Connect with us

“അവര്‍ നമ്മുടെ യോദ്ധാക്കള്‍, യുദ്ധം ജയിക്കാനുണ്ട്’; ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തൂ; നടൻ പൃഥ്വിരാജ് !

Malayalam

“അവര്‍ നമ്മുടെ യോദ്ധാക്കള്‍, യുദ്ധം ജയിക്കാനുണ്ട്’; ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തൂ; നടൻ പൃഥ്വിരാജ് !

“അവര്‍ നമ്മുടെ യോദ്ധാക്കള്‍, യുദ്ധം ജയിക്കാനുണ്ട്’; ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തൂ; നടൻ പൃഥ്വിരാജ് !

കൊവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയ ഈ സാഹചര്യത്തിൽ രാജ്യം കടന്ന് പോകുന്നത് വളരെയധികം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലൂടെയാണ്. സാധാരണ മനുഷ്യർ കടന്നുപോകുന്നതിലും ബാധ്യതയും ഉത്തരവാദിത്വവും രാജ്യത്തെ ഓരോ ആരോഗ്യപ്രവർത്തകർക്കുമുണ്ട്. അവർ അവരുടെ കർത്തവ്യം നിർവഹിച്ചു പോകുന്നതുകൊണ്ടാണ് പലപ്പോഴും സാധാരണ ജനങ്ങളായ നമ്മൾ കൊവിഡിനെ പ്രതിരോധിക്കുന്നതും.

എന്നാൽ, കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഓക്ജിന്‍ ലഭിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിന് പകരം ഡോക്ടര്‍മാരെയാണ് ആളുകള്‍ ക്രൂരമായി തല്ലി ചതക്കുന്നത്.

ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വ്വതി എന്നിവരെല്ലാം തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തില്‍ പങ്കാളികളായിരിക്കുകയാണ്.

നടന്‍ മമ്മൂട്ടിയും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.. ‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ എന്നെഴുതിയ പോസ്റ്ററാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഇപ്പോള്‍ നടന്‍ പൃഥ്വിരാജും ഡോക്ടര്‍മാരുടെ പ്രാധാന്യം മനസിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ‘അവര്‍ നമ്മുടെ യോദ്ധാക്കളാണ്. നമുക്കൊരു യുദ്ധം ജയിക്കാനുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തൂ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. കൊറോണ എന്ന മഹാമാരിയെ നേരിയുന്ന യുദ്ധത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യം അവരുടെ യോദ്ധാക്കളായ ഡോക്ടര്‍മാരാണെന്ന് മനസിലാക്കിക്കൊടുക്കുകയാണ് പൃഥ്വിരാജ് ചെയ്യുന്നത്.

ഇതിന് മുമ്പ് നടി അഹാന കൃഷ്ണ ആഗോര്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും ശരിയല്ല.

കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയും . അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു എന്നാണ് അഹാന പറഞ്ഞത്.

about prithviraj

More in Malayalam

Trending

Recent

To Top