Connect with us

തോൽവികൾ ഉണ്ടായിക്കോട്ടെ എന്നാലും നിങ്ങൾ അത് ചെയ്യരുത് ; ആരാധകർക്ക് പ്രചോദനമായി സൂരജിന്റെ വാക്കുകൾ !

Malayalam

തോൽവികൾ ഉണ്ടായിക്കോട്ടെ എന്നാലും നിങ്ങൾ അത് ചെയ്യരുത് ; ആരാധകർക്ക് പ്രചോദനമായി സൂരജിന്റെ വാക്കുകൾ !

തോൽവികൾ ഉണ്ടായിക്കോട്ടെ എന്നാലും നിങ്ങൾ അത് ചെയ്യരുത് ; ആരാധകർക്ക് പ്രചോദനമായി സൂരജിന്റെ വാക്കുകൾ !

ഒറ്റ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഒന്നടങ്കം ആരാധകരാക്കി മാറ്റിയ താരമാണ് സൂരജ് സൺ . മറ്റൊരു താരത്തിനും ലഭിക്കാത്ത തരത്തിലുള്ള പിന്തുണയും സ്വീകാര്യതയുമാണ് സൂരജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ചാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.

സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് പലരും സൂരജിനെ കാണുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ സൂരജിനെ കാണാതായതോടെ ആരാധകരെല്ലാം സങ്കടം പറഞ്ഞ് എത്തിയിരുന്നു.

എന്നാൽ, പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും ആരാധകരെ നിരാശപ്പെടുത്താതെ സോഷ്യൽ മീഡിയിയിൽ സജീവമായി തന്നെ സൂരജ് എത്താറുണ്ട്. കൂടുതലും പ്രചോദനം നൽകുന്ന വാക്കുകകളാണ് സൂരജിന്റേത്. സൂരജിനെ കാണുന്നത് തന്നെ വലിയ സന്തോഷമാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ പുതുതായി സൂരജ് പങ്കുവച്ച വീഡിയോ വളരെപ്പെട്ടന്ന് തന്നെ ട്രെൻഡിങ് ആയിരിക്കുകയാണ്.

“ജീവിതത്തില്‍ ഒരുപാട് തോല്‍വികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ എത്ര തോല്‍വി നേരിടേണ്ടി വന്നാലും സ്വന്തം മനസാക്ഷിയോട് നമ്മള്‍ തോറ്റെന്ന് നമ്മള്‍ സമ്മതിക്കരുത്. ജയിക്കുമെന്ന വിശ്വാസത്തോടെ തോല്‍വികള്‍ തരണം ചെയ്ത് മുന്നോട്ട് പോവണമെന്ന് പറഞ്ഞുള്ള വീഡിയോയും സൂരജ് പറയുന്നത് . തോല്‍വിയെ നേരിടാം, പക്ഷേ, തോറ്റുപോകരുതെന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരായിരുന്നു പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്.

ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും സാഹചര്യങ്ങളും കടന്നുപോയി. അന്നൊക്കെ അച്ഛനും അമ്മയും അതിനെ പുഷ്പം പോലെ തട്ടിനീക്കി. ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ ആരൊക്കെയോ ഉള്ള പോലെ തോന്നി. അതൊരു കരുത്തായി തോന്നി. പിന്നെ ആരുടെ മുന്നിലും തോറ്റു കൊടുത്തില്ലാ.

കരുത്തോടെ നിന്നു. എന്റെ ജീവിതമാണ് സൂരജേട്ടനോട് തുറന്നു പറഞ്ഞത്. ഇപ്പോൾ സന്തോഷമുണ്ട്. ഒരാൾക്കും തെറ്റായ വാക്കുകൾ ഉന്നയിക്കാൻ വിട്ടുകൊടുത്തില്ല ഞാൻ എന്നായിരുന്നു ഒരാളുടെ കമന്റ്. സൂരജിന്റെ വാക്കുകൾ ഒരു പ്രചോദനമാണ്. സൂരജ് അസുഖത്തെ തരണം ചെയ്തു പ്രേക്ഷകർ ആയ ഞങ്ങളുടെ സ്വീകരണ മുറികളിലേക് എത്രയും പെട്ടെന്ന് തിരിച്ചു വരണമെന്നായിരുന്നു മറ്റൊരാൾ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ആരാധകരുടെ സ്നേഹത്തെ കുറിച്ച് വാചാലനായും സൂരജ് എത്തിയിരുന്നു. തനിക്ക് ലഭിക്കുന്ന സ്‌നേഹ സന്ദേശങ്ങളായിരുന്നു സൂരജ് പങ്കുവച്ചത് . ദേവേ, മോന്‍ തിരിച്ച് തന്നെ വരണം. എന്റെയൊരു കൊച്ചുമോനെപ്പോലെയാണ് ഞാന്‍ മോനെ വിചാരിക്കുന്നത്. ഇപ്പോള്‍ എനിക്ക് ആ സീരിയല്‍ കാണാന്‍ പോലും ഇഷ്ടമില്ല. മോനെന്നാണ് തിരിച്ചുവരുന്നത്. എനിക്ക് മോനെ കാണാനാണ് കൊതിയെന്നുമായിരുന്നു ഒരു അമ്മൂമ്മ പറഞ്ഞത്.

ഇതിന് സൂരജ് കൊടുത്ത മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു , എന്റെ സ്ഥാനം ഹൃദയത്തിലാണ് എന്നതിന്റെ മറ്റൊരു തെളിവാണ് ഈ അമ്മയുടെ വാക്കുകൾ. അഭിനയം എന്റെ ജീവനാണ്. ആ ഞാൻ എന്റെ മരണം വരെ അഭിനയ രംഗത്തു നിന്നും മാറി നിൽക്കില്ല. ഇതുപോലുള്ള ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ മതി എനിക്ക് വിജയിക്കാനുള്ള പ്രചോദനമെന്ന ക്യാപ്ഷനോടെയായിരുന്നു സൂരജ് വീഡിയോ പോസ്റ്റ് ചെയ്തത്.

about sooraj sun

More in Malayalam

Trending

Recent

To Top