Malayalam
ഫിനാലെയ്ക്ക് മുൻപ് അത് സംഭവിച്ചു ; “അല്ലാഹു എന്റെ അടുത്തായി നിന്റെ പേര് എഴുതിയിരുന്നു” റംസാന്റെ വീട്ടിലെ പുതിയ സന്തോഷം!
ഫിനാലെയ്ക്ക് മുൻപ് അത് സംഭവിച്ചു ; “അല്ലാഹു എന്റെ അടുത്തായി നിന്റെ പേര് എഴുതിയിരുന്നു” റംസാന്റെ വീട്ടിലെ പുതിയ സന്തോഷം!
ബിഗ് ബോസ് സീസൺ 3 ഫിനാലെ എന്നാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ . എന്നാകും ആ ദിനം എന്നതിനെ കുറിച്ച് ഇനിയും ഒരു അറിയിപ്പുമുണ്ടായിട്ടില്ല. ഈ മാസം തന്നെയുണ്ടാകുമെന്നാണ് സൂചനകൾ. ലോക്ക് ഡൗൺ അവസാനിക്കുന്ന പതിനാറിന് ഫിനാലെയെ സംബന്ധിച്ചുള്ള പുതിയ അറിയിപ്പ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകർ.
ബിഗ് ബോസ് മുൻ സീസണിൽ നിന്നും വ്യത്യസ്തമായി ഈ സീസണിലാണ് ഇത്തരത്തിൽ പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ വിജയിയെ തിരഞ്ഞെടുക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ വോട്ടിങ് അവസാനിച്ചിട്ടും ആരാധകർ മത്സരാർത്ഥികളുടെ സോഷ്യൽ മീഡിയ സജീവമായി തിരയാറുണ്ട്.
ഇപ്പോഴിതാ ഫൈനൽ മത്സരാർത്ഥി കൂടിയായ റംസാന്റെ വീട്ടിലെ പുതിയ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. റംസാന്റെ ചേട്ടന്റെ വിവാഹവാർത്തയാണ് ആരാധകർ ആഘോഷമാക്കുന്നത്. റംസാന്റെ സഹോദരൻ റാസൽ നാസ് ആണ് വിവാഹത്തിനായി തയ്യാറെടുക്കുന്നത്, ഫാത്തിമയാണ് റാസലിന്റെ ജീവിത സഖിയായി എത്തുന്നത്. ഇരുവരുടെയും പ്രണയവിവാഹം ആണെന്നാണ് സൂചന. റാസൽ ആണ് വിവാഹക്കാര്യം സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്.
“അമ്പതിനായിരം വർഷങ്ങൾക്ക് മുൻപേ അല്ലാഹു എന്റെ അടുത്തായി നിന്റെ പേര് എഴുതിയിരുന്നു” എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് താര സഹോദരൻ സന്തോഷവാർത്ത പങ്കുവച്ചത്. ഒപ്പം ഫാത്തിമക്ക് ഒപ്പമുള്ള ചിത്രവും പങ്കിട്ടിട്ടുണ്ട്.
റംസാൻ ബിഗ് ബോസിൽ ആയിരുന്ന സമയത്ത് താരത്തിന് ഏറെ പിന്തുണ നൽകി കൊണ്ട് റാസൽ സഹോദരന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് റംസാന് എതിരെ വിമർശനം ഉണ്ടായപ്പോഴും സഹോദരൻ രംഗത്ത് എത്തിയിരുന്നു.
തന്റെ സഹോദരൻ ഗെയിമും ടാസ്‌കും എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കി പ്രേക്ഷകര്‍ പിന്തുണച്ചാല്‍ മതി.
ഞങ്ങളുടെ അക്കൗണ്ടിലേക്ക് ഭീഷണി മെസ്സേജുകളും വരുന്നുണ്ട് . ഈ ചിരി കൊണ്ടാണ് ഞങ്ങള്‍ അതിനെ പ്രതികരിക്കുന്നതെന്നുമായിരുന്നു സഹോദരന്‍ പ്രതികരിച്ചത്.
ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് റംസാന്‍. സ്വന്തം നിലപാട് വ്യക്തമാക്കി മികച്ച പ്രകടനവുമായിട്ടാണ് ബിഗ് ബോസിൽ 95 ദിവസം റംസാൻ നിലയുറപ്പിച്ചത്. റിയാലിറ്റി ഷോയിലൂടെ നൃത്തവിസ്‍മയങ്ങള്‍ തീര്‍ത്ത റംസാൻ മുഹമ്മദ് തുടക്കം മുതൽ ബിഗ് ബോസ് ഷോയുടെ പ്രധാന ആകർഷണമായിരുന്നു .
ഇരുപത്തിയൊന്നുകാരനായ റംസാൻ പ്രശസ്‍തിയിലേയ്ക്ക് ചുവടുവച്ചത് വളരെ പെട്ടെന്നാണ്. സിനിമ സീരിയൽ താരങ്ങൾക്ക് ഒപ്പം തന്നെയാണ് റംസാന്റെയും സ്ഥാനം. ബാലതാരമായി സിനിമയിലും തിളങ്ങിയിട്ടുണ്ട് .ടെലിവിഷനു പുറമേയുള്ള സ്റ്റേജ് നൃത്ത പ്രോഗ്രാമുകളിലും റംസാന്റെ മനോഹരമായ ചുവടുകള്‍ കയ്യടി നേടിയിരുന്നു.
യുവത്വത്തിന്റെ ഊര്‍ജ്വസ്വലതയായിരുന്നു റംസാന്റെ ചുവടുകളുടെ പ്രത്യേകത. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരവിജയിയായിരുന്നു റംസാൻ. ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെയും വിജയിയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് .ബിഗ് ബോസിന്റെ ആങ്കറായ മോഹൻലാല്‍ പറയുന്നതുപോലെ ഷോ കാണുന്ന നിങ്ങളാണ് വിധികര്‍ത്താക്കള്‍. വിധികർത്താക്കളായി നമുക്ക് കാത്തിരിക്കാം.
about ramzan muhammed
