Connect with us

സോഷ്യൽ മീഡിയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ച് ജിയ ഇറാനി ; തീരുമാനം റിതു മന്ത്രയ്ക്ക് വേണ്ടിയോ? ; ചോദ്യങ്ങളും ചിത്രങ്ങളും ബാക്കിയാക്കി ജിയ!

Malayalam

സോഷ്യൽ മീഡിയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ച് ജിയ ഇറാനി ; തീരുമാനം റിതു മന്ത്രയ്ക്ക് വേണ്ടിയോ? ; ചോദ്യങ്ങളും ചിത്രങ്ങളും ബാക്കിയാക്കി ജിയ!

സോഷ്യൽ മീഡിയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ച് ജിയ ഇറാനി ; തീരുമാനം റിതു മന്ത്രയ്ക്ക് വേണ്ടിയോ? ; ചോദ്യങ്ങളും ചിത്രങ്ങളും ബാക്കിയാക്കി ജിയ!

ബിഗ് ബോസ് മൂന്നാം സീസണിൽ എല്ലാ മത്സരാർത്ഥികളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയിട്ടുണ്ട് . മുൻ സീസണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ബിഗ് ബോസിൽ എത്തിയവരിൽ കൂടുതൽ പേരും പ്രേക്ഷകർക്ക് പരിചമുള്ളവരായിരുന്നില്ല. എന്നാൽ, ജീവിത സാഹചര്യങ്ങളും അവരുടെ പെരുമാറ്റങ്ങളും കൊണ്ട് വളരെ പെട്ടന്നുതന്നെ ആരാധകർ പ്രേക്ഷകരുടെ ഇഷ്ട മല്‍സരാര്‍ത്ഥികളായി മാറിയിരുന്നു.

കൂട്ടത്തിൽ വളരെ മികച്ച പ്രകടനം കാഴ്ച വെച്ച് ഇപ്പോഴും വിജയ സാധ്യത നിലനിർത്തുന്ന മത്സരാർത്ഥിയാണ് റിതു മന്ത്ര. ബിഗ് ബോസ് ഫൈനലില്‍ റിതുവും എത്തണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയാണ്. മറ്റുള്ള സ്ത്രീകളിൽ നിന്നും വ്യത്യസ്തമായ സ്വഭാവം തന്നെയാണ് റിതു മന്ത്രയിലേക്ക് പലരെയും ആകര്‍ഷിച്ചത്.

അതേസമയം, ബിഗ് ബോസിലുളള സമയത്താണ് റിതുവിന്റെ കാമുകന്‍ ജിയ ഇറാനിയെ കുറിച്ച് എല്ലാവരും അറിയുന്നത്. റിതുവിനൊപ്പമുളള റൊമാന്‌റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജിയ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബിഗ് ബോസ് താരവുമായി നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് ജിയ അറിയിച്ചിരുന്നു.

ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷമാണ് ജിയ ഇറാനി റിതു മന്ത്രയുമായി അടുത്തത്. മുന്‍പ് റിതുവിനൊപ്പമുളള ഫോട്ടോസ് നിരവധി തവണ ജിയ തന്‌റെ ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു . എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ജിയയെ കുറിച്ച് റിതു സംസാരിച്ചിരുന്നില്ല. ഇത് പ്രേക്ഷകർക്കിടയിൽ വലിയ സംശയങ്ങൾക്ക് ഇടയാക്കി. പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടും കവർ സോങ്ങിലൂടെയും റിതു പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എന്നാൽ ജിയയെ കുറിച്ചുമാത്രം ഒരക്ഷരവും റിതു പറഞ്ഞിട്ടില്ല.

ജിയയെ കുറിച്ച് മനസുതുറക്കണമെന്ന് റിതുവിനോട് പലരും ആവശ്യപ്പെട്ടിരുന്നു. ജിയ റിതുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണോ എന്നറിയാനാണ് ഇതേകുറിച്ച് പറയാന്‍ ആരാധകര്‍ റിതുവിനോട്‌ ആവശ്യപ്പെട്ടത്. അതേസമയം റിതുവിനെ വെറുതെ വിടണമെന്ന് ജിയയോടും പലരും ആവശ്യപ്പെടുകയുണ്ടായി. റിതുവിന്റെ അനുവാദമില്ലാതെ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നതിനോട് ആരാധകർക്ക് യോജിക്കാൻ സാധിച്ചിരുന്നില്ല.

അവള്‍ മറ്റാരെയെങ്കിലും വിവാഹം കഴിക്കട്ടെ, എന്തിനാണ് അവളെ പിന്തുടരുന്നതെന്നായിരുന്നു ജിയയോട് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചോദിച്ചത്. റിതു എന്താണ് ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളെ അണ്‍ഫോളോ ചെയ്തത് എന്നായിരുന്നു മറ്റു ചിലര്‍ക്ക് അറിയേണ്ടത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന സൂചനകള്‍ നല്‍കി ജിയ ഇറാനിയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി വന്നിരിക്കുകയാണ്.

മൈ സൈലന്‍സ് ഈസ് മൈ റെഫറന്‍സ്, ഞാന്‍ ഉടന്‍ തിരിച്ചുവരും ഗയ്‌സ്, സ്റ്റേ സേഫ് എന്നാണ് ജിയ ഇറാനി പുതിയ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചത്. ഇതോടെ ജിയ മടുത്ത് പിന്തിരിയുകയാണെന്നും ജിയാ ഒരു പാഠം പഠിച്ചെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്.

എങ്കിലും ബിഗ് ബോസ് ഫൈനലിന് ശേഷം റിതു ജിയ ഇറാനിയെ കുറിച്ച് മനസു തുറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ . ബിഗ് ബോസ് ഫൈനല്‍ ഉടന്‍ വരുമെന്ന് അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് ഫൈനല്‍ അടുത്തുതന്നെ നടത്തുവാനുളള സാധ്യതകളുണ്ട്. ഏട്ട് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ഫൈനലില്‍ എത്തിയത്. പ്രേക്ഷകരുടെ വോട്ടുകളും ഇതുവരെയുളള പ്രകടനവും നോക്കിയാണ് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുക. ഇത്തവണ പലര്‍ക്കും വിജയ സാധ്യതകളുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. റിതു മന്ത്രയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താനുളള സാധ്യതകളുണ്ട്.

about rithu manthra

Continue Reading

More in Malayalam

Trending

Recent

To Top