Connect with us

ലച്ചു തിരിച്ചെത്തി! ആമിയ്ക്ക് ഒപ്പമുള്ള ഫോട്ടോ…. രോവിനുമായുള്ള വിവാഹം ഉടൻ?

Malayalam

ലച്ചു തിരിച്ചെത്തി! ആമിയ്ക്ക് ഒപ്പമുള്ള ഫോട്ടോ…. രോവിനുമായുള്ള വിവാഹം ഉടൻ?

ലച്ചു തിരിച്ചെത്തി! ആമിയ്ക്ക് ഒപ്പമുള്ള ഫോട്ടോ…. രോവിനുമായുള്ള വിവാഹം ഉടൻ?

ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ജൂഹി റുസ്തഗി. പരമ്പരയിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷമാണ് ജൂഹി അവതരിപ്പിച്ച ലച്ചു പിന്മാറിയത്.

ജൂഹിയുടെ പിന്മാറ്റം പ്രേക്ഷകരെ സംബന്ധിടത്തോളം ഒരിക്കലും താങ്ങനായിരുന്നില്ല. ബാലുവിന്റെയും നീലുവിന്‌റെയും രണ്ടാമത്തെ മകളായി അഭിനയിച്ച താരം പഠനസംബന്ധമായ തിരക്കുകള്‍ കാരണമായിരുന്നു പിന്മാറിയത്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയിട്ടുളള താരമാണ് ജൂഹി.

പരമ്പര വിട്ടെങ്കിലും ഇപ്പോഴും ലച്ചുവിന്‌റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളളത്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ഇടയ്ക്ക് സോഷ്യൽമീഡിയയിൽ വന്നു പോകുന്ന ജൂഹി ഇപ്പോഴും പ്രേക്ഷകരുടെ ആ പഴയ ലച്ചു തന്നെയാണ്.

ഒരു ഇടവേളക്ക് ശേഷമാണ് സോഷ്യൽ മീഡിയയിലും ജൂഹി വീണ്ടും സജീവമാവുകയാണ്. രണ്ടാം വരവ് ആയിരുന്നു ജൂഹി അടുത്തിടെ സോഷ്യൽ മീഡിയയിൽ നടത്തിയത്. സോഷ്യൽ മീഡിയയിൽ സജീവം ആയതോടെ അഭിനയത്തിലേക്കും താരം എത്തുമോ എന്ന ചോദ്യവും സംശയവും ആരാധകർ ഉയർത്തുകയുണ്ടായി. എന്നാൽ ആരാധകരുടെ ചോദ്യങ്ങളോട് മുഖം തിരിക്കുന്ന ഭാവമാണ് ജൂഹി നടത്തിയത്.

കഴിഞ്ഞദിവസം ലച്ചുവിനെ കണ്ടപ്പോൾ മുതൽ വീണ്ടും ചോദ്യങ്ങളുമായി ആരാധകരെത്തി. രോവിൻ എവിടെ വിവാഹം ഉടനെ ഉണ്ടോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും ആരാധകർ പങ്കിട്ടു. അതേസമയം അതിനിനിയും സമയമെടുക്കും എന്നാണ് മുൻപൊരിക്കൽ ഇരുവരും വിവാഹവാർത്തയോട് പ്രതികരിച്ചത്. മാത്രമല്ല ഇടക്ക് ഇരുവരും യൂ ട്യൂബെർസായി സജീവമായിരുന്നു.

ടിക് ടോക് വീഡിയോകളിലൂടെയും, യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ ആമി അശോകനുമായി പങ്കിട്ട ചിത്രവും ഏറെ വൈറൽ ആയിരുന്നു. എന്താണ് ലച്ചുവുമായുള്ള ബന്ധം, എവിടെ വച്ചാണ് നിങ്ങൾ കണ്ടത്, ഇരുവരുടെയും വീടുകൾ അടുത്താണോ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് ആരാധകർ ഉയർത്തിയത്.

പാതിമലയാളിയായ ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍ ശരണ്‍ റുസ്തഗിയാണ് അച്ഛന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സമയത്താണ് ജൂഹി റുസ്തഗി ഉപ്പും മുളകും പരമ്പരയിലേക്ക് എത്തുന്നത്

More in Malayalam

Trending

Recent

To Top