Connect with us

ശോഭനയോ മഞ്ജു വാര്യരോ? ; ചോദ്യം കൊള്ളാം, പക്ഷെ കളി ലാലേട്ടനോട് വേണ്ട ;ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരവുമായി സൂപ്പർസ്റ്റാർ !

Malayalam

ശോഭനയോ മഞ്ജു വാര്യരോ? ; ചോദ്യം കൊള്ളാം, പക്ഷെ കളി ലാലേട്ടനോട് വേണ്ട ;ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരവുമായി സൂപ്പർസ്റ്റാർ !

ശോഭനയോ മഞ്ജു വാര്യരോ? ; ചോദ്യം കൊള്ളാം, പക്ഷെ കളി ലാലേട്ടനോട് വേണ്ട ;ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരവുമായി സൂപ്പർസ്റ്റാർ !

മലയാള സിനിമയിൽ നായികമാർ വന്നും പോയിയും ഇരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ് . നായകന്മാരെ പോലെ സിനിമയിൽ കാലഘട്ടം മാറിയാലും നിലനിൽക്കുന്ന നായികമാർ ചുരുക്കമാണ്. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും ആദ്യകാലങ്ങളിൽ അഭിനയിച്ച നായികമാർ പലരും ഇന്ന് സിനിമാ ലോകത്തിന്റെ ഒരു കോണിലും കാണാൻ സാധിക്കില്ല. മഞ്ജു വാര്യരുടെ ‘ഹൗ ഓൾഡ് ആർ യൂ’ എന്ന തിരിച്ചുവരവ് ചിത്രത്തിലെ അതി ഗംഭീരമായ ഡയലോഗ് പോലെ വിവാഹം സ്ത്രീകൾക്ക് ഒരു എക്സ്പയറി ഡേറ്റായി മാറാറുണ്ട്. സിനിമയിൽ എത്ര തിളങ്ങിനിന്നാലും വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷമാകുന്നത് നായികമാരുടെ പതിവാണ്.

എന്നാൽ, ചുരുക്കം ചില അതുല്യ പ്രതിഭകൾ നായകന്മാർക്കൊപ്പം അല്ലെങ്കിലും അതിലും മികച്ച രീതിയിൽ പേരെടുക്കുകയും കാലഘട്ടങ്ങൾക്കപ്പുറവും ജനഹൃദയങ്ങളിലും സിനിമയിലും നിറഞ്ഞു നിൽക്കുകയും ചെയ്യും. അത്തരത്തിൽ മലയാളത്തിന് ഏറെ അഭിമാനത്തോടെ പറയാവുന്ന രണ്ട് നായികമാരാണ് ശോഭനയും മഞ്ജു വാര്യരും. രണ്ടുപേരെയും താരതമ്യപ്പെടുത്താനാകില്ലെങ്കിലും രണ്ടും അവരുടേതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ , ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ തന്റെ നായികമാരായി അഭിനയിച്ച നടി ശോഭനയെപ്പറ്റിയും മഞ്ജു വാര്യരെപ്പറ്റിയും മോഹന്‍ലാല്‍ നടത്തിയ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

കൂടെ അഭിനയിച്ചവരില്‍ ഏറ്റവും മികച്ച നടിയാരെന്ന ചോദ്യത്തിന് ലാലേട്ടന്‍ നല്‍കിയ ഉത്തരമാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത് . ഒരു ഓൺലൈൻ മീഡിയയുടെ അഭിമുഖത്തിലൂടെയാണ് ഈ ചോദ്യവും ഉത്തരവും ആരാധകർക്കിടയിലും സംസാരമായത്.

ഇരുവരും തന്റെ കൂടെ അഭിനയിച്ചവരാണെന്നും ഇവരില്‍ ആരാണ് മികച്ചതെന്ന് പറയാന്‍ പ്രയാസമാണെന്നുമാണ് ലാലേട്ടന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ താന്‍ തെരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉളളുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

‘ശോഭന എനിക്കൊപ്പം അമ്പത്തിനാലോളം സിനിമകളില്‍ അഭിനയിച്ച ആളാണ്. മഞ്ജു വാര്യര്‍ ഏഴോ എട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇവരില്‍ ആര് മികച്ചതെന്ന് പറയാന്‍ എനിക്ക് പ്രയാസം ഉള്ള കാര്യം ആണ്. പക്ഷെ എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ ആണ് ഞാന്‍ തെരഞ്ഞെടുക്കുക. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉള്ളു,’ മോഹന്‍ലാല്‍ പറഞ്ഞു.

ഇപ്പോള്‍ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്‍നിരയിലേക്ക് വരുമെന്നും മോഹൻലാൽ പറയുകയുണ്ടായി. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നായികവേഷം കൈകാര്യം ചെയ്യുന്നത് മഞ്ജു വാര്യര്‍ ആണ്.

മലയാളികൾക്ക് ഇന്നും പകരക്കാരിയില്ലാത്ത അഭിമാന നായിക തന്നെയാണ് ശോഭന. ഒരുതരത്തിലുമുള്ള വിമർശനങ്ങൾക്കും ഇടകൊടുക്കാതെ മലയാള സിനിമയിൽ ഏറെ കാലം സജീവ സാന്നിധ്യമായിരുന്ന ശോഭന ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്റെ ഡാൻസ് വീഡിയോകളുമായി എത്താറുണ്ട്. എത്രകണ്ടാലും നോക്കിയിരുന്നുപോകുന്ന മേയ് വഴക്കവും മുഖഭാവങ്ങളും ചടുലതയും നൃത്തത്തിൽ കാണാം.

1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശോഭന അതേ വർഷം തന്നെ മമ്മൂട്ടി നായകനായ ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട്, തമിഴിൽ ‘എനക്കുൾ ഒരുവൻ’ എന്ന ചിത്രത്തിൽ കമലഹാസന്റെ നായികയായി . പിന്നീട് ശോഭനയുടെ സിനിമാജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. ഒന്നിനുപിറകെ ഒന്നായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഹിറ്റ് ചിത്രങ്ങൾ നൽക്കുക വഴി തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറി ശോഭന.

എന്നാൽ, ശോഭന കലയുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കാന്‍ തീരുമാനിച്ചത് ആരാധകരും മാധ്യമങ്ങളും ഏറെ ചർച്ചയാക്കിയ വിഷയമായിരുന്നു. ഇന്നും ശോഭന ആരുടെയും ചോദ്യങ്ങൾക്ക് പിടികൊടുക്കാതെ വ്യത്യസ്തയായി ജീവിതം നിറം പിടിപ്പിക്കുകയാണ്.

അതുപോലെതന്നെ ഒത്തുപോകാനാകാത്ത വിവാഹജീവിതമെന്ന അധ്യായം മാറ്റിവച്ച് മഞ്ജുവും സിനിമയിലേക്ക് തിരിച്ചുവരുകയും മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറായി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. വിവാഹ ജീവിതം കൊടുത്ത മുറിവുകളിൽ തളർന്നിരിക്കാതെ വാശിയോടെ തിരിച്ചെത്തിയ കരുത്തുറ്റ നായികയെ മലയാളത്തിൽന്റെ താര റാണിയായി മലയാളികൾ വഴിക്കുകയും ചെയ്തു. രണ്ട് നായികമാരും മലയാള സിനിമയിൽ അവരുടേതായ സ്ഥാനം നേടിക്കഴിഞ്ഞു.

about shobhana

Continue Reading
You may also like...

More in Malayalam

Trending

Recent

To Top