Connect with us

എന്റമ്മോ 50 ലക്ഷത്തിന്റെ നിറവ്! സൂര്യ മണി പൊളിച്ചടുക്കി, നെഞ്ചിലേറ്റി പ്രേക്ഷകർ! ആ നേട്ടം സൂര്യമണിക്ക് മാത്രം… അസൂയയോടെ ഹേറ്റേഴ്സ്

Malayalam

എന്റമ്മോ 50 ലക്ഷത്തിന്റെ നിറവ്! സൂര്യ മണി പൊളിച്ചടുക്കി, നെഞ്ചിലേറ്റി പ്രേക്ഷകർ! ആ നേട്ടം സൂര്യമണിക്ക് മാത്രം… അസൂയയോടെ ഹേറ്റേഴ്സ്

എന്റമ്മോ 50 ലക്ഷത്തിന്റെ നിറവ്! സൂര്യ മണി പൊളിച്ചടുക്കി, നെഞ്ചിലേറ്റി പ്രേക്ഷകർ! ആ നേട്ടം സൂര്യമണിക്ക് മാത്രം… അസൂയയോടെ ഹേറ്റേഴ്സ്

ഓരോ തവണയും ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പുറത്ത് ഫാൻസ് തമ്മിലുള്ള പോർവിളികളും സാധാരണമാണ്. ഇത്തവണയും സ്ഥിതി മറ്റൊന്നല്ല. മണിക്കുട്ടൻ, ഡിംപൽ, കിടിലം ഫിറോസ്, സജ്ന- ഫിറോസ്, സൂര്യ, റംസാൻ, സായി എന്നിവരെല്ലാം ഇത്തവണ ശക്തമായ ഫാൻ ബേസ് ഉള്ള മത്സരാർത്ഥികളായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികളെ സേഫ് സോണിലാക്കാൻ വേണ്ടി ഓടിനടന്ന് വോട്ട് ചെയ്തും ക്യാമ്പെയ്നുകൾ സംഘടിപ്പിച്ചും എതിർ മത്സരാർത്ഥിയ്ക്ക് എതിരെ ട്രോളുകൾ ഉണ്ടാക്കിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായ ആരാധകവൃന്ദം ഇത്തവണയും പുറത്തുണ്ടായിരുന്നു.

എന്നാൽ മലയാളം ബിഗ് ബോസ് സീസൺ മൂന്നിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ രണ്ട് മത്സരാർത്ഥികളാണ് മണിക്കുട്ടനും സൂര്യ ജെ. മേനോനും. ഇരുവരും മുൻപൊരു സിനിമയിൽ ഒന്നിച്ചഭിനയിച്ച പരിചയം കൂടിയുണ്ട്. സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത സൂര്യ നൃത്തത്തിലും മോഡലിംഗിലും ഡി.ജെയിങ്ങിലും സജീവമായിരുന്നു

ബിഗ് ബോസ് അവസാനിച്ച ശേഷവും ഇരുവരും വാർത്തകളിൽ നിറഞ്ഞു. സൂര്യ സൈബർ ഇടത്തിൽ ആക്രമണം നേരിട്ടപ്പോൾ, പിന്തുണയുമായി മണിക്കുട്ടൻ എത്തിയിരുന്നു. എന്നാലിപ്പോൾ അതിനെല്ലാമുപരി ഒരു 50 ലക്ഷത്തിന്റെ നേട്ടം ബിഗ് ബോസ് വീട്ടിലേക്കു എത്തിയിരിക്കുന്നു. ആ നേട്ടം സൂര്യക്കും മണിക്കുട്ടനും മാത്രം സ്വന്തമായിരിക്കുകായാണ്

എല്ലാ ടാസ്‌കുകളും ഭംഗിയായി നിർവഹിച്ച ഇവർ ബിഗ് ബോസ് വീട്ടിലെ മികച്ച നർത്തകർ കൂടിയാണ്. രണ്ടുപേരും ചേർന്ന് അവതരിപ്പിച്ച ‘ഉറുമി’ സിനിമയിലെ ആരാണേ ആരാണേ… എന്ന ഗാനം ഷോയിൽ സൂപ്പർഹിറ്റായിരുന്നു. ഈ വീഡിയോ യൂട്യൂബിൽ എത്തിയതും അവിടെയും വീഡിയോ ഹിറ്റടിച്ചു
ഏപ്രിൽ മാസം 16ന് പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് മില്യൺ അഥവാ 50 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ചടുലമായ കൊറിയോഗ്രഫിയാണ് വീഡിയോയുടെ ഹൈലൈറ്റ്. വീഡിയോ അവസാനിക്കുമ്പോൾ ‘അയ്യപ്പനും കോശിയും സിനിമയിലെ’ കലക്കാത്താ… എന്ന നാടൻ പാട്ടിന് ചുവടുകൾ തീർത്ത് സഹമത്സരാര്ഥികളും ഒപ്പം കൂടുകയായിരുന്നു

ഈ വർഷത്തെ ബിഗ് ബോക്സിൽ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ഡാൻസ് ഇതാണെന്നും,സൂര്യമണി ഈ combo എന്നും എപ്പോഴും ഇഷ്ടമാണെന്നും , പക്ഷെ ഈ ഡാൻസ് മുഴുവൻ എന്റെ കണ്ണുകൾ സൂര്യയെ മാത്രമേ ശ്രദ്ധികുന്നുള്ളൂവെന്നും, മണിക്കുട്ടനെക്കാൾ മിക്കവരും ശ്രദ്ധിച്ചത് സൂര്യയെയായിരിക്കും
പെർഫോമൻസിൽ സൂര്യ ഒരു രക്ഷയുമില്ല… ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര. ഇങ്ങനെ പോയാൽ ഈ വീഡിയോ 100 മില്യൺ അടിക്കുമെന്നും മറ്റൊരാൾ കമന്റ് ചെയ്തത്. ഏതായാലും വീഡിയോ സൈബർ ഇടത്തിൽ വൈറലായി മാറിയിരിക്കുകയാണ്

2021 ഫെബ്രുവരി 14നാണ് ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുന്നത്. മികച്ച രീതിയിൽ മുന്നേറിയ ഷോയുടെ ഫൈനൽ റൗണ്ട് ബാക്കി നിൽക്കെയാണ് കോവിഡ് മാനദണ്ഡങ്ങൾ മൂലം അധികൃതരെത്തി ലൊക്കേഷൻ സീൽ ചെയ്തതും ഷോ അവസാനിപ്പിക്കേണ്ടി വന്നതും. വോട്ടിംഗ് അവസാനിച്ച സാഹചര്യത്തിൽ ഊഹാപോഹങ്ങളിൽ മണിക്കുട്ടനായിരിക്കും ബിഗ് ബോസ് മലയാളം സീസൺ 3 വിജയി എന്ന് സോഷ്യൽ മീഡിയയിൽ പ്രവചനം തകൃതിയാണ്

More in Malayalam

Trending

Recent

To Top