Malayalam
അതെ… സത്യമായും ക്യാമറ പണ്ടേ വീക്നെസാണ്! സുരഭി പറഞ്ഞ ആ വാക്കുകൾക്ക് പിന്നിൽ മറ്റൊരു കഥ…; കുഞ്ഞു സുരഭിയെ കണ്ട് ഞെട്ടി ആരാധകർ!
അതെ… സത്യമായും ക്യാമറ പണ്ടേ വീക്നെസാണ്! സുരഭി പറഞ്ഞ ആ വാക്കുകൾക്ക് പിന്നിൽ മറ്റൊരു കഥ…; കുഞ്ഞു സുരഭിയെ കണ്ട് ഞെട്ടി ആരാധകർ!
കൊവിഡ് രണ്ടാം തരംഗം മൂലം വീട്ടിൽ അടച്ചിരിപ്പാണ് നമ്മളെപ്പോലെതന്നെ സിനിമാ താരങ്ങളും . അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നൊക്കെ മാറി അവർ സോഷ്യൽ മീഡിയയിൽ സമയം കണ്ടെത്തിയിരിക്കുകയാണ് . അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ നിറയെ മിന്നും താരങ്ങളുടെ തകർപ്പൻ വിഷേശങ്ങളാണ്. അതിൽ കഴിഞ്ഞ ദിവസം നടി സുരഭി ലക്ഷ്മി പങ്കുവെച്ച കുഞ്ഞി സുരഭിയെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തൻ്റെ ചെറുപ്പകാലത്തെ ഒരു വീഡിയോയാണ് സുരഭി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. “ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എൻ്റെ മുഖത്ത്. തെറ്റത്ത് വിജയൻ കുട്ടിയേട്ടന്‍റെ കല്യാണത്തിന് എടുത്തതാണ് ഈ വീഡിയോ എന്ന് കുറിച്ചാണ് സുരഭി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ്യമായി ഒരു ക്യാമറ കൈയ്യിൽ കിട്ടിയപ്പോൾ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണിച്ച് നിഷ്കളങ്കമായ ചിരിയുമായാണ് കുഞ്ഞു സുരഭി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ആ കാലഘട്ടത്തിലെ കല്യാണ വീഡിയോകളിലെ പ്രധാന പാട്ടായ “യാത്ര തുടരുന്നു ശുഭയാത്ര തുടരുന്നു” എന്ന ഗാനവും വീഡിയോയുടെ പശ്ചാത്തലത്തിൽ നമുക്ക് കേൾക്കാം. പോസ്റ്റിനു താഴെ വളരെ രസകരമായ കമൻ്റുകളും അവയ്ക്കുള്ള മറുപടികളുമായതോടെ വീഡിയോ ഹിറ്റ്.
ക്യാമറയെ കുറിച്ച് സുരഭി ഇതാദ്യമായല്ല ഒരു കൗണ്ടർ അടിക്കുന്നത്. വളരെ പക്വതയുള്ള സുരഭിയുടെ മറുപടി മുന്നേ തന്നെ ഹിറ്റായതാണ്… അഭിനയം അഭ്യസിച്ച് പഠിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണോ എന്ന ഒരു ചോദ്യത്തിന് സുരഭി നൽകിയ മറുപടിയിൽ ക്യാമറയെ ഉദാഹരണമാക്കിക്കൊണ്ട് പറഞ്ഞ വാക്കുകൾ അന്നും ശ്രദ്ധേയമായതായിരുന്നു.
ആ വാക്കുകൾ ഇങ്ങനെയായിരുന്നു…. അഭിനയം ജന്മസിദ്ധമാണോ അതോ ആർജിച്ചെടുക്കാൻ പറ്റുന്നതാണോ എന്നതാണ് വിഷയം. എനിക്കു പറയാനുള്ളത് ഇതാണ്. ജന്മസിദ്ധമായ താൽപര്യമുള്ളവരായിരിക്കുമല്ലോ ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നത്. ആ താൽപര്യം ഉള്ളതുകൊണ്ടു മാത്രം അവർ വിജയിക്കുകയും ചെയ്തേക്കാം. എന്നാൽ, ഒന്നോ രണ്ടോ അവസരത്തിനപ്പുറത്തേക്ക് ആ വിജയങ്ങൾ ആവർത്തിക്കാൻ പറ്റിയെന്നു വരില്ല. അവിടെയാണ് ട്രെയിനിങ്ങിന്റെ പ്രസക്തി. ഹോളിവുഡിലേക്കോ മറ്റ് വിദേശ സിനിമളിലേക്കോ നോക്കൂ. അവിടെ അഭിനയം തൊഴിലായി സ്വീകരിച്ചിരിക്കുന്ന എല്ലാ നടീനടന്മാരും ട്രെയിൻഡ് ആണ്.
ബോളിവുഡിലും നല്ല നടന്മാരൊക്കെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പോയി പഠിച്ചിട്ടുള്ളവരാണ്. ഇവിടെയും പലരും ആക്ടിങ് സ്കൂളുകളിൽ പഠിച്ചിട്ടുതന്നെയാണ് ഈ രംഗത്ത് വന്നിരിക്കുന്നത്. എല്ലാവരും അത് പുറത്തു പറയുന്നില്ലെന്നു മാത്രം. അഭിനയിക്കാൻ ജന്മനാ കഴിവുള്ള ഒരാൾ ആണെങ്കിൽ കൂടി തന്റെ കഴിവിനെ മിനുക്കിയെടുക്കാൻ ഈ പഠനം ഉപകരിക്കും.
35 വയസ്സുകാരിയായ ഒരാൾക്ക് 45 വയസ്സുകാരിയായി അഭിനയിക്കണമെങ്കിൽ ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും അവൾ മാറണം. അവളുടെ കാഴ്ചപ്പാടിന് 10 വർഷത്തെ പഴക്കം കൂടണം. പൂർണമായും ഇതൊരു ക്യാരക്ടർ സ്റ്റഡി ആവശ്യപ്പെടുന്ന വിഷയം തന്നെയാണ്.
തുടർന്ന് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരഭി ബാക്കി പറഞ്ഞത്… ക്യാമറയെക്കുറിച്ച് പഠിക്കാത്ത ഒരാൾക്ക് ക്യാമറ കൈകാര്യചെയ്യാൻ പറ്റുമോ? അല്ലെങ്കിൽ എഡിറ്റിങ് പഠിക്കാത്ത ഒരാൾക്ക് എഡിറ്ററാകാൻ പറ്റുമോ? അഭിനയവും അങ്ങനെ തന്നെയാണ്. വഴിയെ പോകുന്ന ആർക്കും കയറി വന്ന് ചെയ്യാവുന്ന ഒരു തൊഴിലാണ് ഇതെന്ന് ഞാൻ കരുതുന്നില്ല. എന്നായിരുന്നു ആ മറുപടി .
സുരഭി ലക്ഷ്മി എന്ന് കേൾക്കുമ്പോൾ പൊതുവെ കുറെ തമാശ കഥാപാത്രങ്ങളെയാകും മലയാളികൾ സുരഭിയുടെതായി ഓർക്കുക. എന്നാൽ, കോമഡി വേഷങ്ങളിൽ മാത്രം തളച്ചിടാൻ കഴിയുന്ന നടിയല്ല സുരഭി.തമാശ കഥാപാത്രം ചെയ്യുന്നതിന്റെ വെല്ലുവിളിയെ കുറിച്ച് സുരഭി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളിങ്ങനെയാണ്.
ഹാസ്യ കഥാപാത്രങ്ങൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. കാരണം നമ്മൾ ചെയ്യുന്ന വളിപ്പ് വെറും ചളിപ്പായി പോകരുത്. മാത്രമല്ല; പ്രേക്ഷകർ ചിരിക്കുകയും വേണം. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആർട്ടിസ്റ്റ് മുഴുവനായും ഫ്രീയായിരിക്കണം. ഒരു ബാഹ്യ പ്രശ്നവും അവളെ അലട്ടരുത്. കോമഡി രംഗങ്ങൾ ഫലിപ്പിച്ചെടുക്കാൻ നല്ല ടൈമിങ്ങും ആവശ്യമാണ്.
ക്യാരക്ടർ റോളുകൾ ചെയ്യുന്നവരേക്കാൾ ഒരു പടി താഴെയാണ് പലപ്പോഴും കോമഡി നടന്മാരെയും നടികളെയും കാണുന്നത്. അതുപോലെ കോമഡി ചെയ്യുന്നയാളുകളെ ആർക്കും എപ്പോഴും അപ്രോച്ച് ചെയ്യാം എന്നൊരു ധാരണകൂടിയുണ്ട്. അവർ എപ്പോഴും കോമഡി പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് എന്നാണ് പലരുടെയും വിശ്വാസം. നമ്മൾ ഏതെങ്കിലും ഒരു പടത്തിൽ അഭിനയിക്കാൻ ചെന്നാൽ, വെറുതെ രണ്ട് കോമഡി ഇട്ടിട്ട് പോ എന്ന് പറയുന്നവരുണ്ട്. അങ്ങനെ വെറുതെ ഇട്ടിട്ടുപോകാൻ പറ്റുന്നതാണ് കോമഡി എന്ന് ഞാൻ കരുതുന്നില്ല.
എംഐടി മൂസയിലെ പാത്തു എന്ന കഥാപാത്രത്തിലൂടെയാണ് സുരഭിയെ പലരും ഓർക്കുക. അതുകൊണ്ടുതന്നെ ഒരു കോമഡി കഥാപാത്രമായി സുരഭിയെ മാറ്റിനിർത്തുന്നവരും ഉണ്ട്. എന്നാൽ, ആദ്യമായി മുഴുനീള വേഷം ചെയ്ത മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ തന്നെ അവാർഡ് കിട്ടിയ നായികയാണ് സുരഭി.
ABOUT SURABHI