Connect with us

മഞ്ജുവിനെ പോലെ തന്നെ മീനാക്ഷിയും! അമ്മയുടെ മകള്‍ തന്നെ! മീനൂട്ടിയുടെ ആ കഴിവ്, കയ്യടിച്ച് സോഷ്യൽ മീഡിയ

Malayalam

മഞ്ജുവിനെ പോലെ തന്നെ മീനാക്ഷിയും! അമ്മയുടെ മകള്‍ തന്നെ! മീനൂട്ടിയുടെ ആ കഴിവ്, കയ്യടിച്ച് സോഷ്യൽ മീഡിയ

മഞ്ജുവിനെ പോലെ തന്നെ മീനാക്ഷിയും! അമ്മയുടെ മകള്‍ തന്നെ! മീനൂട്ടിയുടെ ആ കഴിവ്, കയ്യടിച്ച് സോഷ്യൽ മീഡിയ

ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരുപുത്രിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയ്ക്ക് ആരാധകരേറെയുണ്ട്. അമ്മയെ പോലെ തന്നെ നല്ലൊരു നര്‍ത്തികയാണ് താനെന്ന് ഇതിനോടകം തന്നെ മീനാക്ഷി തെളിയിച്ചു കഴിഞ്ഞു. താരുപുത്രിയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

നടി നമിത പ്രമോദിനൊപ്പം നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിന് മീനാക്ഷി ഡാന്‍സ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ തരംഗമായി മാറിയത്. ഇതിന് പിന്നാലെ അടുത്തിടെ താന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയുമായി താരപുത്രി എത്തിയിരുന്നു.

പാട്ടും അഭിനയവും ഡാന്‍സുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ മീനൂട്ടി തെളിയിച്ച് കഴിഞ്ഞതാണ്. ഇപ്പോഴിതാ ഡാന്‍സ് കളിക്കാന്‍ മാത്രമല്ല പഠിപ്പിക്കാനും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. തന്റെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദാണ് മീനാക്ഷിയുടെ ഡാന്‍സ് വിദ്യാര്‍ത്ഥിയായത്. മീനാക്ഷിയുടെ കൊറിയോഗ്രാഫിയെ കുറിച്ച് നമിത തന്നെയാണ് പറഞ്ഞിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഡാന്‍സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. എ ആര്‍ റഹ്‌മാന്റെ ഗാനത്തിനൊപ്പമായാണ് നമിത ചുവടുവെച്ചത്. സഹോദരിയായ അഖിതയാണ് നമിതയുടെ ഡാന്‍സ് വീഡിയോ പകര്‍ത്തിയത്. ഈ ഡാന്‍സ് കോറിയോഗ്രാഫി ചെയ്തത് മീനാക്ഷിയാണെന്നും നമിത കുറിച്ചിട്ടുണ്ട്. ഫൈനലി യൂ ആര്‍ വെല്‍കം എന്നായിരുന്നു മീനാക്ഷി നമിതയോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി മീനാക്ഷി നമിതയുടെ ഡാന്‍സ് പങ്കുവെച്ചിട്ടുമുണ്ട്.

അടുത്തിടെ മീനാക്ഷിയുടെ മറ്റൊരു ഡാൻസ് വീഡിയോയും വൈറലായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി വീഡിയോ പങ്കുവെച്ചത്. ആദ്യമായിട്ടായിരുന്നു മീനാക്ഷി തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്. പദ്മാവതിലെ നൈനോവാലെ എന്ന ഗാനത്തിനൊപ്പമായി മത്സരിച്ച് ചുവടുവെക്കുന്ന മീനാക്ഷിയെയാണ് വീഡിയോയില്‍ കണ്ടത്. ഗാനത്തിനോട് നീതി പുലര്‍ത്തിയിട്ടുണ്ട് മീനാക്ഷിയെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്.

ഇതിന് പിന്നാലെ അമ്മയും മകളും ഒരുമിച്ചുള്ള എഡിറ്റഡ് വീഡിയോ വൈറലായി മാറിയിരുന്നു മഞ്ജു വാര്യരുടേയും മീനാക്ഷിയുടേയും ഡാന്‍സ് എഡിറ്റ് ചെയ്ത് ഒരുമിച്ച് ചേര്‍ക്കുകയായിരുന്നു ആരാധകര്‍. മഞ്ജുവിനെപോലെ തന്നെയാണ് മീനാക്ഷി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജൂനിയർ മഞ്ജു എന്നാണ് ആരാധകർ വിളിക്കുന്നത്. ആ ചിരി അതെ പോലെ തന്നെ ഉണ്ട് എന്നും ആരാധകർ അവകാശപെടുന്നു. അനായാസ മെയ് വഴക്കത്തോടെയാണ് മീനാക്ഷിയും ഡാന്‍സ് ചെയ്തതെന്നാണ് ആരാധകര്‍ പറഞ്ഞത്

More in Malayalam

Trending

Recent

To Top