിളിച്ചു. എന്നാല്‍ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് വെളിച്ചം കണ്ടില്ല.’– വിദ്യാ ബാലന്‍ പറഞ്ഞു.
ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന ‘ഷേര്‍ണി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം. ചിത്രം ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.
