Connect with us

ഇനിയിപ്പോൾ ഫെമിനിസ്റ്റ് ആരാണെന്ന് പറഞ്ഞിട്ട് പോയാ മതി ; സുബിയുടെ പുത്തൻ സ്റ്റൈൽ , പക്ഷെ സംഗതി ചീറ്റിപ്പോയി ; നിമിഷനേരം കൊണ്ട് സുബിയ്ക്ക് കിട്ടിയ വമ്പൻ പണി!

Malayalam

ഇനിയിപ്പോൾ ഫെമിനിസ്റ്റ് ആരാണെന്ന് പറഞ്ഞിട്ട് പോയാ മതി ; സുബിയുടെ പുത്തൻ സ്റ്റൈൽ , പക്ഷെ സംഗതി ചീറ്റിപ്പോയി ; നിമിഷനേരം കൊണ്ട് സുബിയ്ക്ക് കിട്ടിയ വമ്പൻ പണി!

ഇനിയിപ്പോൾ ഫെമിനിസ്റ്റ് ആരാണെന്ന് പറഞ്ഞിട്ട് പോയാ മതി ; സുബിയുടെ പുത്തൻ സ്റ്റൈൽ , പക്ഷെ സംഗതി ചീറ്റിപ്പോയി ; നിമിഷനേരം കൊണ്ട് സുബിയ്ക്ക് കിട്ടിയ വമ്പൻ പണി!

കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്ക് മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയും നടിയുമായ സുബി സുരേഷ് ഒരു അടിപൊളി ലുക്കിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവക്കുകയുണ്ടായി . സോഷ്യൽ മീഡിയയിൽ സജീവമായ സുബിയുടെ വിശേഷങ്ങളൊക്കെ വളരെപ്പെട്ടന്നാണ് ആരാധക ശ്രദ്ധ നേടുന്നത്, അത്തരത്തിൽ ആ ഫോട്ടോയും ഏറെ ശ്രദ്ധിക്കപ്പെട്ടു..

ഒരു ചുവന്ന വട്ട പൊട്ടും വലിയ ഫ്രെയിം ഉള്ള കണ്ണടയും ചുവപ്പ് ലിപ്സ് സ്റ്റിക്കും കൂടെ മുടി മൊത്തത്തിൽ പൊക്കിക്കെട്ടി അല്പം ഗൗരവത്തോടെ തുറിച്ചു നോക്കുന്ന സുബി… പിന്നെ വസ്ത്രം ഒരു ജുബ്ബ പോലെ എന്തോ ഒന്ന്.. കൂടെ ഒരു നീളൻ സഞ്ചി.. അതിൽ ശ്രദ്ധിക്കുന്ന തരത്തിൽ ഒരു പേന കുത്തിയിട്ടിട്ടുണ്ട്. ബ്ളാക്ക് ടോപ്പിൽ അടുത്തറിയുന്ന അടിപൊളി ഒരു ക്യാഷ് മാലയും കാണാം..

ഈ ഒരു ഫോട്ടോ കണ്ടപ്പോൾ പലർക്കും തോന്നിക്കാണണം , ഇതാരപ്പാ ഫെമിനിസ്റ്റോ ….? അതുതന്നെയാണ് സുബിയും ക്യാപ്ഷനായി ഫോട്ടോയ്‌ക്കൊപ്പം ആദ്യം പോസ്റ്റ് ചെയ്തത്. പക്ഷെ, അങ്ങനെ സുബി തന്നെ കളിയാക്കുമ്പോൾ അത് കണ്ട് ട്രോളന്മാർ വെറുതെയിരുന്നില്ല.

ഉടൻ തന്നെ സുബിയ്ക്ക് ട്രോളഭിഷേകവുമായി ട്രോളേന്മാരെത്തി. ഫെമിനിസ്റ്റ് എന്ന് സ്വയം പറഞ്ഞുനടക്കുന്ന ഫെമിനിച്ചി എന്ന് തുടങ്ങി വിമർശനങ്ങളും പിന്നാലെയെത്തി.. പെട്ടന്നുതന്നെ സുബി പോസ്റ്റ് ഡിലീറ്റ് ചെയ്തു.

എന്നാൽ അതെ ഫോട്ടോയുമായി സുബി വീണ്ടും വന്നു. ഇവിടെ ഒരു മാറ്റം ക്യാപ്ഷനിലാണ്… “ഈ ഫോട്ടോയ്ക്ക് നല്ലൊരു ക്യാപ്ഷന്‍ പറയൂ” എന്നായിരുന്നു സുബിയുടെ പുത്തൻ ക്യാപ്ഷൻ. പക്ഷെ അതും ഏറ്റില്ല.. പഴയ പോസ്റ്റിന്റെ സ്‌ക്രീൻഷൂട്ട് കമെന്റ് ബോക്സ് ഫുൾ നിറഞ്ഞു.. ഒപ്പം പുതിയ ട്രോളുകളും.. ഫെമിനിസ്റ്റ് എന്ന് ഞങ്ങൾ വിളിക്കണമായിരിക്കും എന്നാണ് ഒരാളുടെ കമെന്റ്…

ഏതായാലും ഈ വിശേഷം പറഞ്ഞപ്പോൾ ഒന്നുകൂടി പറയാൻ തോന്നുന്നു.. എന്താണ് സുബി ഉദ്ദേശിച്ചത്.. അതിൽ എന്താണ് ഇത്ര പരിഹസിക്കാനുള്ളത്… ഫെമിനിസം ഒരു ട്രോൾ വേർഡ് ആണോ…? ഇതിനെല്ലാം ഇടയിൽ വന്ന മറ്റൊരു കമെന്റ് ഇങ്ങനെയാണ്… “പാ൪വതി തിരുവോത്ത് പോലെയാണോ
വേണ്ട അങ്ങനെയാവണ്ട… അല്ലാത്ത സുബിയെ ആണിഷ്ടം”

ഇപ്പോഴും പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ജീവിക്കുന്ന കുറെ മനുഷ്യർ ഉണ്ടെന്നാണ് ഈ പോസ്റ്റും കമന്റും ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയത്. ഫെമിനിസം എന്ന വാക്ക് ഒരുപാട് ചർച്ചകൾക്കും വിമർശനങ്ങൾക്കും ഒക്കെ വിധേയമായതാണ്. എങ്കിലും ഫെമിനിസം എന്നത് ഇത്തരത്തിൽ വസ്ത്രം ധരിച്ച് , ആണുങ്ങൾക്ക് നേരെ മെക്കിട്ടുകയറുന്നു സ്ത്രീകളാണ് എന്നുള്ള ബോധം പലയിടത്തും ഉണ്ട്.

അതുപോലെ സ്ത്രീകൾ മാത്രമാണ് ഫെമിനിസ്റ്റുകൾ എന്നും പലരും കരുതുന്നുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അദ്യമുള്ള ‘ഫെം’ ആണ് ഈ തെറ്റുധാരണകൾക്കൊക്കെ കാരണം. എന്നാൽ, ഫെമിനിസം ഒരു ജൻഡർ ബേസ്ഡ് വാക്കല്ല. ഫെമിനിസം മീൻസ് ഇക്ക്വലിറ്റി..

ഫെമിനിസം കൊണ്ട് ഒരുപാട് നേട്ടങ്ങൾ ആണുങ്ങൾക്കുണ്ട് എന്നതാണ് സത്യം. അവർ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരുപാട് പ്രശ്ങ്ങൾക്ക് പരിഹാരം കാണാനും അതിന് സാധിക്കും. ഫെമിനിസം എന്നത് തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്.

കുടുംബഭാരം മുഴുവൻ തലയിൽ ചുമന്ന് ജീവിച്ചു തീർക്കുന്ന പുരുഷന്മാർ… ജോലിക്കുവേണ്ടി അലയുമ്പോൾ കാമുകി മറ്റൊരുത്തന്റെ ഭാര്യയാകുന്നത് കാണേണ്ടി വരുന്ന കാമുകന്മാർ… അച്ഛനമ്മമാരുടെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റി ഒടുവിൽ സ്വന്തം ഇഷ്ടത്തെ കുറിച്ചുപോലും ചിന്തിക്കാൻ മറന്നുപോകുന്നവർ.

ചെറുപ്രായത്തിൽ ഒരു ഗൃഹനാഥന്റെ ചുമതല തലയിൽ വച്ച് പെങ്ങളുടെ കല്യാണവും വീടിന്റെ ലോണും പിനീട് മകളുടെ സ്ത്രീധനവും അച്ഛനമ്മമാരുടെ ചികിത്സയും നോക്കാൻ സ്വദേശത്തും വിദേശത്തും പോയി അധ്വാനിക്കേണ്ടി വരുന്നവർ.

ഇവയ്ക്കൊപ്പം ആകുലതകളും വിഷാദവും തുടങ്ങി കടം കയറി ആത്മഹത്യയ്ക്ക് വരെ നിർബന്ധിതരാകുന്ന അവസ്ഥ. ഇതും പോരാത്തതിന് പുരുഷനിയന്ത്രിതമായ അതായത് പാട്രിയാർക്കിയൽ എന്ന ഒരു സമൂഹവും ഒപ്പമുണ്ട്. അവിടെ, നീ ഒരു ആൺ ആണോ..? ആൺകുട്ടികൾ കരയാൻ പാടില്ല..ജോലിയില്ലാത്തവന് ആര് പെണ്ണ് തരും… പെണ്ണുങ്ങൾക്കുവേണ്ടി വാദിക്കുന്നോ ? അടുക്കളയിൽ ആണുങ്ങൾക്കെന്താ കാര്യം..? ആണുങ്ങളായാൽ തന്റേടം വേണം.. ഇല്ലങ്കിൽ അവനൊരു അമുൽ ബേബി.. അവൾ പറയുന്നത് കേട്ടാൽ പെൺകോന്തൻ .. അങ്ങനെ ആണുങ്ങൾ അനുഭവിക്കുന്ന കഷ്ട്ടങ്ങൾ പലവിധമാണ്.

ഇവിടെയാണ് ഇക്ക്വലിറ്റിയുടെ പ്രസക്തി . ഇക്ക്വലിറ്റി ആഗ്രഹിക്കുന്ന പുരുഷൻ പാട്രിയാർക്കിയിൽ നിന്നും പ്രിവിലേജസ് കളഞ്ഞ് പുറത്തുവരികയും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കും. ഇനി ഇക്ക്വലിറ്റി ആഗ്രഹിക്കുന്ന സ്ത്രീകൾ സ്വയം ഇൻഡിപെൻഡന്റ് ആവുകയും സ്വന്തം വിദ്യാഭ്യാസം തൊഴിൽ വ്യക്തിത്വം എന്നീ അവകാശങ്ങൾക്ക് വേണ്ടി പ്രയത്നിക്കുകയും ചെയ്യും. അല്ലാതെ വെറുതെ വേഷം കെട്ടലല്ല ഫെമിനിസം…

about subi suresh

More in Malayalam

Trending

Recent

To Top