Connect with us

‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്, അയാം യുവര്‍ ഗാഥാ ജാം”; മഞ്ജു വാര്യരുടെ രസകരമായ ജന്മദിനാശംസ !

Malayalam

‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്, അയാം യുവര്‍ ഗാഥാ ജാം”; മഞ്ജു വാര്യരുടെ രസകരമായ ജന്മദിനാശംസ !

‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്, അയാം യുവര്‍ ഗാഥാ ജാം”; മഞ്ജു വാര്യരുടെ രസകരമായ ജന്മദിനാശംസ !

നടി ഗീതു മോഹന്‍ദാസിന്റെ നാൽപതാം പിറന്നാളാണ് ഇന്ന്. പിറന്നാളാശംസ നേര്‍ന്നു നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഒപ്പം രസകരമായ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും ഗീതുവിന്റെ ഉറ്റ സുഹൃത്തുമായ മഞ്ജു വാര്യര്‍.

മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഒരു ഡയലോഗു കടമെടുത്തുകൊണ്ടായിരുന്നു മഞ്ജു ഗീതുവിനുള്ള ആശംസ പങ്കുവച്ചത്.

‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്. അയാം യുവര്‍ ഗാഥാ ജാം’ എന്നായിരുന്നു ഇരുവരും ഇരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ കുറിച്ച ആശംസാ വാചകം . നിരവധി പേരാണ് പോസ്റ്റിനു താഴെ വന്നു താരത്തിന് ആശംസ അറിയിക്കുന്നത്.

സിനിമയിലെ ഉറ്റസുഹൃത്തുക്കളാണ് മഞ്ജുവും ഗീതുമോഹന്‍ദാസും ഭാവനയും സംയുക്തയും. സിനിമയ്ക്ക് പുറത്തുള്ള സൗഹൃദനിമിഷങ്ങള്‍ പങ്കുവെച്ച് ഇവരെത്താറുമുണ്ട്. യാത്രകളിലും മറ്റു പരിപാടികള്‍ക്കുമൊക്കെയായി ഒരുമിക്കുമ്പോഴുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി ഇവര്‍ പങ്കുവെക്കാറുമുണ്ട്. എല്ലാ വിശേഷങ്ങളും നിമിഷനേരം കൊണ്ടുതന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യും.

about manju warrier

More in Malayalam

Trending

Recent

To Top