Connect with us

ഞാന്‍ പ്രസവിച്ചിട്ടില്ല, പക്ഷേ ഒരുപാടാളുകളുടെ അമ്മയാണ്; ആ വിളി എനിക്കെന്നും അഭിമാനമാണ് ; വികാരാധീനയായി ഷക്കീല

Malayalam

ഞാന്‍ പ്രസവിച്ചിട്ടില്ല, പക്ഷേ ഒരുപാടാളുകളുടെ അമ്മയാണ്; ആ വിളി എനിക്കെന്നും അഭിമാനമാണ് ; വികാരാധീനയായി ഷക്കീല

ഞാന്‍ പ്രസവിച്ചിട്ടില്ല, പക്ഷേ ഒരുപാടാളുകളുടെ അമ്മയാണ്; ആ വിളി എനിക്കെന്നും അഭിമാനമാണ് ; വികാരാധീനയായി ഷക്കീല

ഒരുകാലത്ത് യുവാക്കളേയും മധ്യവയസ്‌കരേയും ഒരേപോലെ ആവേശം കൊള്ളിച്ചിരുന്ന നടിയായിരുന്നു ഷക്കീല. തെന്നിന്ത്യയിലെ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഷക്കീല സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പോലും വെല്ലുവിളിയുയര്‍ത്തിയിരുന്നു .

ഇന്ന് സിനിമാതിരക്കുകളില്ലാതെ ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ് ഷക്കീല. കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ വെളിപ്പെടുത്തിയിരുന്നു,. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു.

ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണെന്ന് ഷക്കീല പറയുന്നു. തന്നെ കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട്” ഷക്കീല പറഞ്ഞു.

ഇന്ദ്രജിത്ത് ലങ്കേഷിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം ഷക്കീലയുടെ ബയോപിക് റിലീസിനെത്തിയിരുന്നു. റിച്ച ഛദ്ദയാണ് ഷക്കീലയായി സിനിമയിൽ എത്തിയത്. സിനിമയെ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഷക്കീല പറഞ്ഞ വാക്കുകൾ ഇന്നും സിനിമാ പ്രേമികൾക്ക് പ്രചോദനമാണ്.

ആ വാക്കുകൾ വായിക്കാം…
“എന്നെ കുറിച്ച് പറയാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്, അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല.

എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല” ഷക്കീല പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

“ഭാവിയിൽ സിനിമയിലേക്ക് വരുന്നവരോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇത് മാത്രമാണ്. ഞാൻ ചെയ്ത അതേ തെറ്റുകൾ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക. അതാണ് എന്റെ പുസ്തകത്തിലും ഞാൻ എഴുതിയിരിക്കുന്നത്. ഞാൻ സിനിമ കണ്ടു. സിനിമയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നല്‍കുന്ന ഒരു സന്ദേശം ഉണ്ട്. അതില്‍ അതിയായ സന്തോഷവുമുണ്ട്” ഷക്കീല പറഞ്ഞു.

ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തില്‍ പിറന്ന ഷക്കീല 16-ാം വയസ്സിലാണ് സിനിമാജീവിതം ആരംഭിക്കുന്നത്. ഉപകഥാപാത്രങ്ങളിലൂടെ ആരംഭിച്ച് മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ ബി-മൂവികളുടെ മുഖമായി മാറിയ താരമാണ് ഷക്കീല. എന്നാല്‍ ഷക്കീലയെന്ന താരത്തിന്‍റെ ജനപ്രീതിക്കും പ്രതിച്ഛായയ്ക്കുമപ്പുറത്ത് അവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാവും ഇതെന്നാണ് സംവിധായകന്‍റെ വാഗ്ദാനം.

സാമീസ് മാജിക് സിനിമ മോഷന്‍ പിക്ചര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സാമി നന്‍വാനി, സാഹില്‍ നന്‍വാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പങ്കജ് ത്രിപാഠി, എസ്‍തര്‍ നൊറോണ, ഷീവ റാണ എന്നിവര്‍ക്കൊപ്പം മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.”

about shakkeela

Continue Reading
You may also like...

More in Malayalam

Trending

Recent

To Top