Connect with us

‘വാടക കൊടുക്കാതെ കിടന്നുറങ്ങാൻ ഒരു വീട്; മണിക്കുട്ടനു പിന്നിലെ യഥാർത്ഥ കഥ ? ആരാധകരെ അമ്പരപ്പെടുത്തി കിഷോറിന്റെ വാക്കുകൾ !

Malayalam

‘വാടക കൊടുക്കാതെ കിടന്നുറങ്ങാൻ ഒരു വീട്; മണിക്കുട്ടനു പിന്നിലെ യഥാർത്ഥ കഥ ? ആരാധകരെ അമ്പരപ്പെടുത്തി കിഷോറിന്റെ വാക്കുകൾ !

‘വാടക കൊടുക്കാതെ കിടന്നുറങ്ങാൻ ഒരു വീട്; മണിക്കുട്ടനു പിന്നിലെ യഥാർത്ഥ കഥ ? ആരാധകരെ അമ്പരപ്പെടുത്തി കിഷോറിന്റെ വാക്കുകൾ !

ബിഗ് ബോസ് സീസൺ 3 പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും ഇനിയുള്ള ദിവസങ്ങൾ ആകാംഷയുടെയും പ്രതീക്ഷയുടെയും ദിനങ്ങളാണ്. ഫലമറിയാനുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകരും ബിഗ് ബോസ് മത്സരാർത്ഥികളും. തങ്ങളുടെ ഇഷ്ടപെട്ടവർ വിജയിക്കണം എന്നാണ് ഫാൻസ്‌ ആഗ്രഹിക്കുന്നത്.

എന്നാൽ പ്രേക്ഷകർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാകും ബിഗ് ബോസ് ആര് വിജയി എന്ന് പ്രഖ്യാപിക്കുക.. വോട്ടിങ്ങിൽ മുൻപന്തിയിൽ എന്ന് സോഷ്യൽ മീഡിയ അവകാശപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാൾ ആണ് മണിക്കുട്ടൻ. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് കാണുന്നതും മണിക്കുട്ടനാണ് .

ചലച്ചിത്ര സീരിയൽ മേഖലയിലെ നിരവധി പ്രമുഖർ ആണ് മണിക്കുട്ടന് വേണ്ടി വോട്ടു തേടി രംഗത്ത് എത്തുന്നത്. അതിൽ ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദൻ, വിനു മോഹൻ, ശരണ്യ മോഹൻ, ശിൽപ്പ ബാല, രജിത് മേനോൻ തുടങ്ങിയവരുടെ പ്രതികരണം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു .

ഇവർക്കൊപ്പം തന്നെ കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളും മണിക്കുട്ടന് വേണ്ടി വോട്ടു തേടി രംഗത്ത് വന്നിരുന്നു. ഇപ്പോൾ നടൻ കിഷോർ സത്യ പങ്കിട്ട ഒരു പോസ്റ്റാണ് മണിക്കുട്ടൻ ഫാൻസ്‌ ഏറ്റെടുത്തിരിക്കുന്നത്.

കിഷോറിന്റെ വാക്കുകൾ നോക്കാം!

എന്റെ പ്രിയപ്പെട്ട മണിക്കുട്ടൻ. മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവർത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതുകൊണ്ട് ബിഗ്‌ബോസ് കാണാറില്ലായിരുന്നു. എന്നാൽ എന്റെ വീട്ടിൽ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന ഇടവേകകളിൽ ഇടക്കൊക്കെ ഞാനും അവരോടൊപ്പം ചേർന്നിരുന്നു.

മണിയും നോബിയും അനൂപുമൊക്കെ അറിയാവുന്നവർ. മറ്റെല്ലാവരും എനിക്ക് അപരിചിതർ.ലാലേട്ടൻ വഴക്ക് പറഞ്ഞതിൽ മനം നൊന്ത് കരയുന്ന മണിയുടെ എപ്പിസോഡും പിന്നെ ഷോയിൽ നിന്നും വിട്ടുപോവുന്നതും കണ്ടു.

ബിഗ് ബോസ്സ് സിനിമ പോലെയോ സീരിയൽ പോലെയോ ഒരു വിനോദ പരിപാടി മാത്രമാണ്. പക്ഷെ അതിൽ ഗെയിം കളിക്കാനുള്ള കഴിവിനോപ്പം നിങ്ങളുടെ വ്യക്തിത്വം കൂടെ വിലയിരുത്തപ്പെടുമെന്ന് മാത്രം.

മണിക്കുട്ടൻ ഒരു നല്ല ഗെയ്മർ ആണോ അല്ലയോ എന്നെനിക്കറിയില്ല….
പക്ഷെ ഒന്നറിയാം അയാൾ ഒരു നല്ല വ്യക്തിയാണ്. അതിൽ എനിക്ക് രണ്ടഭിപ്രായമില്ല .
ഇന്നലെ മണിയോട് ഏറെനേരം സംസാരിച്ചിരുന്നു. ഷൂട്ടിംഗ് നിന്നെങ്കിലും ഇന്നും കൂടെ പബ്ലിക് വോട്ടിങ് ഓപ്പൺ ആണെന്ന് പറഞ്ഞു….

പ്രിയപ്പെട്ടവരെ…വാടക കൊടുക്കാതെ കൂടുംബത്തോടൊപ്പം സ്നേഹത്തോടെ, സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ലാറ്റ്….അപ്പൊ, എനിക്കുവേണ്ടി നിങ്ങൾ അത് ചെയ്യുമല്ലോ. എന്നാണ് കിഷോർ സത്യാ പറഞ്ഞത്.

അവസാനം പറഞ്ഞ വാക്കുകളാണ് മണിക്കുട്ടൻ ആരാധകർക്കിടയിലും ബിഗ് ബോസ് പ്രേക്ഷകർക്കിടയിലും ചർച്ചയായിരിയ്ക്കുന്നത്. മണിക്കുട്ടൻ ഇപ്പോഴും വാടക വീട്ടിലാണോ താമസം , ഒരു സിനിമാ നടൻ കൂടിയല്ലേ അപ്പോൾ പിന്നെ അങ്ങനെ വരൻ സാധ്യതയില്ലല്ലോ ? എന്നുതുടങ്ങി മണിക്കുട്ടൻ ചുറ്റിപ്പറ്റി സംശയങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് ഇന്നലെ രാത്രി 12 മണിയോടെ അവസാനിച്ചു . ആരാകും വിജയകിരീടം ചൂടുക എന്നറിയാനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകര്‍. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, നോബി, റിതു, റംസാന്‍, കിടിലം ഫിറോസ്, അനൂപ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

സോഷ്യല്‍ മീഡിയ മുഴുവൻ ബിഗ് ബോസ് ചര്‍ച്ചകളിൽ നിറയുമ്പോൾ ആർമി ഗ്രൂപ്പുകളും ഫാൻസ്‌ ഗ്രൂപ്പുകളും വലിയ തർക്കളും ഉണ്ടാകുന്നുണ്ട്. ഒരു മത്സരത്തിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുന്നത് മോശമാണ് , അതുകൊണ്ടുതന്നെ ആരോഗ്യപരമായ സംവാദങ്ങളിൽ മാത്രം ഏർപ്പെടുക എന്നെ പറയാനുള്ളു..

ABOUT BIGGBOSS

Continue Reading
You may also like...

More in Malayalam

Trending

Recent

To Top