Connect with us

ആ നിമിഷം കൂടെ നിന്ന എല്ലാവർക്കും നന്ദി; പക്ഷെ അപ്രതീക്ഷിതമായി വന്ന ആ അമ്മയുടെ ഫോൺ കോൾ, എന്നെ ആശ്വസിപ്പിച്ച ശേഷമാണ് ഫോൺ വച്ചത്……

serial

ആ നിമിഷം കൂടെ നിന്ന എല്ലാവർക്കും നന്ദി; പക്ഷെ അപ്രതീക്ഷിതമായി വന്ന ആ അമ്മയുടെ ഫോൺ കോൾ, എന്നെ ആശ്വസിപ്പിച്ച ശേഷമാണ് ഫോൺ വച്ചത്……

ആ നിമിഷം കൂടെ നിന്ന എല്ലാവർക്കും നന്ദി; പക്ഷെ അപ്രതീക്ഷിതമായി വന്ന ആ അമ്മയുടെ ഫോൺ കോൾ, എന്നെ ആശ്വസിപ്പിച്ച ശേഷമാണ് ഫോൺ വച്ചത്……

സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രമായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ബിജേഷ് അവണൂർ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അച്ഛൻ വിടവാങ്ങി എന്ന സങ്കടകരമായ വിവരം ആണ് നടൻ പോസ്റ്റിലൂടെ പറഞ്ഞത്. അപ്പോൾ മുതൽ താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്

അച്ഛന്റെ മരണത്തിൽ അനുശോചനമറിച്ചു ഒത്തിരി പേര് വിളിക്കുകയും,മെസേജ് അയക്കുകയും ചെയ്തു. എല്ലാർക്കും ഒരുപാട് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ വീണ്ടും അദ്ദേഹം എത്തിയിരിക്കുന്നത്.

അച്ഛന്റെ മരണത്തിൽ അനുശോചനമറിച്ചു ഒത്തിരി പേര് വിളിക്കുകയും, മെസേജ് അയക്കുകയും ചെയ്തു. എല്ലാർക്കും ഒരുപാട് നന്ദി. എങ്കിലും ഈ അമ്മ എന്നെ വിളിച്ചപ്പോൾ വല്ലാത്തൊരു ഫീൽ ആയിപ്പോയി.

സീരിയലിൽ അഞ്ജലി ശിവൻ, അപ്പു ഹരി വിവാഹത്തിന്റെ ആൾക്കൂട്ടത്തിൽ ഒരാളായി ഇരിക്കാൻ വന്നതാ ഈ അമ്മ. അന്നെന്നോട് ചോദിച്ചു നമ്പർ തരാമോ എന്ന്. ഞാൻ കൊടുക്കുകയും ചെയ്തു.. പക്ഷെ ഒരിക്കൽ പോലും എന്നെ വിളിച്ചിട്ടുണ്ടാരുന്നില്ല.

എന്നാൽ ഇന്ന് അപ്രതീക്ഷിതമായി വന്ന ആ അമ്മയുടെ കോൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും, വല്ലാത്ത ഒരു ഉൾസ്നേഹം ഉണ്ടാക്കുകയും ചെയ്തു. എന്നെ ഒത്തിരി ആശ്വസിപ്പിച്ച ശേഷമാണ് ഫോൺ വച്ചത് ആ അമ്മ. നിങ്ങളെല്ലാം തരുന്ന ഈ സ്നേഹം തന്നെ ആണ് എന്നിലെ കലാകാരന് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം ഒരായിരം നന്ദി എല്ലാർക്കും. ഒരിക്കൽ കൂടി ഈ അമ്മയ്ക്കും.. ഒരായിരം നന്ദിയെന്നാണ് ബിജേഷ് കുറിച്ചത്

10 ദിവസം മുമ്പാണ് താരത്തിന്റെ അച്ഛൻ ചിതംബരൻ ലോകത്തോട് വിട പറയുന്നത്. മോനേ എന്നു വാത്സല്യത്തോടെ വിളിച്ചാണ് ആ ചിരി നിലച്ചതെന്നായിരുന്നു ബിജേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചത്

ബിജേഷ് അവണൂരിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയായിരുന്നു

എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെ 10 നാൾ കഴിഞ്ഞു. ഓർമവച്ച നാള്‍ മുതൽ 10 ദിവസം മുൻപ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛൻ ഒടുവിലെ യാത്രക്ക് മുൻപ് മാത്രം ‘‘മോനെ, അച്ഛനു തീരെ വയ്യെടാ’’ എന്നു വേദന കൊണ്ടു പുളയുന്ന ഏതോ നിമിഷത്തിൽ, ആശുപത്രി കിടക്കയിൽ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞു. അതിപ്പോഴും എന്റെ കാതുകളിൽ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ. മോനെ എന്നു വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛൻ എന്ന തോന്നൽ ബാക്കിയെന്നായിരുന്നു ബിജേഷ് കുറിച്ചത്.

More in serial

Trending

Recent

To Top