മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ലക്ഷ്മി പ്രിയ. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്.
തന്റെ നിലപാടുകള്‍ കൃത്യമായി തുറന്നുപറയാറുണ്ട് ലക്ഷ്മി പ്രിയ. വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയും നല്‍കാറുണ്ട് നടി. ഇപ്പോൾ ഇതാ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തതിനെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള പോസ്റ്റിന് കീഴിലും മോശം കമന്റുമായി ചിലരെത്തിയിരുന്നു. അത് കൃത്യമായ മറുപടിയും താരം നല്കിയിരുന്നു
ലക്ഷ്മിപ്രിയ കുറിച്ചത് ഇങ്ങനെയായിരുന്നു
അങ്ങനെ വാക്സിൻ എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു. കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം. നമ്മൾ കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്‌സിൻ ലഭിയ്ക്കുമല്ലോ. കൊവിഷീൽഡ് ആണ്.
ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാൽ വെളുപ്പിന് നാല് മണി മുതൽ എനിക്ക് ചെറിയ പനിയുണ്ട്. ഇൻജെക്ഷൻ എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അപ്പൊ തീർച്ചയായും നിങ്ങളുടെ ടേൺ വരുമ്പോൾ വാക്‌സിനേഷന് വിധേയമാവുമല്ലോ? വേഗത്തിൽ ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ ഓരോരുത്തർക്കും കഴിയട്ടെയെന്നുമായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചു
ഒരു കാലത്ത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു മേനകയുടെയും സുരേഷ് കുമാറിന്റെയും പ്രണയം. മേനക അക്കാലത്ത് ഹിറ്റ് നായകൻ ശങ്കറുമായി പ്രണയത്തിലാണെന്നാണ്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...